ന്യൂഡൽഹി: സ്വിറ്റ്സർലൻഡിലേക്ക് വിനോദയാത്രയ്ക്ക് പോയ ഹൈദരാബാദ് സ്വദേശികളായ ദമ്പതികളെ കാണാതായ സംഭവം പുതിയ തിരിവിലേക്ക്. കാണാതാകുന്നതിന് മുൻപ് ഇവർ നിക്ഷേപകരിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലീസ് ഇപ്പോൾ സംശയിക്കുന്നത്. ഹൈദരാബാദിലെ ചേര്ലപള്ളിയിൽ താമസിക്കുന്ന പബ്ബ ചന്ദ്രശേഖറും ഭാര്യ പബ്ബ സ്വപ്നയും ചേർന്ന് ചിട്ടി ഫണ്ട് വഴി നിരവധി നിക്ഷേപകരിൽ നിന്ന് കോടികൾ പിരിച്ചെടുത്ത ശേഷമാണ് ജൂൺ 22-ന് ഇന്ത്യ വിട്ടതെന്ന് ചേര്ലപള്ളി പോലീസ് പറഞ്ഞു. ഇവരുടെ കാണാതാകലിന് പിന്നിൽ സാമ്പത്തിക തട്ടിപ്പുണ്ടോ എന്നാണ് അന്വേഷണസംഘം ഇപ്പോൾ Read More…

