Sports

ആറു രാജ്യങ്ങളിലായി 20 വര്‍ഷത്തെ പരിചയം, എട്ടു ടീമുകള്‍ ; സ്റ്റാറേ മഞ്ഞപ്പടയുടെ സ്റ്റാറാകുമോ ?

ന്യൂഡല്‍ഹി: മലയാളികളുടെ പ്രിയപ്പെട്ട ഇവാന്‍ വുകുമിനോവിക്ക് വിട്ട ഒഴിവിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബ്ബ് പുതിയ പരിശീലകനായി കൊണ്ടുവന്ന മൈക്കല്‍ സ്റ്റാറെ ചില്ലറക്കാരനല്ല. 48 കാരനായ സ്വീഡിഷ് പരിശീലകന്‍ ദശകങ്ങള്‍ നീണ്ട കരിയറില്‍ ആറു രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് മലയാളത്തിന്റെ മഞ്ഞപ്പടയുടെ നിരയിലേക്ക് വരുന്നത്. ഏഷ്യയില്‍ മൂന്നാമത്തെ രാജ്യത്ത് സ്റ്റാറേയ്ക്ക് സ്റ്റാറാകാന്‍ കഴിയുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സ്വീഡിഷ് വംശജനായ ഈ സ്‌കോട്ട്‌ലന്റുകാരന്‍, സ്വീഡന്‍, ഗ്രീസ്, ചൈന, യുഎസ്എ, നോര്‍വേ, തായ്‌ലന്റ് എന്നീ രാജ്യങ്ങളില്‍ ടീമിനെ പരിശീലിപ്പിച്ച Read More…

Sports

മോഹന്‍ബഗാന്‍ ആരാധകരെ നിശ്ചലമാക്കി മുംബൈസിറ്റിക്ക് രണ്ടാം ഐഎസ്എല്‍ കിരീടം

കൊല്‍ക്കത്ത: സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ മോഹന്‍ ബഗാന്‍ എസ്ജിയെ 3-1 ന് പരാജയപ്പെടുത്തി മുംബൈ സിറ്റി എഫ്സി തങ്ങളുടെ രണ്ടാം ഐഎസ്എല്‍ കിരീടം നേടി. ജോര്‍ജ് ഡയസ്, ബിപിന്‍ സിംഗ്, ജാക്കൂബ് വോജ്റ്റസ് എന്നിവരുടെ ഗോളുകള്‍ മുംബൈയുടെ വഴിത്തിരിവ് പൂര്‍ത്തിയാക്കി, നേരത്തേ ഷീല്‍ഡ് ഉറപ്പിച്ച അവര്‍ കൊല്‍ക്കത്തയിലെ കാണികളെ നിശബ്ദരാക്കുകയും കിരീടം നേടുകയും ചെയ്തു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളില്‍ ജേസണ്‍ കമ്മിംഗ്സിലൂടെ മോഹന്‍ ബഗാന്‍ ലീഡ് നേടിയിരുന്നു, രണ്ടാം 45 മിനിറ്റില്‍ മുംബൈ സിറ്റി എഫ്സി Read More…

Sports

ഇവാന്‍ വുകുമിനോവിക് കേരളബ്‌ളാസ്‌റ്റേഴ്‌സ് വിട്ടു ; വിദേശ ഓഫറെന്ന് സൂചന, ആരാധകര്‍ക്ക് നിരാശ

കേരളാ ബ്‌ളാസ്‌റ്റേഴ്‌സിന്റെ പരിശീലകന്‍ ഇവാന്‍ വുകുമിനോവിക് ടീം വിട്ടു. ഒരു വര്‍ഷത്തെ കരാര്‍ കൂടി ബാക്കി നില്‍ക്കേയാണ് പരിശീലകന്‍ സ്ഥാനമൊഴിഞ്ഞത്. 2021 ല്‍ പരിശീലകനായി എത്തിയ വുകുമുനോവിക് പരിശീലിപ്പിച്ച മൂന്ന് സീസണിലും ടീമിനെ പ്‌ളേഓഫില്‍ എത്തിക്കുകയും ഒരു തവണ ഫൈനലിലേക്ക് ടീമിനെ നയിക്കുകയും ചെയ്തു. പക്ഷേ അദ്ദേഹത്തിനും ടീമിനെ കിരീടത്തിലേക്ക് നയിക്കാനായില്ല. ഒരു വര്‍ഷത്തെ കരാര്‍ കൂടി ബാക്കി നില്‍ക്കേ ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു വുകുമുനോവിക് തീരുമാനം പ്രഖ്യാപിച്ചത്. വിദേശക്ലബ്ബില്‍ നിന്നുള്ള ഓഫര്‍ വന്നതിനാലാണ് വുകുമുനോവിക് ടീം വിടുന്നതെന്ന് Read More…

Sports

മോഹന്‍ബഗാന്‍ വീണ്ടും പരിശീലകനെ മാറ്റി ; ഫെറണ്ടോയെ പറഞ്ഞുവിട്ട് പഴയ കോച്ച് ഹബാസിനെ കൊണ്ടുവന്നു

ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോളില്‍ പല തവണ ചാംപ്യന്മാരായിട്ടുള്ള മോഹന്‍ബഗാന്‍ സൂപ്പര്‍ജയന്റ് എഫ് സി പുതുവര്‍ഷത്തില്‍ വീണ്ടും പരിശീലകനെ മാറ്റി. രണ്ടുതവണ ഐഎസ്എല്‍ കിരീടം നേടിക്കൊടുത്ത അന്റോണിയോ ഹബാസ് ബഗാന്റെ പരിശീലകനായി വീണ്ടും എത്തും. ലീഗില്‍ തുടര്‍ച്ചയായി മൂന്ന് കളികളില്‍ തോറ്റതിന് പിന്നാലെ ബഗാന്‍ നിലവിലെ പരിശീലകന്‍ യുവാന്‍ ഫെറണ്ടോയെ പുറത്താക്കി. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ് പുതുവര്‍ഷത്തില്‍ ഈ മാസം അവസാനം നടക്കുന്ന കലിംഗ സൂപ്പര്‍ കപ്പില്‍ കളിക്കുമ്പോള്‍ ഹബാസ് ചുമതലയേല്‍ക്കുമെന്ന് ക്ലബ് പത്രക്കുറിപ്പില്‍ അറിയിച്ചു. ഐഎസ്എല്‍ Read More…