Good News Oddly News

രണ്ടുതവണ ‘ജനിച്ച’വന്‍; ഗര്‍ഭപാത്രം പുറത്തെടുത്ത് കുഞ്ഞിന്റെ നട്ടെല്ലിന് ശസ്ത്രക്രിയ, ശേഷം അമ്മയുടെ ഉള്ളില്‍ തിരികെവച്ചു !

അമ്മയുടെ ഗര്‍ഭപാത്രത്തിനുള്ളില്‍വച്ച് നട്ടെല്ലിന് അസാധാരണ ഓപ്പറേഷന്‍ നടത്തിയ 26 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് സുഖം പ്രാപിച്ചു വളരുന്നു. അമ്മയുടെ വയറ്റില്‍ നിന്നും ഗര്‍ഭപാത്രം താല്‍ക്കാലികമായി പുറത്തെടുത്ത് ഓപ്പറേഷന്‍ നടത്തിയ ശേഷം വീണ്ടും ഗര്‍ഭപാത്രം മാതാവിന്റെ വയറിനുള്ളില്‍ വെച്ച് തുന്നിക്കെട്ടുകയായിരുന്നു. ഗര്‍ഭപാത്രത്തിനുള്ളിലെ സങ്കീര്‍ണ്ണമായ താക്കോല്‍ദ്വാര ശസ്ത്രക്രിയ പൂര്‍ത്തിയാക്കി യത് ഇംഗ്ലീഷ് വനിത സെറീന നൈയ്ക്കിനായിരുന്നു. കഴിഞ്ഞ വര്‍ഷം 20 ആഴ്ചത്തെ ഗര്‍ഭ പരിശോധനയ്ക്കിടെ 24 കാരിയായ യുവതിയോട് ഗര്‍ഭസ്ഥ ശിശുവിന് സ്പൈന ബിഫിഡ എന്ന അവസ്ഥ ഉണ്ടെന്ന് Read More…

Health

കുഞ്ഞുവാവയ്‌ക്ക്‌ കേള്‍ക്കാമോ.. ? കാണാമോ… ? അമ്മമാര്‍ തുടക്കത്തിലേ കണ്ടെത്തണം

നവജാത ശിശുക്കളിലെ കാഴ്‌ചയേയും കേഴ്‌വിയേയും കുറിച്ച്‌ അറിയേണ്ടേ. ജനിച്ചുവീഴുമ്പോള്‍ത്തന്നെ കുഞ്ഞിന്‌ കാണാന്‍കഴിയുമോ? കേള്‍ക്കാന്‍ കഴിയുമോ? അത്തരം സംശയങ്ങള്‍ക്ക്‌ മറുപടിയുണ്ട്‌. ജനിച്ചയുടനെ കുഞ്ഞുങ്ങളിലെ കാഴ്‌ചശക്‌തിക്കും കേഴ്‌വിശക്‌തിക്കുമുള്ള കുറവുകള്‍ കണ്ടെത്തിയാല്‍ തുടക്കത്തില്‍ത്തന്നെ ചികിത്സിച്ച്‌ ഭേദമാക്കാവുന്നതാണ്‌… അമ്മമാര്‍ക്ക്‌ ഇത്തരം കാര്യങ്ങള്‍ നിരീക്ഷിച്ച്‌ മനസിലാക്കാവുന്നതേയുള്ളൂ… കുഞ്ഞുങ്ങളുടെ കാഴ്‌ചശക്‌തി ജനിച്ചു വീഴുന്ന കുഞ്ഞ്‌ ആദ്യം കണ്ണുതുറക്കുമ്പോള്‍ ഒന്നും കാണുന്നില്ല എന്നതാണ്‌ വാസ്‌തവം. മുതിര്‍ന്നവരുടെ കാഴ്‌ചയേക്കാള്‍ ആറിലൊന്നുമാത്രമാണ്‌ കുഞ്ഞുങ്ങളുടെ കാഴ്‌ചശക്‌തി. ജനിച്ച്‌ മൂന്നാഴ്‌ചകഴിഞ്ഞ്‌ വെളിച്ചത്തോട്‌ പ്രതികരിക്കാന്‍ കുഞ്ഞുകണ്ണുകള്‍ പാകപ്പെടും.നാലാഴ്‌ച കഴിയുമ്പോള്‍ അമ്മയുടെ മുഖത്തേക്ക്‌ നോക്കി ചിരിക്കാന്‍ Read More…

Crime

കുഞ്ഞ് മകന്റേതല്ല; മരുമകളെ സംശയം; പിഞ്ചുകുഞ്ഞിനെ വായില്‍ മണല് വാരി കുത്തിനിറച്ചു കൊന്ന് മുത്തശ്ശി

