Featured Sports

“ആ സ്വപ്ന നിമിഷം ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല”; ഇന്ത്യയെ കശക്കിയെറിഞ്ഞ ചരിത്രനേട്ടത്തിനു ശേഷം ജയ് മൂന്ദ്ര

ഇന്ത്യക്കെതിരെയുള്ള ചരിത്രപ്രധാനമായ ടി20 പരമ്പര 2-0 ന് അയർലൻഡ് സ്വന്തമാക്കിയപ്പോൾ, പ്ലെയർ ഓഫ് ദി മാച്ചും പ്ലെയർ ഓഫ് ദി സീരീസുമായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് അയർലൻഡ് ഇടംകൈയ്യൻ പേസർ ജയ് മൂന്ദ്ര. ലോക ചാമ്പ്യന്‍മാരായ ഇന്ത്യയെ ചുരുട്ടിക്കെട്ടിയത് ആദ്യ അന്താരാഷ്ട്രമത്സര പരമ്പരയില്‍ അരങ്ങേറിയ രാജസ്ഥാനിലെ ജയ്പൂരിനടുത്തുള്ള ടോങ്കിൽ ജനിച്ച 29 കാരനായ ഇടംകൈയ്യൻ ബൗളറായിരുന്നു എന്നതാണ് കൗതുകകരമായ കാര്യം. അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ ആദ്യ അനുഭവം അതിശയകരമായിരുന്നുവെന്നും, മുന്നോട്ടുപോകാൻ സഹതാരങ്ങൾ തന്നെ ഒരുപാട് സഹായിച്ചുവെന്നും മൂന്ദ്ര പറഞ്ഞു. Read More…

Featured Sports

അരങ്ങേറ്റത്തിലെ ആദ്യ പന്തിൽ സഞ്ജു ഔട്ട്! ഇന്ത്യയെ ഞെട്ടിച്ച ഐറിഷ് താരം രാജസ്ഥാനി പയ്യൻ! ആരാണ് ജയ് മൂന്ദ്ര?

ബെൽഫാസ്റ്റിൽ വെള്ളിയാഴ്ച ഇന്ത്യക്കെതിരെ നടന്ന അയർലൻഡിന്റെ ആദ്യ ടി20 മത്സരത്തിൽ, തന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ പന്തിൽത്തന്നെ സഞ്ജു സാംസണെ പുറത്താക്കിക്കൊണ്ട് ജയ് മുന്ദ്ര സ്വപ്നതുല്യമായ തുടക്കം കുറിച്ചു. ഇന്ത്യയുടെ ഏറ്റവും പരിചയസമ്പന്നനായ ടി20 ബാറ്റർമാരിൽ ഒരാളായ സഞ്ജുവിനെ വിക്കറ്റിന് മുന്നിൽ കുടുക്കാൻ ഈ ഇടംകൈയ്യൻ പേസർക്ക് ഒരൊറ്റ പന്ത് മാത്രമേ വേണ്ടിവന്നുള്ളൂ. ഇത് ആതിഥേയരായ അയർലൻഡിന് മികച്ചൊരു തുടക്കമാണ് നൽകിയത്. രാജസ്ഥാനിൽ നിന്ന് അയർലൻഡ് ക്രിക്കറ്റിലേക്കുള്ള ജയ് മുന്ദ്രയുടെ യാത്രയിലെ ഒരു അപൂർവ്വ നേട്ടമായിരുന്നു ഈ Read More…

Featured Sports

ശ്രേയസ്സിന് തോൽവിയോടെ തുടക്കം; അടിതെറ്റി ഇന്ത്യ, ഐറിഷ് പടയ്ക്ക് ചരിത്രവിജയം! ‘ഒന്നിനെയും നിസ്സാരമായി കാണരുത്’

ലോകകപ്പ് കിരീടം സ്വന്തമാക്കിയ ശേഷമുള്ള ആദ്യ രാജ്യാന്തര ട്വന്റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. ശ്രേയസ്സ് അയ്യർ ആദ്യമായി ടീമിനെ നയിക്കാനിറങ്ങിയ മത്സരത്തിൽ, താരതമ്യേന ദുർബലരായ അയർലൻഡിനോട് അമിത ആത്മവിശ്വാസത്തോടെ കളിച്ച ഇന്ത്യ പരാജയപ്പെടുകയായിരുന്നു. ഐറിഷ് നിരയോട് ദയനീയമായി തോൽക്കാനായിരുന്നു ഇന്ത്യൻ സംഘത്തിന്റെ വിധി. രണ്ടു മത്സരങ്ങൾ മാത്രമുള്ള ട്വന്റി20 പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ 34 റൺസിനാണ് ഇന്ത്യ പരാജയം രുചിച്ചത്. അയർലൻഡ് ഉയർത്തിയ 183 റൺസ് എന്ന വലിയ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 18.5 Read More…