Sports

സിഎസ്‌കെയുടെ വിദേശതാരം ഡെവോണ്‍ കോണ്‍വെയ്ക്ക് പകരം റിച്ചാര്‍ഡ് ജെയിംസ് ഗ്‌ളീസന്‍ വരുന്നു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് പുതിയ താരം എത്തുന്നു. സിഎസ്‌കെയുടെ വിദേശതാരം ഡെവോണ്‍ കോണ്‍വെയ്ക്ക് പകരക്കാരനായി റിച്ചാര്‍ഡ് ജെയിംസ് ഗ്ലീസണ്‍ എത്തുന്നു. 2022 ല്‍ ഇന്ത്യയ്ക്കെതിരെ 34 ആം വയസ്സില്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ഒരു ഇംഗ്ലീഷ് താരം സിഎസ്‌കെയുടെ ബൗളിംഗ് നിരയിലേക്കാണ് എത്തുന്നത്. രോഹിത് ശര്‍മ്മയെയും വിരാട് കോഹ്ലിയെയും ഋഷഭ് പന്തിനെയും തന്റെ അന്താരാഷ്ട്ര കരിയറിലെ ആദ്യ എട്ട് പന്തുകള്‍ക്കുള്ളില്‍ പുറത്താക്കി കൊടുങ്കാറ്റ് സൃഷ്ടിച്ച താരമാണ്. ഈ സീസണില്‍ ചെന്നൈയ്ക്കായി Read More…

Sports

തോറ്റു തോറ്റുകൊണ്ടേയിരിക്കുന്നു.. 47 കോടി ബഞ്ചിലിരുപ്പുണ്ട് ! ആര്‍സിബിക്കെതിരേ വിമര്‍ശനം

ഈ സീസണിലും ആരാധകര്‍ ആര്‍സിബിയെ കൊണ്ടു തോറ്റു. വന്‍തുകയ്ക്ക് താരങ്ങളെ വാങ്ങിക്കൂട്ടുകയും വമ്പന്മാര്‍ നിരന്നിട്ടും നിരന്തരം തോല്‍ക്കുകയും ചെയ്യുന്ന ആര്‍സിബി ഈ സീസണിലും നിരാശപ്പെടുത്തുകയാണ്. ആറു മത്സരങ്ങള്‍ കളിച്ച അവര്‍ ഒരു മത്സരത്തില്‍ മാത്രം ജയിക്കുകയും അഞ്ചു മത്സരങ്ങള്‍ തോല്‍ക്കുകയും ചെയ്തതോടെ പ്‌ളേഓഫ് കളിക്കണമെങ്കില്‍ ഇനി കളിക്കുന്ന എല്ലാ കളിയിലും ജയിക്കണമെന്ന ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ്. തകര്‍പ്പനടിക്കാരായ ബാറ്റ്‌സ്മാന്‍മാരുടെ മികവില്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയാലും ബൗള്‍ ചെയ്ത് പിടിക്കാന്‍ കഴിയാത്തതാണ് അവരുടെ ഇത്തവണത്തെയും പിടിപ്പുകേട്. വമ്പന്‍ തുക Read More…

Sports

ഐപിഎല്ലില്‍ ഇരട്ടസെഞ്ച്വറികള്‍ക്കും വിലയുമില്ലാതായി….! ടി20 മത്സരങ്ങളുടെ ലെവല്‍ മാറുകയാണ്…!

ആകെ 20 ഓവറുകള്‍ മാത്രം കളിക്കുന്ന ടി20 ക്രിക്കറ്റിന്റെ അപൂര്‍വ്വതകളില്‍ അപൂര്‍വ്വതയാണ് സെഞ്ച്വറികള്‍. അപ്പോള്‍ ഒരു മത്സരത്തിന്റെ രണ്ട് ഇന്നിംഗ്‌സുകളിലും രണ്ടു ടീമിന്റെയും കളിക്കാരുടെ ബാറ്റില്‍ നിന്നും സെഞ്ച്വറികള്‍ പിറക്കുന്നതാകട്ടെ വളരെ അസാധാരണത്വവും. ഐപിഎല്‍ 2024 ന്റെ രാജസ്ഥാന്‍ റോയല്‍സ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മാച്ചിന്റെ കൗതുകം രണ്ട് ടീമിന്റെയും കളിക്കാര്‍ സെഞ്ച്വറി നേടി എത്തതായിരുന്നു. ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ചേസിംഗ് ഉണ്ടായ മത്സരത്തില്‍ 447 റണ്‍സാണ് പിറന്നത്. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയ്ക്കായി വെസ്റ്റിന്‍ഡീസ് താരം Read More…

