യൂട്യൂബിന്റെ 2025-ലെ ഇന്ത്യ ഇംപാക്ട് റിപ്പോർട്ട് പുറത്തുവന്നു. യൂട്യൂബ് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് 18,000 കോടി രൂപ സംഭാവന ചെയ്തതായും ഏകദേശം പത്ത് ലക്ഷത്തോളം പൂർണ്ണസമയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഈ കണക്കുകൾ അതിശയിപ്പിക്കുന്നതാണെങ്കിലും കഥ ഇവിടെ തീരുന്നില്ലെന്നും ഇതിനുപുറമെ നിരവധി അനുബന്ധ നേട്ടങ്ങൾ വേറെയുമുണ്ടെന്നും യൂട്യൂബ് ഇന്ത്യ മാനേജിംഗ് ഡയറക്ടർ ഗുഞ്ചൻ സോണി എൻ.ഡി.ടി.വിയോട് സംസാരിക്കവേ പറഞ്ഞു. ഒറ്റമുറിയിൽ നിന്ന് തുടങ്ങി നാല് വർഷത്തിനുള്ളിൽ 35 പേർക്ക് വരെ ജോലി നൽകുന്ന നിലയിലേക്ക് വളർന്ന ക്രിയേറ്റർമാരുടെ Read More…
Tag: IndianEconomy
ഇന്ത്യയുടെ പെരുമ ഉയർത്തിയ രൂപയുടെ ചിഹ്നം ₹; പിന്നിലെ കഥ , അടയാളം രൂപകല്പന ചെയ്തത് ആര്?
ഇന്ത്യൻ രൂപയുടെ അടയാളമായ ‘₹’ ഇന്ന് കറൻസികളിലും ഔദ്യോഗിക രേഖകളിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും ഒരുപോലെ ഉപയോഗിക്കപ്പെടുന്നുണ്ട്. എന്നാൽ ഈ ചിഹ്നത്തിന്റെ രൂപകൽപ്പനയ്ക്ക് പിന്നിൽ മനോഹരമായ ഒരു കഥയുണ്ട്. ഐ.ഐ.ടി ബോംബെയിലെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായിരുന്ന ഡി. ഉദയ കുമാറാണ് ഈ ചിഹ്നം രൂപകൽപ്പന ചെയ്തത്. ഇദ്ദേഹത്തിന്റെ ഡിസൈൻ പിന്നീട് ഭാരത സർക്കാർ ഔദ്യോഗികമായി തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ രൂപയ്ക്ക് ഒരു ചിഹ്നം കണ്ടെത്തുന്നതിനായി കേന്ദ്ര സർക്കാർ സംഘടിപ്പിച്ച മത്സരത്തിലൂടെയാണ് ഉദയ കുമാറിന്റെ ഡിസൈൻ തിരഞ്ഞെടുക്കപ്പെടുന്നത്. മൂവായിരത്തിലധികം ഡിസൈനുകളാണ് മത്സരത്തിലേക്ക് Read More…


