ഷാംലി: ഉത്തർപ്രദേശിലെ മതപരിവർത്തനക്കേസിൽ നാടകീയമായ വഴിത്തിരിവ് . ഇസ്‌ലാം മതം സ്വീകരിച്ച് മുഹമ്മദ് അലി എന്ന പേര് സ്വീകരിക്കുകയും ഒരു മുസ്‌ലിം യുവതിയെ വിവാഹം കഴിക്കുകയും ചെയ്ത ഷാംലിയിലെ ഒരു വ്യവസായിയുടെ മകൻ ആയുഷ് മാലിക് ഇപ്പോൾ ഹിന്ദു മതത്തിലേക്ക് തന്നെ മടങ്ങിയെത്തിയിരിക്കുകയാണ്. ആയുഷ് തന്റെ വീട്ടിൽ ഹിന്ദു ആചാരങ്ങൾ പ്രകാരം പൂജകൾ നടത്തുന്നതിന്റെ ഒരു വീഡിയോ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇത് ഇപ്പോൾ വലിയ രീതിയിൽ പ്രചരിക്കുകയാണ്. ആയുഷ് തന്റെ സ്വന്തം വീട്ടിലേക്ക് Read More…
Tag: Interfaith Marriage
‘ലവ് ജിഹാദ്’ ആരോപണമുയർത്തി ഹിന്ദു സംഘടനകളുടെ ഭീഷണി; മിശ്ര വിവാഹം മാറ്റിവച്ചു , ആരോപണങ്ങൾ തള്ളി വധു
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ വെള്ളിയാഴ്ച നടക്കാനിരുന്ന മിശ്രവിവാഹം ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്ന് മാറ്റിവെച്ചു. ഗംഗാനഗർ സ്വദേശിയായ ഹിന്ദു യുവതിയും മുസ്ലിം യുവാവും തമ്മിലുള്ള വിവാഹം ഗംഗാനഗർ-മവാന റോഡിലെ റിസോർട്ടിലാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ വരന്റെ പേരിനെച്ചൊല്ലി വിവാദമുണ്ടാവുകയും ഇത് ‘ലൗ ജിഹാദ്’ ആണെന്ന് ആരോപിച്ച് ഹിന്ദു സംഘടനകൾ രംഗത്തെത്തുകയും ചെയ്തതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. അഖില ഭാരതീയ ഹിന്ദു സുരക്ഷാ സംഘടന വിവാഹവേദിക്ക് പുറത്ത് ‘മഹാപഞ്ചായത്ത്’ നടത്താൻ ആഹ്വാനം ചെയ്തതോടെ ക്രമസമാധാന പാലനത്തിനായി പ്രദേശത്ത് വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചു. Read More…
ബംഗാള്‍ യുവതി മുസ്ലീം പുരുഷനെ വിവാഹംചെയ്തു; അന്ത്യച്ചടങ്ങുകള്‍ നടത്തി കുടുംബം
കൃഷ്‌ണഗഞ്ച്: ഒരു മുസ്ലീം പുരുഷനെ വിവാഹം കഴിച്ച മകളെ മരിച്ചതായി പ്രഖ്യാപിച്ച് ശ്രാദ്ധം അടക്കം അന്ത്യച്ചടങ്ങുകള്‍ നടത്തി കുടുംബം. പ്രതീകാത്മക ഹിന്ദു ശ്രാദ്ധച്ചടങ്ങിലേക്ക് അയല്‍ക്കാരെയും ബന്ധുക്കളെയും ക്ഷണിച്ച് സദ്യയും നല്‍കി. കൃഷ്‌ണഗഞ്ചിലെ ഖതുര ഉത്തര്‍പാറ പ്രദേശത്തുള്ള കുടുംബം മകള്‍ക്ക് വരനെ തെരഞ്ഞെടുക്കാനുള്ള ആലോചനകള്‍ ആരംഭിച്ചിരുന്നു. കൃഷ്‌ണഗഞ്ച് സുധീര്‍ രഞ്‌ജന്‍ ലാഹിരി കോളജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയായ യുവതി കുടുംബത്തിന്റെ അനുമതിയില്ലാതെ വിവാഹം കഴിക്കുകയായിരുന്നു. മുമ്പ് യുവാവിനൊപ്പം വീടുവിട്ട യുവതിയെ വീട്ടുകാര്‍ തിരികെ കൊണ്ടുവന്നിരുന്നു. ഇസ്രയേലില്‍ ജോലി ചെയ്യുന്ന Read More…



