താന്‍ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷവാര്‍ത്ത കഴിഞ്ഞ ദിവസമാണ് നടി അമല പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ഭര്‍ത്താവ് ജഗത് ദേശായിയും തന്റെയും ചിത്രങ്ങള്‍ പങ്കിട്ടുകൊണ്ടാണ് ആരാധകര്‍ക്കും ഫോളോവേഴ്സിനുമായി ആ സന്തോഷവാര്‍ത്തയും അമല കുറിച്ചത്. ഇപ്പോഴിതാ ഭർത്താവിനെ കുടവയറിനെ കളിയാക്കി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. ‘ഗർഭകാലത്ത് ഒരു പുരുഷന്റെ ആമാശയം ഭാര്യയുടേതിന് തുല്യമായി വളരുമെന്ന് ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നു! ഇത് കെട്ടുകഥകൾ പൊളിച്ചെഴുതാനുള്ള സമയം. “അവൾ ഗർഭിണിയാണ്” മാത്രമല്ല, “ഞങ്ങൾ ഗർഭിണികളാണ്!” ക്ഷമിക്കണം ഭർത്താവെ’ . അമല കുറിച്ചു. വീഡിയോ Read More…
Tag: jagad desai
കെട്ടിപ്പിടിച്ചും ചുംബിച്ചും അമലയും ജഗദും ; വീഡിയോ വൈറല്‍
മലയാളത്തിലൂടെ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യയിലെ മറ്റു ഭാഷകളിലും തന്റേതായ ഇടം നേടിയ നടിയാണ് അമല പോള്‍. കരിയറിലും ജീവിതത്തിലുമൊക്കെ ഒരുപാട് ഉയര്‍ച്ച താഴ്ചയിലൂടെയാണ് താരം കടന്നു പോയത്. ആദ്യ വിവാഹ വിവാഹമോചനവുമൊക്കെ താരത്തിന്റെ കരിയറിനെ ബാധിച്ചിരുന്നു. എന്നാല്‍ പിന്നീട് അമല സിനിമകളില്‍ സജീവമായി. സുഹൃത്ത് ജഗത്ത് ദേശായിയുമായുള്ള അമലയുടെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. പ്രൊപ്പോസല്‍ വീഡിയോ പങ്കുവെച്ചു കൊണ്ട് ജഗദ് തന്നെയാണ് ഇരുവരും വിവാഹിതരാകാന്‍ പോകുന്നുവെന്ന് ആരാധകരെ അറിയിച്ചത്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. Read More…
അമലാ പോള്‍ വീണ്ടും വിവാഹിതയാകുന്നു, നടിയെ പ്രൊപ്പോസ് ചെയ്ത് സുഹൃത്ത് -വീഡിയോ
നടി അമല പോള്‍ തന്റെ സുഹൃത്തായ ജഗത് ദേശായിയുമായി ഡേറ്റിംഗിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ട് കുറേക്കാലമായിരുന്നു. ദീര്‍ഘകാല കാമുകന്‍ ജഗത് ദേശായിയുമായി നടി വിവാഹിതയാകാന്‍ ഒരുങ്ങുകയാണ് എന്നും കേട്ടിരുന്നു. ഇതാ ഇക്കാര്യത്തിന് സൂചന നല്‍കിക്കൊണ്ട് ഇരുവരുടേയും ഒരു വീഡിയോ പുറത്തു വന്നിരിക്കുകയാണ്. തന്റെ ജന്മദിനത്തില്‍ അമല ജഗതിന് മുത്തം നല്‍കി മോതിരം അണിയിക്കുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. വ്യാഴാഴ്ച (ഒക്ടോബര്‍ 26) തന്റെ 32-ാം ജന്മദിനം ആഘോഷിക്കുന്ന നടിക്ക് ജഗത്തില്‍ നിന്ന് ഒരു പ്രണയാഭ്യര്‍ത്ഥന ലഭിച്ചു. ദമ്പതികള്‍ Read More…