മനസ്സുനിറയെ വന്‍ സ്വപ്നങ്ങളുമായി കൗമാരത്തിലേയ്ക്ക് കടക്കുമ്പോള്‍ ജീവിതം തന്നെ തലകീഴായി മറിക്കാവുന്ന ദുരന്തമായിരിക്കും ചിലരെ കാത്തിരിക്കുക. ജീവിതത്തില്‍ ഇത്തരം നിരാശകള്‍ ഉള്ളിലൊതുക്കി കഴിയുന്ന നിരവധി ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്.എന്നാല്‍ സ്വന്തം മകളെ ദുരന്തത്തില്‍ അകപ്പെടുത്താതെ ചേര്‍ത്ത് പിടിച്ച ഒരമ്മയുടെ തണലില്‍ നിന്നും ചിറക് വിടര്‍ത്തി പറന്ന് ഐ പി എസ് സ്വന്തമാക്കിയ പെണ്‍കുട്ടിയുടെ കഥയാണ് ഉത്തര്‍പ്രദേശ് സ്വദേശിനിയായ ഇല്‍മ അഫ്രോസിന്റേത്. ഒരു ചെറുകിട കര്‍ഷകന്റെ മകളായായിരുന്നു ഇല്‍മയുടെ ജനനം. പഠിച്ച് വലിയ ജോലി സ്വന്തമാക്കുകയെന്നതായിരുന്നു അവളുടെ സ്വപ്നം.പക്ഷെ Read More…
Tag: IPS
പരിക്കു മൂലം ക്രിക്കറ്റ് വിട്ട് അക്കാദമിക മികവിലേക്ക് തിരിഞ്ഞു ; ഇപ്പോള്‍ ഐപിഎസുകാരന്‍
പലര്‍ക്കും സ്പോര്‍ട്സില്‍ കടുത്ത താല്‍പര്യമുണ്ടായിക്കഴിഞ്ഞാല്‍ പിന്നെ പഠനത്തില്‍ പിന്നാക്കമാകുക പതിവാണ്. എന്നാല്‍ ഈ മിഥ്യാധാരണ തകര്‍ത്ത ഒരാളുണ്ട്. ക്രിക്കറ്റ് താരത്തില്‍ നിന്ന് മഹാരാഷ്ട്ര കേഡറിലെ ഐപിഎസ് ഓഫീസറായി മാറിയ ഒരാള്‍. ഇന്ത്യയില്‍ ഒരു സ്റ്റാര്‍ ക്രിക്കറ്റ് താരമാകാന്‍ ആഗ്രഹിച്ച കാര്‍ത്തിക് മധീരയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഒരിക്കല്‍ ഇന്ത്യയ്ക്ക് വേണ്ടി ക്രിക്കറ്റ് കളിക്കുമെന്ന് കരുതിയിരുന്ന മധീര ഇപ്പോള്‍ ഇന്ത്യന്‍ പോലീസ് സര്‍വീസിലാണ്. (ഐപിഎസ്). ഹൈദരാബാദില്‍ ജനിച്ചു വളര്‍ന്ന കാര്‍ത്തിക് മധീര അണ്ടര്‍-13, അണ്ടര്‍-15, അണ്ടര്‍-17, അണ്ടര്‍-19 തലങ്ങളിലും യൂണിവേഴ്സിറ്റി തലത്തിലും Read More…
പിതാവിന്റെ സ്വപ്‌നം സഫലീകരിക്കണം ; മുദ്ര ഐപിഎസ് വിജയിച്ച ശേഷം ഐഎഎസ് എഴുതിയെടുത്തു
യുപിഎസ്സി പരീക്ഷയുടെ കടമ്പ കടക്കുക എന്നത് ലക്ഷക്കണക്കിന് പേരില്‍ അസാധാരണ മിടുക്കികള്‍ക്ക് മാത്രം കഴിയുന്ന കാര്യമാണ്. കഠിനമായ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ കടന്നുപോകുന്ന പ്രക്രിയയെ മറികടന്നവരാണ് ഐഎഎസ് ഉദ്യോഗസ്ഥര്‍. ഒരു ഐഎഎസ് ഓഫീസര്‍ ആകുക എന്ന പിതാവിന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ തന്റെ ലോകത്തെ കീഴ്മേല്‍ മറിച്ച മുന്‍ ഐപിഎസ് കാരിയാണ് മുദ്ര. പിതാവിന്റെ ആഗ്രഹം അനുസരിച്ച് നേടിയ ഐപിഎസ് വേണ്ടെന്ന് വെച്ച് ഐഎഎസ് എഴുതിയെടുത്ത ആളാണ് മുദ്ര ഗൈറോള. ഉത്തരാഖണ്ഡ് ജില്ലയായ ചമോലിയില്‍, പ്രത്യേകിച്ച് കര്‍ണ്‍പ്രയാഗില്‍ നിലവില്‍ താമസിക്കുന്ന Read More…
ടെമ്പോ ഓടിക്കുന്നത് മുതല്‍ പ്യൂണായിട്ട് വരെ ജോലി ചെയ്തു ; ഒരു പ്രണയം ജീവിതം മാറ്റി മറിച്ചപ്പോള്‍ ഇപ്പോള്‍ ഐപിഎസുകാരന്‍
