വിജയം എന്നത് അവസാന വാക്കല്ല, പരാജയം എന്നത് മാരകവുമല്ല; തുടരാനുള്ള ധൈര്യമാണ് പ്രധാനം.” ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷകളിൽ ഒന്നാണ് സിവിൽ സർവീസസ് പരീക്ഷ. പ്രിലിംസ്, മെയിൻസ്, ഇന്റർവ്യൂ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് ഈ പരീക്ഷ നടക്കുന്നത്. നിരവധി ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതാറുണ്ടെങ്കിലും ചുരുക്കം ചിലർക്ക് മാത്രമേ ആദ്യ ശ്രമത്തിൽ തന്നെ വിജയിക്കാൻ സാധിക്കാറുള്ളൂ. തിരുവനന്തപുരം സ്വദേശിനിയും, നിലവിൽ ഓഡിറ്റ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന നിസ ഉണ്ണിരാജന്റെ അത്ഭുതകരമായ കഥ തെളിയിക്കുന്നത്, അഭിനിവേശവും അർപ്പണബോധവുമുണ്ടെങ്കിൽ സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും Read More…
Tag: inspiration
94-ാം വയസ്സിലും ചുറുചുറുക്കോടെ! മുത്തച്ഛന്റെ ആരോഗ്യരഹസ്യം വെളിപ്പെടുത്തി കൊച്ചുമകൾ
സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ഹൃദ്യമായ പോസ്റ്റിലൂടെ, ഒരു യുവതി തന്റെ 94 വയസ്സുള്ള മുത്തച്ഛനോടുള്ള ആദരവ് പങ്കുവെച്ചു. അദ്ദേഹത്തിന്റെ പ്രസരിപ്പും ജീവിതത്തോടുള്ള അഭിനിവേശവുമാണ് അവർ ഇതിൽ എടുത്തുപറയുന്നത്. “എന്റെ 94 വയസ്സുകാരനായ മുത്തച്ഛന് വേണ്ടിയുള്ള ആദര സൂചകമായ ഒരു പോസ്റ്റ്. സൗന്ദര്യ-ആരോഗ്യ സംരക്ഷണ മേഖല ഇന്ന് കോടിക്കണക്കിന് ഡോളറിന്റെ ബിസിനസ്സാണ്. എന്നാൽ ഇവിടെ എന്റെ മുത്തച്ഛൻ ഇപ്പോഴും നടക്കുകയും ഭക്ഷണം പാകം ചെയ്യുകയും പുതിയ കാര്യങ്ങൾ (ലാപ്ടോപ്പ് ഉപയോഗിക്കുന്നത് പോലെ!) പഠിക്കുകയും ചെയ്യുന്നു.” Read More…
കണ്ണീരല്ല, കരുത്താണ് മകൾ! ജോലി നഷ്ടപ്പെട്ട ആമസോൺ ജീവനക്കാരന് തുണയായത് കുഞ്ഞു മകളുടെ വാക്കുകൾ.
വാഷിംഗ്ടണ്‍ ആസ്ഥാനമായി ജോലി ചെയ്തിരുന്ന 47-കാരനായ ഹേമന്ത് വിര്‍മണി, 11.5 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ആമസോണില്‍ നിന്ന് പിരിച്ചുവിടപ്പെട്ടത്. വാഷിംഗ്ടണില്‍ താമസിക്കുന്ന ഹേമന്ത് വിര്‍മാനി, ബിസിനസ് ഇന്‍സൈഡറിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ അനുഭവം വ്യക്തമാക്കിയത്. 2025 ഒക്ടോബറില്‍ അപ്രതീക്ഷിതമായി ലഭിച്ച ഇമെയില്‍ വഴി ജോലി നഷ്ടപ്പെട്ട വിവരം അറിഞ്ഞപ്പോള്‍ താന്‍ ആകെ തകര്‍ന്നുപോയെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ തന്റെ മകളുടെ പോസിറ്റീവ് മനോഭാവമാണ് ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്. 11.5 വര്‍ഷത്തോളം ആമസോണിന്റെ ഭാഗമായിരുന്ന വിര്‍മാനി, Read More…
സ്വർണ്ണത്തേക്കാൾ തിളക്കമുള്ള മനസ്സിന് തലൈവരുടെ സ്വർണ്ണ സമ്മാനം!
