ന്യൂഡൽഹി : നയതന്ത്ര സംഘർഷങ്ങളെ തുടർന്ന് ഇന്ത്യൻ പ്രിമിയർ ലീഗിൽ നിന്ന് ബംഗ്ലദേശ് പേസർ മുസ്തഫിസുർ റഹ്മാനെ പുറത്താക്കിയതോടെ അത് ക്രിക്കറ്റിലേക്കും പടർന്നു. ഇതിനു മറുപടിയായി ട്വന്റി20 ലോകകപ്പിനായി ഇന്ത്യയിലേക്കില്ലെന്ന നിലപാടിലാണ് ബംഗ്ലദേശ്. ഐപിഎലിന്റെ സംപ്രേക്ഷണം ബംഗ്ലദേശിൽ സർക്കാർ വിലക്കുകയും ചെയ്തു. ഇതിനിടെയാണ് ബംഗ്ലദേശ് പ്രിമിയർ ലീഗിന്റെ (ബിപിഎൽ) ഹോസ്റ്റിങ് പാനലിൽനിന്ന് ഇന്ത്യൻ അവതാരകയായ റിധിമ പഥക്കിനെ ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പുറത്താക്കിയെന്ന റിപ്പോർട്ടുകൾ വന്നത്. എന്നാൽ ഇക്കാര്യം നിഷേധിച്ച് റിധിമ പഥക്ക് തന്നെ രംഗത്തെത്തി. Read More…
Tag: IPL
18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ RCB കപ്പടിച്ചു ; ടീമിന് കിട്ടിയ മൊത്തം ലാഭമെത്രയാണെന്നറിയാമോ?
നീണ്ട 18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ വിരാട് കോഹ്ലിയുടെയും റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു (ആര്‍സിബി) യുടെയും ഐപിഎല്‍ ട്രോഫി നേടാനുള്ള (ആര്‍സിബി) സ്വപ്നം ചാവ്വാഴ്ച രാത്രി പഞ്ചാബ് കിംഗ്സിനെ 6 റണ്‍സിന് പരാജയപ്പെടുത്തി നടപ്പിലായി. എന്നാല്‍ വന്‍വിജയം നേടിയ ടീമിനെ വിരാട്‌കോഹ്ലിയുള്‍പ്പെടെയുള്ള താരങ്ങളുടെ പേരിലാണ് ആരാധകര്‍ പരിചയപ്പെടുത്തുന്നതെങ്കിലും ആര്‍സിബിയുടെ ഉടമ ആരാണെന്ന് പലര്‍ക്കും അറിയില്ല. 2006 – 2007 കാലഘട്ടത്തില്‍ ഫ്രാഞ്ചൈസി ടീമിനെ പ്രഖ്യാപിച്ചപ്പോള്‍, മദ്യവ്യവസായി വിജയ് മല്യ 476 കോടി രൂപയ്ക്ക് ഐപിഎല്‍ ഫ്രാഞ്ചൈസി വാങ്ങിയിരുന്നു. അക്കാലത്തെ Read More…
RCB ജയിക്കുമെന്ന് വാതുവെച്ചു ; കിട്ടുന്നത് 11 കോടി …! ഇത്തവണ റാപ്പര്‍ ഡ്രേക്കിനെ ഭാഗ്യം തുണച്ചു
റോയല്‍ ചലഞ്ചേഴ്‌സ് ബംഗലുരു കപ്പുയര്‍ത്തിയ ഐപിഎല്‍ 2025 ഫൈനലിനെ ചുറ്റിപ്പറ്റിയുള്ള ആവേശത്തിന് അതിശയകരമായ ഒരു ട്വിസ്റ്റ് ചേര്‍ത്തു ലോകപ്രശസ്ത കനേഡിയന്‍ റാപ്പര്‍ ഡ്രേക്ക്്. കന്നി കിരീടത്തിനായുള്ള അന്വേഷണത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പരസ്യമായി പിന്തുണച്ച് ഡ്രേക്ക് വാതുവെച്ച് നേടിയത് 1.3 ദശലക്ഷം ഡോളര്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പഞ്ചാബ് കിംഗ്‌സുമായി (പിബികെ എസ്) ആര്‍സിബി പോരാടുമ്പോള്‍, ലോകമെമ്പാടു മുള്ള ആരാധകര്‍ ടീമിന് പിന്നില്‍ അണിനിരന്നു. ജനപ്രിയ വാതുവെപ്പ് പ്ലാറ്റ്‌ഫോമായ സ്റ്റേക്കില്‍ ഐപിഎല്‍ കിരീടം നേടുന്നതി നായി Read More…
ഐപിഎല്ലില്‍ പഞ്ചാബിന്റെ സൂപ്പര്‍ബാറ്റര്‍മാര്‍ ; ആര്‍സിബി ശരിക്കും ഭയപ്പെടുന്നത് ഈ അണ്‍ക്യാപ്പ്ഡ് ആര്‍മിയെ
