ഛത്രപതി സംഭാജിനഗർ: മലമുകളിൽനിന്ന് ചാടി മരിക്കുമെന്ന് ഭീഷണിപ്പെടുത്തിയ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൊക്കയിലേക്ക് വീണ് പിതാവും മകനും ദാരുണമായി മരണപ്പെട്ടു. ഇതുകണ്ട് പരിഭ്രാന്തയായ അമ്മയും തൊട്ടുപിന്നാലെ മലമുകളിൽനിന്ന് താഴേക്ക് ചാടി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ സംഭാജിനഗർ ജില്ലയിലുള്ള ഖവ്ഡ ഹില്ലിൽ വെള്ളിയാഴ്ചയാണ് എല്ലാവരെയും നടുക്കിയ ഈ സംഭവം നടന്നത്. പതിനെട്ടുകാരനായ കുനാൽ ഒരു ഐഫോൺ വാങ്ങിയെങ്കിലും അതിന്റെ ഗഡുക്കൾ (ഇ.എം.ഐ) തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല. ഇതേച്ചൊല്ലി കുടുംബത്തിലുണ്ടായ തർക്കമാണ് വലിയ ദുരന്തത്തിൽ കലാശിച്ചതെന്ന് വ്യാഴാഴ്ച പോലീസ് വ്യക്തമാക്കി. കുനാലും പിതാവും Read More…