Sports

ശുഭ്മാന്‍ ഗില്ലും സാറ ടെണ്ടുല്‍ക്കറും വീണ്ടും നെറ്റിസണ്‍മാരെ പ്രകോപിപ്പിച്ചു ; ഉഴപ്പരുതെന്ന് ഗുജറാത്ത് ടൈറ്റന്‍സ്

ഐപിഎല്‍ 2024 ചില തീവ്രമായ മത്സരങ്ങളും തകര്‍പ്പന്‍ പ്രകടനങ്ങളും കൊണ്ട് ചൂടുപിടിക്കുകയാണ്. ഇന്നലെ രാത്രി രാജസ്ഥാന്‍ റോയല്‍സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരത്തില്‍ അടിച്ചു തകര്‍ത്തത് രാജസ്ഥാന്റെ നായകന്‍ സഞ്ജു സാംസണും യുവതാരം റയാന്‍ പരാഗും എതിര്‍ടീമിന് വേണ്ടി ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകന്‍ ശുഭ്മാന്‍ഗില്ലും അടിച്ചു തകര്‍ത്തു. ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി 200 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നപ്പോള്‍ അദ്ദേഹം ടീമിന് നല്‍കിയത് മികച്ച തുടക്കമായിരുന്നു. എന്നാല്‍ മത്സരത്തെ ചുറ്റിപ്പറ്റിയുള്ള ആവേശത്തിനിടയില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ Read More…

Sports

സഞ്ജുവിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് വീണ്ടും, സീസണിലെ മൂന്നാം അര്‍ദ്ധശതകം; ശുഭ്മാന്‍ ഗില്‍ 3000 തികച്ചു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മലയാളിതാരവും രാജസ്ഥാന്‍ റോയല്‍സ് നായകനുമായ സഞ്ജു സാംസന്റെ തകര്‍പ്പന്‍ ബാറ്റിംഗ് വീണ്ടും. ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ മത്സരത്തിലും സഞ്ജു അര്‍ദ്ധശതകം നേടി. റയാന്‍ പരാഗുമായി ഉജ്വല കൂട്ടുകെട്ട് ഉണ്ടാക്കിയ സഞ്ജു ഈ സീസണില്‍ നേടുന്ന മൂന്നാമത്തെ അര്‍ദ്ധശതകമായിരുന്നു. 38 പന്തുകളില്‍ നിന്നും ഏഴു ബൗണ്ടറിയുടെയും രണ്ടു സിക്‌സറുകളുടെയും സഹായത്തോടെയാണ് രാജസ്ഥന്‍ നായകന്‍ അര്‍ദ്ധശതകം നേടിയത്. ജയസ്വീ ജെയ്‌സ്വാളും കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ ജോസ്ബട്‌ളറും ചെറിയ സ്‌കോറില്‍ പുറത്തായതിന് പിന്നാലെ 76 റണ്‍സ് Read More…

Sports

ടി20 ലോകകപ്പില്‍ കൊള്ളില്ലെന്ന് പറഞ്ഞവരെവിടെ? മറുപടി കിംഗ് കോഹ്ലി പറഞ്ഞത് ബാറ്റുകൊണ്ട്

നേരത്തേ ടി20 ലോകകപ്പ് ടീമിലേക്ക് തന്റെ സ്ഥാനം സംശയിച്ചവര്‍ക്കുള്ള മറുപടി വിരാട് കോഹ്ലി ഐപിഎല്ലില്‍ ബാറ്റുകൊണ്ട് മറുപടി പറയുകയാണ്. തന്റെ സാന്നിദ്ധ്യം ഇന്ത്യന്‍ ടീമിന് ബാദ്ധ്യതയാകുമെന്ന് കരുതിയവര്‍ക്ക് സെഞ്ച്വറികള്‍ നേടിയും സിക്‌സറുകളും ബൗണ്ടറികളും പറത്തി ക്ലാസ്സിക് ബാറ്റിംഗിലൂടെ തന്റെ പ്രതിഭ കാണിച്ചു കൊടുക്കുകയാണ് താരം. ഐപിഎല്ലില്‍ ഈ സീസണില്‍ ഏറ്റവും വലിയ വ്യക്തിഗത സ്‌കോര്‍ കണ്ടെത്തിയ വിരാട് കോഹ്ലി രാജസ്ഥാന്‍ റോയല്‍സിനെതിരേ 72 പന്തില്‍ 113 റണ്‍സായിരുന്നു അടിച്ചുകൂട്ടിയത്. 12 ബൗണ്ടറികളും നാലു സിക്‌സറുകളും പറത്തിയ കോഹ്ലി Read More…