ശ്രേയസ് അയ്യര്‍ക്ക് കീഴില്‍ ഐപിഎല്ലില്‍ ഫൈനലിലേക്ക് കടന്നിരിക്കുന്ന പഞ്ചാബ് കിംഗ്‌സ് കലാശപ്പോരാട്ടത്തില്‍ ഏറെ പ്രതീക്ഷയര്‍പ്പിക്കുന്നത് ഇന്ത്യയുടെ ചില ഇന്റര്‍നാഷണല്‍ അണ്‍ ക്യാപ്ഡ് പ്‌ളേയേഴ്‌സിലാണ്. ഐപിഎല്‍ ഈ സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ പ്രഭ്സിമ്രാന്‍ സിംഗ്, പ്രിയാന്‍ഷ് ആര്യ, നെഹാല്‍ വധേര, ശശാങ്ക് സിംഗ് എന്നിവരില്‍. ശ്രേയസ് അയ്യര്‍ നയിക്കുന്ന ടീമിനെ അവരുടെ ഈ യുവ തോക്കുകളാണ് ഫൈനലില്‍ എത്തിച്ചത്. പ്രിയാന്‍ഷ് ആര്യ 16 കളികളില്‍ നിന്ന് 183.33 സ്ട്രൈക്ക് റേറ്റില്‍ 451 റണ്‍സാണ് ഇടങ്കയ്യന്‍ താരം നേടിയത്. Read More…
ഇത്രയ്ക്ക് ഈഗോ വേണോ….! ; IPL എലിമിനേറ്ററില്‍ ഷേക്കഹാന്‍ഡ് നല്‍കാതെ ഹര്‍ദിക്കും ഗില്ലും
ഗുജറാത്ത് ടൈറ്റന്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഐപിഎല്‍ 2025 എലിമിനേറ്ററില്‍ പരസ്പരം ഈഗോ പ്രകടിപ്പിച്ച് ഹര്‍ദിക് പാണ്ഡ്യയും ശുഭ്മാന്‍ ഗില്ലും. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ ടോസിന് ശേഷം ഹര്‍ദിക് കൈ നീട്ടിയപ്പോള്‍ പ്രതികരിക്കാതെ ഗില്‍. മുംബൈ ഇന്ത്യന്‍സിന്റെ നായകനായ ഹര്‍ദിക് ഹാന്‍ഡ്ഷേക്ക് വാഗ്ദാനം ചെയ്യുന്നതുപോലെ ഗില്ലിന് നേരെ തിരിയുന്നതായി കാണപ്പെട്ടു. ഗില്‍ അതേ രീതിയില്‍ പ്രതികരിക്കുന്നതായി തോന്നി, എന്നാല്‍ രണ്ട് ക്യാപ്റ്റന്മാരും പരസ്പരം കൈപിടിക്കാതെ മടിച്ചു പിന്തിരിഞ്ഞുഴ ക്യാമറകള്‍ ഉടനടി അത് ഒപ്പിയെടുത്തു. ഐപിഎല്ലില്‍ Read More…
കോടികള്‍ മുടക്കി ഫോം വാങ്ങാനാകുമോ; IPLലെ പണം വാരിയെറിഞ്ഞ് വാങ്ങിയവരെല്ലാം വന്‍ ഫ്‌ളോപ്പ്
ഐപിഎല്‍ എല്ലായ്പ്പോഴും യുവാക്കളെ പ്രൊഫഷണല്‍ ക്രിക്കറ്റിന്റെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് എത്തിക്കുന്നതിനുള്ള ഒരു അടിത്തറയാണ്. പണസമൃദ്ധമായ ടൂര്‍ണമെന്റ് അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ കോടികള്‍ മുടക്കുന്നവര്‍ വന്‍ പരാജയമായി മാറുന്ന ഐപിഎല്‍ പതിവിന് ഇത്തവണയും വലിയ മാറ്റമൊന്നും ഉണ്ടായില്ല. കോടികള്‍ ഒഴുക്കി ടീമുകള്‍ വാങ്ങിയ പ്രശസ്ത താരങ്ങളില്‍ പലരും പരാജയപ്പെട്ടു. ലേലത്തില്‍ മികച്ച പ്രതിഫലം കിട്ടിയ പലരും വേണ്ടസമയത്ത് ടീമിനെ തുണയ്ക്കുന്നതില്‍ പരാജയപ്പെട്ടു. ഇതില്‍ ഒന്നാമന്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഉപനായകനായി തെരഞ്ഞെടുക്കപ്പെട്ട ഋഷഭ് പന്താണ്. ഐപിഎല്‍ Read More…
ഇതിനേക്കാള്‍ വലിയ പണി കിട്ടാനില്ല ; ആദ്യ 4കളിയും ജയിച്ച ഡല്‍ഹി ക്യാപിറ്റല്‍സ് അവസാന 4കളി തോറ്റു…!
