ഇന്തൊനേഷ്യ തങ്ങളുടെ പൗരന്മാര്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ് അനുസരിച്ച് വിദേശത്ത് നിന്നു പോലും പൗരന്മാര്‍ ഐഫോണ്‍ വാങ്ങി വരരുതെന്നാണ്. ഇന്തൊനീഷ്യയുടെ ഐഫോണ്‍ വിരോധത്തിന് ഒരുപാട് കാരണങ്ങളുണ്ട്. പ്രാദേശിക നിക്ഷേപത്തിന്റെ കാര്യത്തില്‍ ആപ്പിള്‍ അവരുടെ വാഗ്ദാനം പാലിച്ചില്ലെന്ന് രാജ്യം പറയുന്നു. നിരോധനം പോലുള്ളവയിലൂടെ ആപ്പിള്‍ നടത്തിയ ചില വാഗ്ദാനങ്ങള്‍ വേഗം നടത്തിയെടുക്കാനാണ് രാജ്യം ശ്രമിക്കുന്നതെന്നാണ് സൂചന. 109 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന വാഗ്ദാനത്തില്‍ ആപ്പിള്‍ പരാജയപ്പെട്ടു.അവർ 95 മില്യണ്‍ ഡോളര്‍ മാത്രമാണ് നിക്ഷേപിച്ചത്. 10 മില്യണ്‍ ഡോളര്‍ അധികമായി നല്‍കാമെന്ന Read More…
Tag: Indonesia
23 അടി നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്ന് കര്‍ഷകനെ കണ്ടെത്തി; ശരീരം മുഴുവന്‍ ഒടിഞ്ഞുനുറുങ്ങിയ നിലയില്‍
ശരീരം മുഴുവന്‍ ഒടിഞ്ഞുനുറുങ്ങിയ നിലയില്‍ കര്‍ഷകനെ 23 അടി നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റില്‍ നിന്ന് കണ്ടെത്തി. കര്‍ഷകനെ വിഴുങ്ങിയ പാമ്പിന്റെ വയറുകീറിയായിരുന്നു രക്ഷാപ്രവര്‍ത്തകര്‍ ഇയാളെ പുറത്തെടുത്തത്. ഇന്തോനേഷ്യയില്‍ മൂന്ന് കുട്ടികളുടെ പിതാവായ പെക്കോ എന്ന 30 കാരനെയാണ് പെരുമ്പാമ്പിന്റെ വയറുകീറി പുറത്തെടുത്തത്. സബ്ബാങ് ജില്ലയിലെ മാലിംബു ഗ്രാമത്തില്‍ നടന്ന സംഭവം നടന്നത്. ബ്രൗണ്‍ ഷുഗര്‍ ഉണ്ടാക്കുന്നതിനായി സ്രവം ശേഖരിക്കാന്‍ ചൊവ്വാഴ്ച സന്ധ്യയ്ക്ക് ഈന്തപ്പനത്തോട്ടത്തിലേക്ക് പോയപ്പോഴായിരുന്നു നോര്‍ത്ത് ലുവു റീജന്‍സിയില്‍ വെച്ച് പെരുമ്പാമ്പ് അയാളെ പിടിച്ചത്. ഭീമാകാരമായ പാമ്പ് Read More…
മുക്കില്‍ പല്ല് മുളച്ച പന്നികള്‍; 2 അടി പൊക്കവും 3 അടി നീളവും, ഇന്തൊനേഷ്യയിലെ ബാബിറൂസ
പ്രായമായി മുക്കില്‍ പല്ല് മുളച്ചല്ലോയെന്ന് നമ്മള്‍ തമാശയ്ക്ക് പറയാറില്ലേ? എന്നാല്‍ അത് തമാശയല്ലാ കേട്ടോ. പന്നികളില്‍ വ്യത്യസതര്‍ . അതിലൊന്നാണ് ബാബിറൂസ. പന്നികളുടെ ഈ ബന്ധുക്കള്‍ ഇന്തൊനേഷ്യയിലെ സുലവെസിയിലും തൊട്ടടുത്ത ദ്വീപികളിലുമാണ്. ഇവ ഭക്ഷിക്കുന്നതാവട്ടെ പഴങ്ങള്‍, ഇലകള്‍, മീനുകള്‍ , കീടങ്ങള്‍ എന്നിവയൊക്കെയാണ്. സാധാരണയായ കാട്ടുപന്നികളെ പോലെ തന്നെ താഴത്തെ നിരയില്‍ നിന്ന് രണ്ട് പല്ലുകള്‍ തേറ്റപോലെ ഇവയ്ക്ക് വളഞ്ഞ് മേലേയ്ക്ക് ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇതിന് പുറമേ മുകള്‍ നിരയിലെ രണ്ട് പല്ലുകള്‍ മുക്കിന് മുകളിലുള്ള ഭാഗത്തുകൂടി Read More…
