Oddly News

മുന്‍ഭാഗത്തെ ചുമർ മാത്രം ബാക്കി; മണാലിയിലെ റെസ്റ്റോറന്റ് പൂര്‍ണ്ണമായും ഒഴുകിപ്പോയി- ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

മണാലി: കഴിഞ്ഞദിവസം ഉണ്ടായ മേഘസ്‌ഫോടനത്തിലും വെള്ളപ്പൊക്കത്തിലും മുന്‍ഭാഗത്തെ ഭിത്തി മാത്രം അവശേഷിപ്പിച്ച് മണാലിയിലെ പ്രശസ്തമായ ഷെര്‍-ഇ-പഞ്ചാബ് റെസ്റ്റോറന്റ് പൂര്‍ണ്ണമായും ഒഴുകിപ്പോയി. ബിയാസ് നദി കരകവിഞ്ഞൊഴുകിയപ്പോള്‍ ഉണ്ടായ ശക്തമായ ഒഴുക്കില്‍ റെസ്റ്റോറന്റിന്റെ ഭൂരിഭാഗം കെട്ടിടങ്ങളും ഒലിച്ചുപോയി, ഇത് വെള്ളപ്പൊക്കത്തിന്റെ ഭീകരതയുടെ പ്രതീകമായി മാറി. ഷെര്‍-ഇ-പഞ്ചാബ് റെസ്റ്റോറന്റ് പൂര്‍ണ്ണമായി നശിച്ചെങ്കിലും അതിന്റെ മുന്‍ഭാഗം മാത്രം തകര്‍ന്നുപോകാതെ നില്‍ക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചൊവ്വാഴ്ച, വെള്ളപ്പൊക്കം കൂടുതല്‍ ശക്തമായതോടെ നാല് കടകളും ഒരു ലോറിയും ഒലിച്ചുപോയി. കനത്ത മഴയെത്തുടര്‍ന്ന് ബിയാസ് Read More…

Oddly News

റസ്റ്റൊറന്‍റിലെത്തി മൂക്കുമുട്ടെ തട്ടി; 23,000 രൂപ ബില്‍ കൊടുക്കാതെ മുങ്ങി; യുവാക്കള്‍ക്കായി തിരച്ചില്‍- വീഡിയോ

ലണ്ടന്‍: യുകെയിലെ ഇന്ത്യന്‍ റസ്‌റ്റോറന്റില്‍ ഭക്ഷണം കഴിച്ച ശേഷം 23,000 രൂപയുടെ ബില്‍ നല്‍കാതെ ഇറങ്ങിയോടിയെന്ന് പരാതി. ഇംഗ്ലണ്ടിലെ നോര്‍ത്താംപ്ടണിലുള്ള സാഫ്രോണ്‍ റെസ്റ്റോറന്റില്‍ നിന്ന് നാലുപേര്‍ ഇറങ്ങിയോടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. റെസ്റ്റൊറന്‍റിലെ സുരക്ഷാ ജീവനക്കാരനെ തട്ടിമാറ്റിയിട്ടാണ് സംഘം കടന്നുകളഞ്ഞത്. ദി ഇന്‍ഡിപെന്‍ഡന്റ് പറയുന്നതനുസരിച്ച്, ഓഗസ്റ്റ് 4 നായിരുന്നു സംഭവം നടന്നത്. ഫേസ്ബുക്കില്‍ റെസ്റ്റോറന്റ് പങ്കിട്ട ക്ലിപ്പില്‍, പുരുഷന്മാര്‍ റെസ്റ്റോറന്റില്‍ പ്രവേശിച്ച് ഭക്ഷണ ഓര്‍ഡറുകള്‍ നല്‍കുന്നതായി കാണിക്കുന്നു. മറ്റൊരു വീഡിയോയില്‍ അവര്‍ മേശ വിട്ട് റെസ്റ്റോറന്റിന്റെ Read More…