ഐപിഎല്ലില്‍ എത്ര മികച്ച താരങ്ങളുമായി വന്നാലും ദൗര്‍ഭാഗ്യം തല്ലിയിടുന്ന ഒരു ടീമേയുള്ളൂ. ഇത്തവണയും ഡല്‍ഹി ക്യാപിറ്റല്‍സിനെ ദു:ശ്ശകുനം വിട്ടില്ല. പ്‌ളേ ഓഫിലേക്കുള്ള നിര്‍ണ്ണായക മത്സരം തോറ്റുപോയ അവര്‍ നാണക്കേടിന്റെ ഒരു റെക്കോഡ് കൂടി പേറിയാണ് കളം വിട്ടത്. ആദ്യ നാലു മത്സരം വിജയിച്ചിട്ടും പ്‌ളേ ഓഫിലേക്ക് യോഗ്യത നേടാതെ പോയ ആദ്യ ടീമായി ഡല്‍ഹി മാറി. ഇത്തവണത്തെ സീസണില്‍ മികച്ച ടീമുമായി ഇറങ്ങിയ അവര്‍ ആദ്യ നാലു കളി ജയിക്കുകയും അവസാന നാലുകളി തോല്‍ക്കുകയും ചെയ്ത് തകര്‍ന്നു. Read More…
പഞ്ചാബ് അയ്യരെ കൊണ്ടുവന്നത് പ്രത്യേക ലക്ഷ്യമിട്ട് ; നായകനായ മൂന്ന് ടീമിനെയും പ്‌ളേ ഓഫില്‍ എത്തിച്ചു…!
ശ്രേയസ് അയ്യരെ ഇത്തവണ നായകനാക്കിയപ്പോള്‍ തന്നെ പഞ്ചാബ് കിംഗ്‌സ് നയം വ്യക്തമാക്കിയതാണ്. എന്തു വില കൊടുത്തും അവര്‍ വാങ്ങിയ നായകന്‍ പ്രതീക്ഷ പോലെ തന്നെ ടീമുമായി ഐപിഎല്‍ 2025 ന്റെ പ്‌ളേ ഓഫിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്. മെയ് 18 ഞായറാഴ്ച അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ 10 വിക്കറ്റിന് തോല്‍പ്പിച്ചതോടെയാണ് പഞ്ചാബ് കിംഗ്‌സ് ആദ്യ നാല് സ്ഥാനങ്ങളില്‍ ഒന്ന് കരസ്ഥമാക്കിയത്. 2014ന് ശേഷം ആദ്യമായാണ് പഞ്ചാബ് ടൂര്‍ണമെന്റിന്റെ പ്ലേ ഓഫില്‍ എത്തുന്നത്. ഇതോടെ Read More…
39 രൂപ കൊണ്ട് ഡ്രീം 11 കളിച്ചു; പഞ്ചാബ് കിംഗ്‌സ് ജയിച്ചപ്പോള്‍ നാലുകോടി കിട്ടിയത് കൂലിപ്പണിക്കാരന്
ഭാഗ്യമുള്ളവന് തേടിവെയ്‌ക്കേണ്ടെന്നാണ് നാട്ടുചൊല്ല്. ക്രിക്കറ്റ്ഫാന്റസി ആപ്പിന്റെ തന്റെ അക്കൗണ്ടിലെ അവസാന നിക്ഷേപമായ 39 രൂപ ഇറക്കി ഭാഗ്യം പരീക്ഷിച്ചയാള്‍ക്ക് ഒറ്റരാത്രി കൊണ്ട് അടിച്ചത് നാലുകോടി രൂപ. ഉത്തര്‍പ്രദേശിലെ കൗശാംബിയില്‍ ഗ്രാമവാസിയായ മംഗള്‍ സരോജിനെയാണ് ഡ്രീം 11 മൊബൈല്‍ ആപ്പ് വഴി വമ്പന്‍ഭാഗ്യം തേടിവന്നത്. ഏപ്രില്‍ 30 ന് പഞ്ചാബ് കിംഗ്സും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലുള്ള ഐപിഎല്‍ മത്സരത്തിനിടെയാണ് മംഗള്‍ തന്റെ കൈയിലുള്ള പണവുമായി മത്സരത്തിനിറങ്ങിയതും അതിശയിപ്പിക്കുന്ന രീതിയില്‍ വിജയിച്ചതും. മത്സരം പിബികെഎസ് നാല് വിക്കറ്റിന് ജയിച്ചതാണ് Read More…