ഇനി വാഴപ്പോള വെറുതെ കളയാന്‍ വരട്ടേ; ഒരു അടിപൊളി വിഭവം ഉണ്ടാക്കാം
വാഴയുടെ ഇലയും പിണ്ടിയും പഴവും കൂമ്പുമെല്ലാം മനുഷ്യന് ഭക്ഷ്യയോഗ്യമായ ഭാഗങ്ങളാണ്. എന്നാല്‍ വെറുതെ പൊളിച്ച് കളയുന്ന വാഴപ്പോള കൊണ്ട് പലഹാരം ഉണ്ടാക്കാനാകുമെന്ന് അറിയാമോ? ഇന്തോനേഷ്യയില്‍ വളരെ രുചികരമായ ഒരു വിഭവമുണ്ട്. ഇതിന്റെ പേര് ‘ക്രിപിക് ബതാങ്ങ് പിസാംഗ്’ എന്നാണ്. ഇത് ഉണ്ടാക്കുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. അതുകൊണ്ട് ഇനി വാഴവെട്ടുമ്പോള്‍ വാഴപ്പോള വെറുതെ പൊളിച്ചു കളയാതെ ഈ വിഭവം ഒന്ന് പരീക്ഷിച്ചു നോക്കൂ… ക്രിപിക് ബതാങ്ങ് പിസാംഗ് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. ഇതിനായി വാഴയുടെ പോള എടുത്ത് Read More…
വിനോദസഞ്ചാരികൾക്ക് താല്ക്കാലികഭാര്യമാരാകാന്‍ പാവപ്പെട്ട സ്ത്രീകൾ; ഒരു സ്ത്രീ കഴിച്ചത് 20 വിവാഹങ്ങള്‍
വിനോദസഞ്ചാരത്തിനായി എത്തുന്ന ടൂറിസ്റ്റുകള്‍ ചെലവഴിക്കുന്ന ദിവസങ്ങളിലേക്ക് മാത്രം നാട്ടുകാരികളായ യുവതികളെ വിവാഹം ചെയ്യുകയും പോകുമ്പാള്‍ വിവാഹമോചനം നടത്തുകയും ചെയ്യുന്ന ‘ആനന്ദ വിവാഹങ്ങള്‍’ ഇന്തോനേഷ്യയില്‍ വ്യാപകമാകുന്നു. മദ്ധ്യേഷ്യയില്‍ നിന്നുള്ള പുരുഷ വിനോദസഞ്ചാരികളാണ് ഇത്തരം ഹ്രസ്വകാലത്തേക്കുള്ള വിവാഹത്തില്‍ ഏര്‍പ്പെടുന്നതെന്ന് ചൈനീസ് മോണിംഗ് പറയുന്നു. ഓണ്‍ലൈനില്‍ ഈ വിഷയം ഇപ്പോള്‍ വന്‍ വിവാദമായിരിക്കുകയാണ്. അറബ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പശ്ചിമ ഇന്തോനേഷ്യയിലെ പ്രശസ്തമായ സ്ഥലമായ പന്‍കാക്കില്‍ ഈ പ്രതിഭാസം വ്യാപകമാണ്. കോട്ട ബുംഗയിലെ മൗണ്ടന്‍ റിസോര്‍ട്ടുകളില്‍ ഇത്തരം വിവാഹം കഴിപ്പിക്കാന്‍ ഏജന്‍സികള്‍ വ്യാപകമായി Read More…
ഭാര്യയെ 30 അടിനീളമുള്ള പെരുമ്പാമ്പ് വിഴുങ്ങി ; ഭര്‍ത്താവ് കാണുമ്പോള്‍ കാലുകള്‍ വായില്‍നിന്ന് പുറത്തേക്ക് തള്ളിനില്‍ക്കുന്ന നിലയില്‍
