Featured Sports

43 വയസ്സായിട്ടും ധോണി ഒരു രക്ഷയുമില്ല; റിവ്യൂ സിസ്റ്റത്തില്‍ ഇപ്പോഴും പുലി തന്നെ…!

ക്രിക്കറ്റില്‍ ധോനിയുടെ റിവ്യൂ സെന്‍സിനെക്കുറിച്ച് അറിയാത്തവരുണ്ടാകില്ല. ഏതാണ് 99 ശതമാനം കൃത്യതയോട് കൂടി റിവ്യൂ നടത്തുന്ന ധോണിയുടെ കഴിവ് മൂലം ചിലര്‍ ‘ഡിആര്‍എസി’ നെ ‘ധോനി റിവ്യൂ സിസ്റ്റം’ എന്നുപോലും പരാമര്‍ശിക്കാറുണ്ട്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ മുംബൈ ഇന്ത്യന്‍സിനെതിരേയുള്ള മത്സരത്തിലും ധോണിയുടെ ഈ മികവ് കണ്ടിരുന്നു. ഋതുരാജ് ഗെയ്ക്ക്‌വാദിന്റെ കീഴിലായിരുന്നു സിഎസ്‌കെ കളിക്കാനിറങ്ങിയതെങ്കിലും ധോണിയുടെ നിര്‍ദേശപ്രകാരം കൊടുത്ത റിവ്യൂ ശരിയാണെന്ന് കണ്ടെത്തിയിരുന്നു. കളിയില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന്റെ 18-ാം ഓവറില്‍ മിച്ചല്‍ സാന്റ്‌നറെ പുറത്താക്കാനാണ് Read More…

Featured Sports

മലപ്പുറത്തെ ഓട്ടോഡ്രൈവറുടെ മകന്‍, കേരളടീമില്‍ കളിച്ചില്ല; പക്ഷേ IPL അരങ്ങേറ്റം തകര്‍ത്തു

മലപ്പുറത്തെ ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ മകന്‍ ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ തകര്‍ത്തിരിക്കുകയാണ്. കേരളത്തിന്റെ സീനിയര്‍ടീമില്‍ ഇതുവരെ അരങ്ങേറിയിട്ടില്ലാത്ത താരം മുംബൈ ഇന്ത്യന്‍സിനായി ഇന്നലെ ഐപിഎല്ലിലെ അരങ്ങേറ്റ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. രോഹിത് ശര്‍മ്മയ്ക്ക് പകരക്കാരനായി ഇംപാക്‌സ് പ്‌ളേയറായിട്ടായിരുന്നു താരമെത്തിയത്. അര്‍ദ്ധസെഞ്ച്വറി നേടിയ ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബേ, ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തി. ഇടംകൈയ്യന്‍ റിസ്റ്റ് സ്പിന്നറായി ടീമില്‍ എത്തിയ അദ്ദേഹം ആദ്യ ഓവറില്‍ തന്നെ ചെന്നൈ Read More…

Sports

ആര്‍ അശ്വിനെയും ഷമിയെയും ലക്ഷ്യമിട്ട് സിഎസ്‌കെ ; രാജസ്ഥാനും ഗുജറാത്തും കനിഞ്ഞാല്‍ ചെന്നൈയിലെത്തും

ഇന്ത്യന്‍പ്രീമിയര്‍ ലീഗില്‍ പുതിയ സീസണില്‍ ലേലം തുടങ്ങാനിരിക്കെ ടീമുകളുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും അനുമാനങ്ങളും ഏറെയാണ്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഏറ്റവും പുതിയ വിവരം രാജസ്ഥാന്‍ റോയല്‍സ് താരമായ അശ്വിനെ ചെന്നൈ സൂപ്പര്‍കിംഗ്സ് മടക്കി കൊണ്ടുവന്നേക്കുമെന്നാണ്‌. ഐപിഎല്‍ 2025 സീസിണിലെ ടീമംഗങ്ങളെ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വരാനിരിക്കുകയാണ്. കഴിഞ്ഞജൂണില്‍ അശ്വിനെ സിഎസ്‌കെ ഹൈ പെര്‍ഫോമന്‍സ് സെന്ററിന്റെ ചുമതലക്കാരനായി നിയമിച്ചപ്പോള്‍ തന്നെ പലരും ഈ നീക്കം പ്രവചിച്ചിരുന്നു. ഇപ്പോള്‍ അതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമായി. അശ്വിന്‍ ഇന്ത്യയുടെയും തമിഴ്‌നാടിന്റെയും മികച്ച താരങ്ങളില്‍ ഒരാളാണ്. Read More…