Sports

ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറും…, ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ ഈ റെക്കോഡും തകര്‍ത്തു…!

കൊളംബോ: ചിലര്‍ വരുമ്പോള്‍ ചരിത്രം വഴിമാറുമെന്നാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ റെക്കോഡുകളെല്ലാം ഈ ഇന്ത്യന്‍ താരം തകര്‍ത്തുവാരുമെന്ന് ആദ്യം മുതലേ കേള്‍ക്കുന്നതാണ്. ഇന്ത്യയും പാകിസ്താനും തമ്മില്‍ കൊളംബോയില്‍ നടന്ന മത്സരത്തില്‍ സംഭവിച്ചതും മറ്റൊന്നല്ല. ലോകം കാത്തിരുന്ന ഏഷ്യാക്കപ്പ് സൂപ്പര്‍ ഫോര്‍ പോരാട്ടത്തിന്റെ റിസര്‍വ് ദിനത്തില്‍ മഴയ്‌ക്കൊപ്പം പെയ്യുന്നത് റെക്കോഡുകളുടെ പെരുമഴയും. ഏറ്റവും വേഗത്തില്‍ 13,000 റണ്‍സ് തികയ്ക്കുന്ന ബാറ്റ്‌സ്മാന്‍ കൊളംബോ പ്രേമദാസ സ്‌റ്റേഡിയത്തില്‍ തുടര്‍ച്ചയായി നാലാം സെഞ്ച്വറി നേടുന്നയാള്‍. തുടങ്ങിയ നേട്ടങ്ങള്‍ ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട്‌കോഹ്ലി Read More…

Featured Sports

ഏകദിന ലോകകപ്പില്‍ ഇന്ത്യയ്ക്ക് കിരീടം കിട്ടില്ല ; കാരണം ഡിവിലിയേഴ്‌സ് പറയും

അടുത്ത മാസം ആരംഭിക്കുന്ന പുരുഷ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ മികച്ച ടീം ഉണ്ടെങ്കിലും ഇന്ത്യ കിരീടം ഉയര്‍ത്തിയേക്കില്ലെന്ന് ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. ഇന്ത്യയുടെ ടീം അവിശ്വസനീയവും ശരിക്കും ശക്തവുമാണെങ്കിലും കപ്പുയര്‍ത്തുന്നതില്‍ നിന്നും തടയുന്ന ചില ഘടകങ്ങളും ഉണ്ടെന്ന് ഡിവിലിയേഴ്‌സ് പറയുന്നു. 1983ലെയും 2011ലെയും ചാംപ്യന്മാരായ ഇന്ത്യ 2023 ഒക്ടോബര്‍ എട്ടിന് ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഉദ്ഘാടന മല്‍സരം കളിക്കുന്നത്. ”ഇന്ത്യയെക്കുറിച്ച് എനിക്കുള്ള ഒരേയൊരു ആശങ്ക സ്വന്തം നാട്ടില്‍ കളിക്കുക എന്നതാണ്. കഴിഞ്ഞ തവണ ഇന്ത്യയില്‍ കളിച്ചപ്പോള്‍ കപ്പുയര്‍ത്തിയിരുന്നു. Read More…