തന്റെ മകന്റെ കുഞ്ഞല്ല എന്ന സംശയത്തില്‍ മരുമകളോടുള്ള പകയില്‍ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി മുത്തശ്ശി. 15 മാസം മാത്രം പ്രായമുള്ള പേരക്കുഞ്ഞിനെയാണ് കുട്ടി തന്‍റെ മകന്റേതല്ല എന്ന് പറഞ്ഞ് മുത്തശ്ശി വകവരുത്തിയത്. മരുമകള്‍ക്ക് അവിഹിതബന്ധത്തിലുടെ ജനിച്ച കുഞ്ഞിനെ മകന്റെ തലയില്‍ കെട്ടിവച്ചുവെന്നാണ് 60കാരിയായ വിരുതാംബാളിന്റെ ആരോപണം. തമിഴ്നാട്ടിലെ അരിയലൂര്‍ ജില്ലയിലാണ് ക്രൂരമായ സംഭവം നടന്നത്. വിരുതാംബാളിനെ പൊലീസ് അറസ്റ് ചെയ്തു. 15 മാസം പ്രായമുള്ള കൃതിക എന്ന പെണ്‍കുഞ്ഞാണ് അരിയലൂരില്‍ കൊല്ലപ്പെട്ടത്. വിരുതാംബാളുടെ മകന്‍ രാജ വിദേശത്താണ് ജോലി Read More…

Oddly News

വൈദ്യശാസ്ത്ര വിദഗ്ധരെ അമ്പരപ്പിച്ചു ; ചൈനയില്‍ നവജാത ശിശുവിന് നാല് ഇഞ്ച് നീളമുള്ള വാല്‍

ചൈനയില്‍ നടന്ന ഒരു അസാധാരണ ജനനത്തില്‍ നവജാതശിശു ജനിച്ചു വീണത് നാല് ഇഞ്ച് നീളമുള്ള വാലുമായി. ഹാങ്ഷൗ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ ജനിച്ച ആണ്‍കുഞ്ഞ് വൈദ്യശാസ്ത്ര വിദഗ്ധരെ അമ്പരപ്പിച്ചു. കുഞ്ഞ് ജനിച്ച് തൊട്ടുപിന്നാലെ പീഡിയാട്രിക് ന്യൂറോ സര്‍ജറിയുടെ ഡെപ്യൂട്ടി ചീഫ് ഫിസിഷ്യന്‍ ഡോ. ലി ഈ അസാധാരണ അവസ്ഥ തിരിച്ചറിഞ്ഞു അസാധാരണമായ അനുബന്ധം കാണിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു. ഏകദേശം 10 സെന്റീമീറ്റര്‍ (3.9 ഇഞ്ച്) നീളമുള്ള, മൃദുവായ, എല്ലില്ലാത്ത പ്രോട്രഷന്‍, ടെതര്‍ഡ് സ്‌പൈനല്‍ കോഡ് Read More…

Entertainment

ഓമനത്തമുള്ള ഒരു കുഞ്ഞും മനോഹരചിരിയും ; 35 ദശലക്ഷത്തിലധികം കാഴ്ചകളുമായി ഇന്‍സ്റ്റാഗ്രാമില്‍- വീഡിയോ

ലോകത്ത് എത്ര കണ്ടാലും മടുക്കാത്ത കാഴ്ചകളുടെ കുട്ടത്തിലാണ് നിഷ്‌ക്കളങ്കത്വവും ഓമനത്വവുമുള്ള പിഞ്ചു കുഞ്ഞുങ്ങളും അവരുടെ കളിചിരികളും. എണ്ണമറ്റ വീഡിയോകളാല്‍ നിറഞ്ഞിരിക്കുന്ന ഇന്റര്‍നെറ്റിന്റെ ലോകത്ത്, ഓമനത്തമുള്ള കുഞ്ഞിനെ അവതരിപ്പിക്കുന്ന ഒരു വീഡിയോ 35 ദശലക്ഷത്തിലധികം കാഴ്ചകളുമായി ഇന്‍സ്റ്റാഗ്രാമില്‍ വൈറലായിരിക്കുകയാണ്. ലളിതവും എന്നാല്‍ ആകര്‍ഷകവുമായ ഈ വീഡിയോയില്‍ കാഴ്ചക്കാര്‍ക്ക് അതിശയിപ്പിക്കാതിരിക്കാന്‍ കഴിയാത്തവിധം അതിമനോഹരമായ ഒരു കുഞ്ഞാണ് താരം. തന്റെ കുട്ടിയെ ക്യാമറയ്ക്ക് മുന്നില്‍ കൊണ്ടുവരാന്‍ തീരുമാനിച്ച കീസിയാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോ ആരംഭിക്കുമ്പോള്‍, അവള്‍ തന്റെ കുഞ്ഞിനെ ലെന്‍സിന് മുന്നില്‍ Read More…