ശുചീകരണ തൊഴിലാളിയായ പത്മയ്ക്ക് തമിഴ് സൂപ്പർതാരം രജനികാന്ത് സ്വർണ്ണമാല സമ്മാനിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ചെന്നൈയിലെ തന്റെ വസതിയിൽ വെച്ചാണ് അദ്ദേഹം പത്മയെ നേരിൽ കണ്ട് അഭിനന്ദിച്ചത്. രജനിയുടെ ഈ ഹൃദ്യമായ പ്രവൃത്തിയെ ആരാധകർ ഒന്നടങ്കം പ്രശംസിക്കുമ്പോൾ, ആരാണ് ഈ പത്മ എന്നും എന്തിനാണ് രജനികാന്ത് അവരെ ആദരിച്ചത് എന്നും അറിയണ്ടേ? ആരാണ് പത്മ? ചെന്നൈയിലെ ടി. നഗറിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുകയാണ് പത്മ. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജോലി ചെയ്യുന്നതിനിടയിൽ, സ്വർണ്ണാഭരണങ്ങൾ Read More…
വെറുമൊരു ഫുഡ് ഡെലിവറി ബോയ്, സമ്പാദിച്ചത് 1.4 കോടി രൂപ ! എങ്ങനെയെന്നറിയണ്ടേ?
ഫുഡ് ഡെലിവറി ജോലി മാത്രം ചെയ്ത് 1.4 കോടി സമ്പാദിച്ച യുവാവിന്റെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റിലൂടെയാണ് ചൈനയിലെ ഒരു ഫുഡ് ഡെലിവറി ഏജന്റിന്റെ നേട്ടത്തിന്റെ കഥ പുറത്ത് വന്നത്. അഞ്ച് വര്‍ഷത്തെ കഠിനാധ്വാനവും മിതമായ ജീവിതശൈലിയും കൊണ്ടാണ് 25 -കാരനായ ഷാങ് സൂക്വിയാങ് ഇത്രയും രൂപ സമ്പാദിച്ചത്. ഫുജിയാന്‍ പ്രവിശ്യയിലെ ഷാങ്ഷൗ നഗരത്തില്‍ ഒരു സുഹൃത്തിനൊപ്പം ബ്രേക്ക് ഫാസ്റ്റ് കട നടത്തുകയായിരുന്നു ഷാങ്. എന്നാല്‍ ആ സംരംഭം പൂട്ടിപ്പോയി, 50,000 യുവാന്‍ (7,000 Read More…
തലയില്‍ മുടിയില്ലാത്തൊരു പെണ്ണിനെ ആരു കല്യാണം കഴിക്കും? ഇതാ നീഹാറിന്റെ കഥ
എന്തോരം മുടിയുണ്ട് പെണ്ണിന്? മുട്ടോളമെത്തുന്ന മുടി സ്ത്രീയുടെ സൗന്ദര്യലക്ഷണമായി കരുതിയിരുന്ന കാലത്ത് പെണ്ണുകാണാന്‍ പോയിവന്നാല്‍ സ്ഥിരം കേള്‍ക്കുന്ന ചോദ്യമായിരുന്നു ഇത്. എന്നാല്‍ തലയില്‍ മുടിയേയില്ലാത്ത ഒരു പെണ്ണിനെ ആരു കല്യാണം കഴിക്കും ? നീഹാര്‍ സച്ദേവ എന്ന ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിയാണ് ആ ചോദ്യത്തിനുള്ള ഉത്തരം സ്വന്തം ജീവിതം കൊണ്ടു കുറിച്ചത്.ആറു മാസമായപ്പോള്‍തന്നെ അലോപീസിയ എന്ന അപൂര്‍വരോഗം സ്ഥിരീകരിച്ച കുട്ടിയായിരുന്നു നീഹാര്‍. അസാധാരണമായി മുടി കൊഴിഞ്ഞ് തല കഷണ്ടിയാകുന്ന അപൂര്‍വരോഗം. ഇടയ്ക്കൊക്കെ മുടി കിളിര്‍ത്തെങ്കിലും പെട്ടെന്ന് തന്നെ Read More…
23വര്‍ഷംമുമ്പ് നട്ടെല്ലുകള്‍ കൂടിചേര്‍ന്ന നിലയില്‍ ജനിച്ചവര്‍; ശസ്ത്രക്രിയയിലൂടെ വേര്‍പിരിഞ്ഞ സഹോദരിമാർ ഇന്ന് എന്താണ് ചെയ്യുന്നത്?