തീയേറ്ററിന് പിന്നാലെ ഒടിടിയിലും വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത് വിക്രാന്ത് മാസി നായകനായ ’12-ത് ഫെയ്ല്‍’ വന്‍ വിജയം നേടി മുന്നേറുകയാണ്. ഒടിടി പ്ലാറ്റ്‌ഫോമിലും സിനിമയ്ക്ക് വലിയ സ്വീകരണമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ സിനിമയില്‍ മാസി അവതരിപ്പിച്ച കഥാപാത്രം ഒരാളുടെ ജീവിതത്തില്‍ നിന്നും നേരിട്ട് പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണെന്ന് എത്രപേര്‍ക്കറിയാം. പന്ത്രണ്ടാം ക്ലാസ്സ് തോല്‍ക്കുകയും ടെമ്പോ ഡ്രൈവറായി ജീവിതം നയിക്കുകയും ചെയ്ത പിന്നീട് ഐപിഎസ് ഓഫീസറിലേക്ക്‌വളരുകയും ചെയ്ത മനോജ്കുമാര്‍ ശര്‍മ്മയുടെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നുമാണ്. മധ്യപ്രദേശിലെ മൊറേന ജില്ലയില്‍ Read More…
IAS എടുക്കാന്‍IPS രാജിവെച്ചു ; രാഷ്ട്രീയത്തിലിറങ്ങാന്‍ IAS കളഞ്ഞു ; ചെറിയ ജീവിതത്തില്‍ 42 സര്‍വകലാശാലകളില്‍ 22 ബിരുദങ്ങള്‍
ഒരാള്‍ക്ക് ഒരു ജീവിതത്തില്‍ പരാമാവധി നേടാന്‍ കഴിയുന്ന വിദ്യാഭ്യാസം എത്രയായിരിക്കും ? 100 വയസ്സ് ജീവിച്ചാലും ഡോക്ടര്‍ ശ്രീകാന്ത് ജിച്ച്കറിനൊപ്പം വരില്ല. 1973 നും 1990 നും ഇടയില്‍ 42 സര്‍വ്വകലാശാലകളില്‍ നിന്ന് 20 ഡിഗ്രി കരസ്ഥമാക്കിയ ഡോക്ടര്‍ ശ്രീകാന്ത് ജിച്ച്കര്‍ രാജ്യത്തെ ഏറ്റവും യോഗ്യതയുള്ള വ്യക്തിയാണ്. മെഡിസിന്‍ ബിരുദത്തില്‍ തുടങ്ങിയ അദ്ദേഹം 1978 ല്‍ ഐപിഎസും 1980 ല്‍ ഐഎഎസും നേടി. ഐഎഎസും ഐപിഎസും എംബിബിഎസും എംഡിയുമടക്കമുള്ള ബിരുദങ്ങള്‍ കസ്റ്റഡിയിലുള്ള അദ്ദേഹം പത്ത് എംഎ ഉള്‍പ്പെടെ Read More…
വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ ‘ഇരുള്‍’ നീങ്ങി; ബുലന്ദഷഹര്‍ പോലീസ് 70 കാരി നൂര്‍ജഹാന്റെ വീട്ടില്‍ വെളിച്ചമെത്തിച്ചു
എന്റെ ജീവിതത്തിലെ സ്വേഡ്‌സ് നിമിഷം’, ഐപിഎസ് ഓഫീസര്‍ അനുകൃതി ശര്‍മ്മ ട്വീറ്റ് ചെയ്തത്് അങ്ങിനെയാണ്. പിന്നാലെ വീഡിയോ വൈറലായി മാറുകയും ചെയ്തു. ഒരു ജീവിതത്തെ പ്രകാശിപ്പിച്ച ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ 70 വയസ്സുകാരിയായ വിധവയുടെ ദരിദ്ര സ്ത്രീയുടെ വീട്ടില്‍ വൈദ്യുതി എത്തിച്ചതിനെക്കുറിച്ചായിരുന്നു അനുകൃതി ട്വിറ്ററില്‍ കുറിച്ചത്. ബുലന്ദ്ഷഹറിലെ ഖേഡി ഗ്രാമത്തിലാണ് എഴുപതുകാരിയായ നൂര്‍ജഹാന്‍ താമസിക്കുന്നത്. മകളുടെ വിവാഹം കഴിഞ്ഞത് മുതല്‍ തന്റെ ചെറിയ വീട്ടില്‍ ഇവര്‍ തനിച്ചായിരുന്നു താമസിക്കുന്നത്. ഐപിഎസ് ഓഫീസര്‍ അനുകൃതി ശര്‍മ്മയെ കാണുന്നതുവരെ ഇവരുടെ വീട്ടില്‍ Read More…