Featured The Origin Story

1724-ലെ വാനനിരീക്ഷണ കേന്ദ്രം ഇന്ന് ഇന്ത്യയുടെ സമര തലസ്ഥാനം! ജന്തർ മന്തർ ഡൽഹിയുടെ സമരവേദിയായ കഥ!

ന്യൂഡൽഹിയിലെ ജന്തർ മന്തർ രാജ്യത്തെ പ്രതിഷേധങ്ങളുടെയും രാഷ്ട്രീയ കൂട്ടായ്മകളുടെയും പ്രധാന കേന്ദ്രമാണ്. പാർലമെന്റ് സ്ട്രീറ്റിൽ (സംസദ് മാർഗ്) സ്ഥിതി ചെയ്യുന്ന ജന്തർ മന്തറിലാണ് സർക്കാരിന് മുന്നിൽ ആവശ്യങ്ങൾ ഉന്നയിക്കാനും ധർണ്ണകൾക്കും പ്രതിഷേധങ്ങൾക്കുമായി ജനക്കൂട്ടം ഒത്തുകൂടുന്നത്. ടോൾസ്റ്റോയ് റോഡിനെ അശോക റോഡ് റൗണ്ട് എബൌട്ടുമായി ബന്ധിപ്പിക്കുന്ന ജന്തർ മന്തർ റോഡാണ് പ്രതിഷേധങ്ങളുടെ പ്രധാന വേദി. ല്യൂട്ടൻസ് ഡൽഹിയുടെ അതിർത്തിയിൽ, രാജ്യത്തെ ഭരണാധികാരികളുടെയും അധികാര കേന്ദ്രങ്ങളുടെയും തൊട്ടടുത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ടാണ് ഇത് എല്ലാ പ്രതിഷേധങ്ങളുടെയും കേന്ദ്രമായി മാറിയത്. മറ്റ് നഗരങ്ങളിൽ Read More…

Featured Spotlight

രാഘവ് ഛദ്ദയുടെ പാർട്ടി മാറ്റം മൂന്ന് വർഷം മുമ്പേ പ്രവചിച്ച സുന്ദരി ജ്യോതിഷി, ഭാവി മുഖ്യമന്ത്രിയെന്ന് അടുത്തപ്രവചനം

ന്യൂഡൽഹി: രാഘവ് ഛദ്ദ ബിജെപിയിലേക്ക് മാറുമെന്ന് നേരത്തെ തന്നെ പ്രവചിക്കപ്പെട്ടിരുന്നോ? വെള്ളിയാഴ്ച നടന്ന നാടകീയമായ കൂടുമാറ്റത്തിന് പിന്നാലെ, ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജ്യോതിഷി ശ്രുതി ദ്വിവേദി 2023-ൽ പങ്കുവെച്ച ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. “വരും കാലത്ത് രാഘവ് ഛദ്ദ ബിജെപിയിൽ ചേരും” എന്നായിരുന്നു 2023 ഒക്ടോബറിൽ ശ്രുതി എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചത്. ആം ആദ്മി പാർട്ടിയുടെ വിശ്വസ്തനായി ഛദ്ദ അറിയപ്പെട്ടിരുന്ന ആ സമയത്ത് ആരും ഈ പ്രവചനം കാര്യമാക്കിയിരുന്നില്ല. എന്നാൽ ഈ പ്രവചനം ഇപ്പോൾ Read More…