ജനിക്കുമ്പോൾ തന്നെ ഉടലോ തലയോ പരസ്പരം ചേര്‍ന്ന നിലയിലുള്ള ഇരട്ടകുട്ടികളുണ്ടാകാറുണ്ട്. അത്തരത്തില്‍ ജനിക്കുന്നവരെ വേര്‍പ്പെടുത്തുന്നതിനുള്ള പ്രക്രിയ വളരെ പ്രയാസകരവും അപകടകരവുമാണ്. എല്ലാ കാര്യങ്ങളിലും ഒന്നിച്ചായതിനാല്‍, മറ്റുള്ളവരുടെ സഹായത്തെ ആശ്രയിക്കേണ്ടവരും. എന്നാല്‍ ഇത് പ്രായോഗികമായി വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അങ്ങനെ ജനിച്ച രണ്ട് പേരായിരുന്നു എമ്മനും സാഷ്യ മൊവാട്ടും. ഇവര്‍ ജനിച്ചത് നട്ടെല്ലുകള്‍ ചേര്‍ന്ന നിലയിലാണ്. 2001ല്‍ യു കെയില്‍ ജനിച്ച സഹോദരിമാര്‍ ജനിച്ച് മൂന്നു മാസം പ്രായമായപ്പോള്‍ തന്നെ വളരെ നിര്‍ണായകമായ ഒരു ശസ്ത്രക്രിയയിലൂടെ വേര്‍പിരിഞ്ഞു. ബിർമിംഗ്ഹാമിൽ Read More…
പതിനൊന്നാം ക്ലാസില്‍ തോറ്റ കൃഷിക്കാരന്റെ മകള്‍, അടിപതറി വീണില്ല, ഇന്ന് ഡെപ്യൂട്ടി കളക്ടര്‍
ചിലരുടെ ജീവതവും ജീവിതാനുഭവങ്ങളും മറ്റുള്ളവര്‍ക്ക് പ്രചോദനം പകരാറുണ്ട്. അത്തരത്തില്‍ എല്ലാവര്‍ക്കും മാതൃകയാക്കാനാവുന്ന ജീവിതമാണ് പ്രിയാല്‍ യാദവ് എന്ന യുവതിയുടേത്. തോല്‍വിയില്‍ തളര്‍ന്ന് പോകുന്നവരാണ് നമ്മളില്‍ പലരും. ഇവിടെ പ്രിയാല്‍ പതിനൊന്നാം ക്ലാസ്സില്‍ തോറ്റു. എന്നാല്‍ അതില്‍ തളര്‍ന്നില്ല. പകരം കുറച്ച് കൂടെ ആത്മവിശ്വാസത്തോടെ ഉയര്‍ന്ന് പറന്നു. ഇന്നവള്‍ മധ്യപ്രദേശ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ (എംപിപിഎസ്സി) പരീക്ഷയില്‍ ആറാം റാങ്ക് നേടി ഡെപ്യൂട്ടി കളക്ടറായിരിക്കുകയാണ്. ഒട്ടേറെ ആളുകള്‍ക്ക് പ്രചോദനം പകരുന്നതാണ് പ്രിയാലിന്റെ യാത്ര. 10 ാം ക്ലാസ് വരെ Read More…
ഹെലികോപ്റ്ററുകളില്‍ തൂങ്ങിക്കിടന്ന് മനംമയക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തുന്ന 75 വയസ്സുള്ള ഏരിയല്‍ ഫോട്ടോഗ്രാഫര്‍
‘ഓരോ വിമാനവും ഒരു പുതിയ കാഴ്ചപ്പാട് പ്രദാനം ചെയ്യുന്നു.’ 100 മണിക്കൂറിലധികം ഹെലികോപ്റ്ററുകളില്‍ തൂങ്ങിക്കിടന്ന് മുകളില്‍ നിന്ന് മനംമയക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തിയ 75 വയസ്സുള്ള ഏരിയല്‍ ഫോട്ടോഗ്രാഫര്‍ ഡോണ്‍ ഡെല്‍സന്റേതാണ് വാക്കുകള്‍. ലോസ് ഏഞ്ചല്‍സ് ആസ്ഥാനമായുള്ള ഒരു കലാകാരനായ ഡോണ്‍, വിനോദ വ്യവസായത്തിലെ ഒരു നീണ്ട കരിയറില്‍ അതിശയിപ്പിക്കുന്ന അനേകം ഏരിയല്‍ ചിത്രങ്ങളാണ് പകര്‍ത്തിയത്. ലോകമെമ്പാടും സഞ്ചരിച്ച് ആയിരക്കണക്കിന് അടി ഉയരത്തില്‍ നിന്നുമാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. 2015 ല്‍ ഹെലികോപ്റ്റര്‍ സാഹസികതയ്ക്ക് തുടക്കമിട്ട അദ്ദേഹത്തിന് ന്യൂസിലാന്‍ഡില്‍ തുറന്ന Read More…









