Good News

തെരുവ് നായയുടെ കടിയേറ്റു, ഇന്ത്യയിലെ സർക്കാർ ആശുപത്രിയിലെ സൗജന്യ ചികിൽസയില്‍ അമ്പരന്ന് ജർമ്മൻ താരം- വീഡിയോ വൈറൽ

ഇന്ത്യയിലെ സർക്കാർ ആശുപത്രിയിൽ നിന്ന് സൗജന്യ ചികിത്സ ലഭിച്ചതിനെ പ്രശംസിച്ച് ജർമ്മൻ യാത്രികൻ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ഒൻപത് വർഷമായി ലോകം ചുറ്റിക്കൊണ്ടിരിക്കുന്ന ഡേവിഡ് നെബൽ എന്ന വ്ലോഗറാണ് ഗുജറാത്തിലെ സൂറത്തിലുള്ള സർക്കാർ ആശുപത്രിയിലെ തന്റെ അനുഭവം പങ്കുവെച്ചത്. തെരുവ് നായയുടെ കടിയേറ്റതിനെത്തുടർന്ന് ചികിത്സ തേടിയ തന്നിൽ നിന്ന് ആശുപത്രി അധികൃതർ പണം ഈടാക്കിയില്ലെന്നും, തന്റെ സ്വന്തം നാടായ ജർമ്മനിയിൽ പോലും വിദേശികൾക്ക് ഇത്തരം സൗജന്യ ചികിത്സ ലഭിക്കില്ലെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു. Read More…