Oddly News

മരപ്പട്ടിയുടെ വിസർജ്യത്തിൽ നിന്നുള്ള കാപ്പിക്കുരു! ലോകത്തെ ഏറ്റവും വിലയേറിയതും രുചികരവുമായ കാപ്പി

ലോകത്തെ ഏറ്റവും വിലയേറിയതും രുചികരവുമായ കാപ്പി ഉണ്ടാക്കുന്നത് വിസര്‍ജ്യത്തില്‍ നിന്നുമാണ് ഉണ്ടാക്കുന്നത് എന്ന് കേട്ടാല്‍ ഞെട്ടാത്തവര്‍ ഉണ്ടായിരിക്കില്ല. എന്നാല്‍ സംഗതി സത്യമാണ്. ലോകത്തെ ഏറ്റവും മികച്ചതും രുചിയുള്ളതും വിലയേറിയതുമായ കാപ്പിക്കുരുവായ ലുവാക് ഉണ്ടാക്കുന്നത് മരപ്പട്ടിയുടെ വിസര്‍ജ്ജ്യത്തില്‍ നിന്നുമാണ്. വളരെ വിലയേറിയ കാപ്പിപ്പൊടി ഇനങ്ങളില്‍ ഒന്നാണ് കോപ്പി ലുവാക്. സിവറ്റ് കോഫി എന്ന പേരിലും ഇതു വിദേശങ്ങളില്‍ അറിയപ്പെടുന്നു. ഇന്തൊനീഷ്യയിലാണ് ഈ കാപ്പിപ്പൊടി ഏറ്റവുംകൂടുതല്‍ തയ്യാറാക്കുന്നത്. ഇന്തൊനീഷ്യയിലെ സുമാത്ര, ബാലി, സുലവെസി, ഈസ്റ്റ് ടയ്മൂര്‍ തുടങ്ങിയ ദ്വീപുകളിലും ഫിലിപ്പീന്‍സിലുമൊക്കെ Read More…

Oddly News

അനുദിനം വെള്ളത്തിനടിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന നഗരം ; 11 ദശലക്ഷം താമസക്കാര്‍ക്ക് കുടിവെള്ളം പോലുമില്ല

ഇന്തോനേഷ്യയുടെ തലസ്ഥാന നഗരമായ ജക്കാര്‍ത്തയുമായി താരമത്യപ്പെടുത്താന്‍ ഭൂമിയില്‍ ഒരു സ്ഥലം പോലുമില്ല. ഗ്രഹത്തിലെ ഏറ്റവും വേഗത്തില്‍ മുങ്ങുന്ന മെഗാസിറ്റിയെന്ന ഖ്യാതിയാണ് ജക്കാര്‍ത്തയ്ക്ക്. കാല്‍നൂറ്റാണ്ടിനിടയില്‍ ഇവിടെ ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങള്‍ കടലാക്രമണത്തില്‍ 16 അടിയിലധികമാണ് താഴ്ന്നത്. ജാവ കടലിനെ തടഞ്ഞുനിര്‍ത്താന്‍ 2030 വരെയാണ് ശാസ്ത്രജ്ഞര്‍ നല്‍കിയിട്ടുള്ള സമയം. 11 ദശലക്ഷം ആള്‍ക്കാര്‍ താമസിക്കുന്ന ഇവിടെ മൂന്നിലൊന്ന് പ്രദേശത്തും കുടിവെള്ളം പോലും ലഭ്യമല്ല. ഇതോടെ നഗരത്തില്‍ വ്യാപകമായി മാറിയിട്ടുള്ള ആയിരക്കണക്കിന് അനധികൃത കിണറുകളെയാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്. ഈ പ്രവര്‍ത്തി Read More…