ആധുനിക വൈദ്യശാസ്ത്രം വന്ധ്യതാ ചികിത്സയുടെ കാര്യത്തില്‍ വലിയ മുന്നേറ്റങ്ങള്‍ നടത്തിയിട്ടുണ്ട്. ചികിത്സയെത്തുടര്‍ന്ന് ഫലസിദ്ധിക്കായി വളരെ നാളുകള്‍ കാത്തിരിക്കേണ്ടിവരുത്തുന്നത് ദമ്പതികളില്‍ ആശങ്കയും ഉത്കണ്ഠയും ഉണ്ടാക്കാറുണ്ട്. അവര്‍ക്കായി ഒരു സന്തോഷ വാര്‍ത്ത. പുരുഷന്മാരിലെ വന്ധ്യതാ ചികിത്സയുടെ ഫലപ്രാപ്തിയറിയാനായി ‘ഫെർട്ടിലിറ്റി പ്രെഡിക്റ്റർ’ എന്ന എ.ഐ സാങ്കേതികവിദ്യ വികസിപ്പിച്ച് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ (ഐ.സി.എം.ആർ). നോയിഡ അമിറ്റി സർവകലാശാലയുമായി ചേര്‍ന്നാണ് പുരുഷന്മാരിലെ വന്ധ്യതയ്ക്കു കാരണമാകുന്ന ജനിതകത്തകരാർ കണ്ടെത്തി കൃത്രിമ ഗർഭധാരണ ചികിത്സകളുടെ ഫലപ്രാപ്തി പ്രവചിക്കുന്ന ‘ഫെർട്ടിലിറ്റി പ്രെഡിക്റ്റർ’ വികസിപ്പിച്ചത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് Read More…