Sports

ഐപിഎല്ലില്‍ കണ്ണുകളെല്ലാം ഋഷഭ് പന്തിലേക്ക് ; അപകടത്തിന് 15 മാസങ്ങള്‍ക്ക് ശേഷം കളത്തിലേക്ക് താരം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിറങ്ങുമ്പോള്‍ ആരാധകര്‍ ആകാംഷയോടെ നോക്കുന്ന താരം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെയാകും. മഹാരാഷ് യാദവിന്ദ്ര സിംഗ് സ്‌റ്റേഡിയത്തിലെ ആരാധകര്‍ക്ക് മുമ്പിലേക്ക് 15 മാസങ്ങള്‍ക്ക് ശേഷമാണ് പന്ത് മടങ്ങിയെത്തുന്നത്. അതിശക്തമായ ഒരു കാര്‍ അപകടത്തില്‍ പെട്ട് ഗുരുതരാവസ്ഥയിലായ പന്ത് അവിടെ നിന്നുമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നത്. പന്ത് കളിക്കാന്‍ തക്കവിധത്തില്‍ ശാരീരികക്ഷമത വീണ്ടെടുത്തു എന്ന ബിസിസിഐ അംഗീകാരം നല്‍കിയതിന്റെ വെളിച്ചത്തിലാണ് പന്ത് കളിക്കെത്തുന്നത്. അതേസമയം Read More…

Sports

ടി20 ക്രിക്കറ്റില്‍ ചരിത്രമെഴുതി വിരാട്‌കോഹ്ലി ; 12,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റര്‍

ഇന്ത്യയും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു വെറ്ററന്‍ വിരാട് കോഹ്ലിയും വെള്ളിയാഴ്ച (മാര്‍ച്ച് 22) ഐപിഎല്‍ 2024-ന്റെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ ഓപ്പണറിനിടെ ടി20 ക്രിക്കറ്റില്‍ 12,000 റണ്‍സ് തികയ്ക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ബാറ്ററും മൊത്തത്തില്‍ ആറാമതുമായി ചരിത്രം സൃഷ്ടിച്ചു. ജഡേജയ്ക്കെതിരെ ഏഴാം ഓവറില്‍ ആദ്യ പന്തില്‍ സിംഗിള്‍ തികയ്ക്കുന്നതിനിടെയാണ് കോലി ഈ നേട്ടം കൈവരിച്ചത്. റെക്കോര്‍ഡുകള്‍ പ്രകാരം, ടി20യില്‍ ഏറ്റവും വേഗത്തില്‍ 12,000 റണ്‍സ് തികയ്ക്കുന്ന രണ്ടാമത്തെ ബാറ്റ്സ്മാന്‍ കൂടിയാണ് കോഹ്ലി (360 ഇന്നിംഗ്സ്), വെസ്റ്റ് ഇന്ത്യന്‍ Read More…

Sports

ഞാന്‍ ഏറ്റവും പേടിച്ചിരുന്ന താരം അവനാണ് ; ഐപിഎല്ലില്‍ ഗംഭീറിന്റെ ഉറക്കം കെടുത്തിയ താരം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം രണ്ട് തവണ ഐപിഎല്‍ ജേതാവായ ഗൗതം ഗംഭീര്‍ ടൂര്‍ണമെന്റില്‍ താന്‍ ഏറ്റവും ഭയന്നിരുന്ന താരത്തെ വെളിപ്പെടുത്തി. അയാള്‍ തന്റെ ഐപിഎല്‍ കരിയര്‍ കാലത്ത് അനേകം ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചിട്ടുണ്ടെന്നും താരം സമ്മതിച്ചു. തന്റെ ഐപിഎല്‍ കാലത്ത് ഏതാനും മുന്‍നിര ക്യാപ്റ്റന്‍മാര്‍ക്കെതിരെ കളിച്ച ഗൗതം തന്നെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിച്ചിരുന്നത്് മുന്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഗംഭീറിനെ ഓരോ തവണയും അവനെതിരെ ഒന്നിലധികം പദ്ധതികള്‍ ആസൂത്രണം ചെയ്തു. Read More…