ഇന്ത്യക്കാരില്‍ ഭൂരിഭാഗം ആളുകളും ഇന്ന് വിദേശത്തേക്ക് കുടിയേറി പാര്‍ക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. കാരണം മിക്കവരും ‘മെച്ചപ്പെട്ട ജീവിതത്തിലേക്കുള്ള’ ആത്യന്തിക പാതയായിട്ടാണ് വിദേശ രാജ്യങ്ങളെ കണക്കാക്കുന്നത്. എന്നാല്‍ കാനഡയിലേക്ക് കുടിയേറിയ ഒരു ഡല്‍ഹിക്കാരന്‍ പങ്കുവച്ച തന്റെ അനുഭവം ഇന്ത്യക്കാരുടെ ഈ ചിന്താഗതികളെല്ലാം മാറ്റിക്കുറിക്കുകയാണ്. റെഡ്ഡിറ്റിലൂടെയാണ് യുവാവ് കാനഡയിലെ തന്റെ ദുരനുഭവത്തിന്റെ കഥ പങ്കുവച്ചത്. വിദേശ വിദ്യാര്‍ത്ഥികളെ പണം സമ്പാദിക്കാനുള്ള ഒരു ബിസിനസായിട്ടാണ് അവര്‍ കണക്കാക്കുന്നതെന്നും ജോലി വാഗ്ദാനങ്ങള്‍ നല്‍കുന്നതല്ലാതെ അതൊന്നും ജീവിതത്തില്‍ നമുക്ക് കിട്ടുകപോലുമില്ലെന്നുമാണ് യുവാവ് പറയുന്നത്. തന്റെ പോസ്റ്റില്‍ Read More…
Tag: indians
ഇന്ത്യന്‍ ജനത കൂടുതല്‍ പണം ചെലവഴിക്കുന്നത് സംസ്‌കരിച്ച ഭക്ഷണത്തിനും പാനീയങ്ങള്‍ക്കും- ആരോഗ്യരംഗത്ത് ഗുരുതരപ്രത്യാഘാതം
ഇന്ത്യക്കാരുടെ ഉപഭോഗരീതിയെയും അതിനായി ചെലവഴിക്കുന്ന പണത്തെക്കുറിച്ചുമുള്ള പുതിയ സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഇന്ത്യയുടെ പൊതുജനാരോഗ്യത്തെ സംബന്ധിച്ച മുന്നറിയിപ്പായി മാറുന്നു. അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്ന സംസ്‌കരിച്ച ഭക്ഷണത്തിനും പാനീയങ്ങള്‍ക്കും വേണ്ടി ഇന്ത്യക്കാര്‍ ധാരാളം പണം ചെലവഴിക്കുന്നുവെന്നാണ് പുറത്തു വരുന്ന വിവരം .രംംത്ത2023-24ല്‍ ഗ്രാമീണ ഇന്ത്യ തങ്ങളുടെ പ്രതിമാസ ബജറ്റിന്റെ 9.84 ശതമാനം പാനീയങ്ങള്‍ക്കും സംസ്‌കരിച്ച ഭക്ഷണത്തിനുമായി ചെലവഴിച്ചതായി കഴിഞ്ഞയാഴ്ച പുറത്തിറക്കിയ ഗാര്‍ഹിക ഉപഭോഗ ചെലവ് സര്‍വേ കാണിക്കുന്നു. ഇത് ഇന്ത്യയിലെ നഗരങ്ങളില്‍ 11.09 ശതമാനമാണ്. ഗ്രാമീണ, നഗര Read More…
ലോകത്തിലെ പ്രമേഹരോഗികളില്‍ നാലിലൊന്ന് ഇന്ത്യക്കാരാണെന്ന് ലാന്‍സെറ്റ് പഠനം