ലോകത്ത് ഒരു ഭര്‍ത്താവിനും ഈ വിധിയുണ്ടായിട്ടുണ്ടാകില്ല. ഇനി ഉണ്ടാകുകയുമരുത്. ഭാര്യയെ കാണാതെ വന്നതിനെ തുടര്‍ന്ന് അന്വേഷിച്ച് പോയ ഭര്‍ത്താവ് കണ്ടെത്തിയത് ഭാര്യയെ ഒരു പടുകൂറ്റന്‍ പെരുമ്പാമ്പ് വിഴുങ്ങിയ നിലയില്‍. ഇന്തോനേഷ്യയില്‍ ഉണ്ടായ സംഭവത്തില്‍ പെരുമ്പാമ്പിന്റെ വയര്‍ വീര്‍ത്തിരിക്കുന്നതും ഭാര്യയുടെ ചെരുപ്പ് സമീപത്തായി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് പാമ്പിനെ കൊന്ന് വയറ് കീറി നോക്കിയപ്പോള്‍ ഭാര്യയുടെ ചേതനയറ്റ ശരീരം കണ്ടെത്തുകയും ചെയ്തു. ദക്ഷിണ സുലേവെസിയിലെ ലുവു റീജന്‍സിയില്‍ ജൂലൈ 2 ന് രാവിലെ നടന്ന സംഭവത്തില്‍ അഞ്ചുകുട്ടികളുടെ Read More…
ദിവസം 40 സിഗരറ്റ് വലിച്ച് വൈറലായ പയ്യനെ ഓര്‍ക്കുന്നുണ്ടോ? ആ കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ !
ന്യൂഡല്‍ഹി: കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ദിവസം കുറഞ്ഞത് 40 സിഗരറ്റെങ്കിലും വലിക്കുന്നതിന് വൈറലായി മാറിയ ഇന്തോനേഷ്യക്കാരന്‍ പയ്യനെ ഓര്‍ക്കുന്നുണ്ടോ? തെക്കന്‍ സുമാത്രയില്‍ നിന്നുള്ള ആര്‍ഡി റിസാലിന്റെ ഒരു യൂട്യൂബ് വീഡിയോ എല്ലാവരെയും ഞെട്ടിച്ചത് 2010ല്‍ ആയിരുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ഉറക്കത്തിലും ഉണര്‍ന്നിരിക്കുന്ന സമയത്തും ഇരിക്കുന്ന സമയത്തും കളിക്കുന്ന സമയത്തും നിരന്തരം പുക വലിച്ചിരുന്ന ആര്‍ഡി ഇപ്പോള്‍ വലിയൊക്കെ നിര്‍ത്തി തന്റെ സ്‌കൂളിലെ ഒരു സ്റ്റാര്‍ വിദ്യാര്‍ത്ഥിയായി മാറിയിരിക്കുകയാണ്. ആര്‍ഡിക്ക് 18 മാസം മാത്രം പ്രായമുള്ളപ്പോള്‍, പിതാവ് Read More…
പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഇന്തോനേഷ്യന്‍ നദികളില്‍ നിന്ന് യുവാക്കള്‍ വലിച്ചു കയറ്റിയത് 2.6 ദശലക്ഷം പൗണ്ട് മാലിന്യം
നദികളില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ രക്ഷയില്ലാത്തവിധം പെരുകിയപ്പോഴാണ സുംഗായി വാച്ച് എന്ന പരിസ്ഥിതി സംഘടന ആരംഭിക്കാന്‍ സാം ബെഞ്ചെഗ്ജിബി എന്ന യുവാവിനെ പ്രേരിപ്പിച്ച ഘടകം. പിന്നീട് ഇന്തോനേഷ്യയിലെ ജലസ്രോതസുകള്‍ വൃത്തിയാക്കാന്‍ വേണ്ടി പ്രതിജ്ഞാബന്ധമായ സംഘടനയായി ഇത് മാറുകയും ഇതിനകം 1.2 ദശലക്ഷം കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നദീതടങ്ങളില്‍ നിന്നും ജലാശയങ്ങളില്‍ നിന്നും വലിച്ചു കയറ്റുകയും ചെയ്തു. സമുദ്ര പ്ലാസ്റ്റിക് പ്രതിസന്ധിയില്‍ രണ്ടാം സ്ഥാനത്താണ് ഇന്തോനേഷ്യ. രാജ്യത്തെ തീരദേശ സമൂഹങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ കാര്യത്തില്‍ ഒരു ശരിയായ മാനേജ്‌മെന്റ് Read More…