Movie News

‘ആശ്വാസം, ദൈവത്തിന് നന്ദി’: ഇസ്രയേലിൽ കുടുങ്ങിയ നടി നുസ്രത്ത് മുംബൈയിൽ തിരിച്ചെത്തി- വിഡിയോ

സംഘര്‍ഷത്തിനിടയില്‍ ഇസ്രായേലില്‍ കുടുങ്ങിയ ബോളിവുഡ് നടി നുസ്രത്ത് ബറൂച്ച സുരക്ഷിതയായി തിരിച്ചെത്തി. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയൊടെ മുംബൈ വിമാനത്താവളത്തിലാണ് നടി ഇറങ്ങിയത്. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ എംബസിയുടെ സഹായത്തോടെ നുസ്രത്തിനെ കണ്ടെത്താനും അവരുമായി ബന്ധപ്പെടാനും സാധിച്ചു. നടി സുരക്ഷിരമായി നാട്ടിലെത്തി. നേരിട്ടുളള യാത്ര സാധ്യമല്ലാത്തതിനാല്‍ വിമാനങ്ങള്‍ മാറിക്കയറേണ്ടി വന്നു. സുരക്ഷാ കാരണങ്ങളാല്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ല. ഞങ്ങള്‍ക്ക് ആശ്വാസമായി ദൈവത്തിനു നന്ദി- നുസ്രത്തിന്റെ ടീം പ്രസ്താവനയില്‍ അറിയിച്ചു. നടി ഇസ്രായേലില്‍ കുടുങ്ങിയതായി ഞായറാഴ്ചയാണ് റിപ്പോര്‍ട്ട് വന്നത്. Read More…