ലോക പ്രമേഹ ദിനത്തിൽ പ്രസിദ്ധീകരിച്ച ലാൻസെറ്റ് റിപ്പോർട്ട് അനുസരിച്ച്, ആഗോളതലത്തിൽ പ്രമേഹബാധിതരിൽ നാലിലൊന്ന് പേർ ഇന്ത്യയിലാണ് (828 ദശലക്ഷത്തിൽ 212 ദശലക്ഷം). 2022 വരെയുള്ള കണക്കുകൾ പ്രകാരം ചൈന (148 ദശലക്ഷം), യുഎസ് (42 ദശലക്ഷം), പാകിസ്ഥാൻ (36 ദശലക്ഷം), ഇന്തോനേഷ്യ (25 ദശലക്ഷം), ബ്രസീൽ (22 ദശലക്ഷം) എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ പ്രമേഹരോഗികളുള്ള മറ്റ് രാജ്യങ്ങൾ. ഡബ്ല്യുഎച്ച്ഒയുമായി സഹകരിച്ച് എൻസിഡി റിസ്ക് ഫാക്ടർ സഹകരണം (എൻസിഡി-റിസ്‌സി) നടത്തിയ പഠനം പ്രമേഹ നിരക്കിലും ചികിത്സയിലും ഉള്ള പ്രവണതകളെക്കുറിച്ചുള്ള Read More…
ജര്‍മനിയില്‍ ബസില്‍ കൊട്ടും പാട്ടുമായി ഇന്ത്യക്കാര്‍; വിവാദ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
ജര്‍മനിയിലെ ഒരു ബസില്‍ ഒരു കൂട്ടം ഇന്ത്യക്കാര്‍ നടത്തിയ പാട്ടും മേളവും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇത്തരം പൊതുസ്ഥലങ്ങളിലെ പാട്ട് കച്ചേരികള്‍ ശല്യമാണെന്നും മറ്റ് യാത്രക്കാര്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്നും ഒരു വിഭാഗം ആളുകള്‍ വാദിക്കുന്നു. ജര്‍മനി പോലുള്ള രാജ്യത്ത് പൊതുഗതാഗതം വളരെ സമാധാനപൂര്‍വ്വം ഉപയോഗിക്കണം. പൊതുസ്ഥലങ്ങളില്‍ ഒരോ രാജ്യത്തിന്റെയും സംസ്‌കാരത്തിനനുസരിച്ച് പെരുമാറേണ്ടതിന്റെ ആവശ്യത്തിനെ കുറിച്ചും ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ അതേ സമയം ഇന്ത്യക്കാരെ പിന്തുണയ്ക്കുന്ന ഒരു വിഭാഗമുണ്ട്. ഇത് ഒരു വിനോദമായി മാത്രം കാണണമെന്നും. മറ്റ് യാത്രക്കാര്‍ക്ക് Read More…
ഇന്ത്യക്കാര്‍ക്ക് രക്തസമ്മര്‍ദ്ദം പരിശോധിക്കാന്‍ മടിയെന്ന് പഠനം; കാരണങ്ങള്‍ ഇവ
സൈലന്റ് കില്ലര്‍ എന്നറിയപ്പെടുന്ന രോഗമാണ് അമിതരക്തസമ്മര്‍ദ്ദം. ഇടയ്ക്കിടെ രക്തസമ്മര്‍ദ്ദം പരിശോധിക്കുന്നത് വളരെ നല്ലതാണ്. എന്നാല്‍ 18നും 54 നും ഇടയില്‍ പ്രായമുള്ള 10-ല്‍ മൂന്ന് ഇന്ത്യക്കാരും നാളിത് വരെ സ്വന്തം രക്ത സമ്മര്‍ദ്ദം പരിശോധിച്ചിട്ടില്ലെന്നാണ് ഒരു പഠനം വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ചുള്ള ഗവേഷണം നടത്തിയത് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ ഭാഗമായ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് ഇന്‍ഫര്‍മാറ്റിക്സ് ആന്‍ഡ് റിസര്‍ച്ചാണ്. മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ഒഡീഷ, ജാര്‍ഖണ്ഡ് എന്നിവടങ്ങളില്‍ രക്തസമ്മര്‍ദ്ദം പരിശോധിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നും Read More…