അപ്രതീക്ഷിതമായി ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ നിര്‍ണായകമായ മൂന്നാം മത്സരത്തിന് പിന്നാലെ വിരമിച്ച ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിന്റെ പകരക്കാരനായി ഇന്ത്യന്‍ ടീമിെനാപ്പം നാലാം മത്സരത്തിന് മുന്നോടിയായി മെല്‍ബണിലേക്ക് വിളിക്കപ്പെട്ടിരിക്കുകയാണ് മുംബൈയുടെ സ്പിന്‍ ബൗളിംഗ് ഓള്‍റൗണ്ടര്‍ തനുഷ് കോട്ടിയന്‍. ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളിലൂടെയാണ് 26-കാരന്‍ ടീമില്‍ ഇടം നേടിയത്. ഓഫ് സ്പിന്നറും വലംകൈയ്യന്‍ ബാറ്ററുമായ കോട്ടിയന്‍ സമീപ വര്‍ഷങ്ങളില്‍ മുംബൈയ്ക്ക് വേണ്ടി കാഴ്ചവെച്ച മികച്ച പ്രകടനമാണ് ടീമില്‍ സ്ഥാനം നല്‍കിയത്. കടുത്തസമ്മര്‍ദത്തിലും നന്നായി കളിക്കാനുള്ള കഴിവിന് പേരുകേട്ട Read More…
Tag: India
വനിതാ ടി20യിലും റിച്ചാഘോഷ് റെക്കോഡിട്ടു ; 18 പന്തില്‍ ഫിഫ്റ്റി, അഞ്ച് സിക്‌സറുകള്‍
ഇന്ത്യന്‍ വനിതാടീം ചരിത്രസ്‌കോറിലേക്ക് ഉയര്‍ന്ന വെസ്റ്റ്ഇന്‍ഡീസിനെതിരേയുള്ള മത്സരത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌വുമണ്‍ ടി20 യിലെ ഏറ്റവും വേഗമേറിയ അര്‍ദ്ധശതകം കുറിച്ച് ലോകറെക്കോഡിന്റെ ഭാഗമായി. വെറും 18 പന്തുകളില്‍ ഇന്ത്യന്‍ താരം അമ്പതടിച്ചു. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയാണ് ഘോഷിന്റെ തകര്‍പ്പന്‍ പ്രകടനം. ഇന്ത്യാ വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ടി20യില്‍ വെറും 21 പന്തില്‍ 54 റണ്‍സ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അടിച്ചുകൂട്ടി. മൂന്ന് ബൗണ്ടറികളും അഞ്ചു സിക്‌സറുകളുമാണ് പറത്തിയത്. ന്യൂസിലന്‍ഡിന്റെ സോഫി ഡിവിനും ഓസ്ട്രേലിയയുടെ Read More…
ട്രാവല്‍ഏജന്റ് കബളിപ്പിച്ച് പാകിസ്ഥാനിലേക്ക് അയച്ചു; 22 വര്‍ഷത്തിന് ശേഷം വ്‌ളോഗര്‍ തുണച്ചു, ഹമീദ ഇന്ത്യയില്‍
ട്രാവല്‍ ഏജന്റ് കബളിപ്പിച്ച് പാകിസ്ഥാനിലേക്ക് അയച്ച ഇന്ത്യാക്കാരി 22 വര്‍ഷത്തിന് ശേഷം സ്വന്തം നാട്ടിലെത്തി. ഹൃദയസ്പര്‍ശിയായ നിമിഷങ്ങളില്‍ ഹമീദ ബാനോയാണ് തിങ്കളാഴ്ച ലാഹോറിലെ വാഗാ അതിര്‍ത്തി വഴി ഇന്ത്യയില്‍ എത്തിയത്. മുംബൈ സ്വദേശിനിയായ ഹമീദ ബാനോയെ ദുബായില്‍ ജോലി വാഗ്ദാനം ചെയ്ത് 2002 ല്‍ ഒരു ഏജന്റ് കബളിപ്പിച്ച് പാകിസ്ഥാനിലേക്ക് വിടുകയായിരുന്നു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദ് ജില്ലയില്‍ എത്തിയ അവര്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം ‘തിങ്കളാഴ്ച കറാച്ചിയില്‍ നിന്ന് വിമാനത്തില്‍ ഇവിടെയെത്തി, തുടര്‍ന്ന് വാഗാ അതിര്‍ത്തി Read More…
ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ വീഴ്ത്തി ; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ പണികിട്ടിയത് ഇന്ത്യയ്ക്ക്…!
ഏകദിന ലോകകപ്പും ടി20 ലോകകപ്പും രണ്ടു തവണ വീതം ജയിച്ചെങ്കിലും ഇന്ത്യയ്ക്ക് കിട്ടാക്കനിയായി മുന്നിലുള്ളത് ടെസ്റ്റ് ലോകചാംപ്യന്‍ഷിപ്പ് കിരീടമാണ്. രണ്ടുതവണ ഫൈനലില്‍ കടന്നിട്ടും ചുണ്ടിനൂം കപ്പിനുമിടയില്‍ ദൗര്‍ഭാഗ്യം വിനയായ ഇന്ത്യയ്ക്ക് ഇത്തവണ ഫൈനലില്‍ പോലും എത്താനുള്ള സാധ്യത മങ്ങുന്നു. അപ്രതീക്ഷിതമായി അഡ്‌ലെയ്ഡില്‍ തോല്‍വി നേരിട്ടതും തൊട്ടു പിന്നാലെ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ തോല്‍പ്പിച്ചതുമാണ് ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷയില്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്. ശ്രീലങ്കയ്ക്ക് എതിരേയുള്ള ടെസ്റ്റ് പരമ്പര ഇന്ത്യ 2-0 ന് ക്ലീന്‍ സ്വീപ് നടത്തിയതോടെയാണ് കാര്യങ്ങളെല്ലാം തകിടം മറിഞ്ഞത്. Read More…
ഇന്ത്യക്കാരില്‍ ഏറ്റവും സാധാരണമായ 5 നട്ടെല്ല് പ്രശ്‌നങ്ങള്‍, വേദന എങ്ങനെ കുറയ്ക്കാം
ഇന്ത്യയില്‍ ഏകദേശം 83 ശതമാനം ആളുകള്‍ നടുവേദന കാരണം ദൈനംദിന ജീവിതത്തില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് . ഉദാസീനമായ ജീവിതശൈലി, ശരീരഭാരം, കനത്ത ശാരീരിക അദ്ധ്വാനം, നീണ്ട സമയം ഇരിക്കുക, സമ്മര്‍ദ്ദകരമായ ജോലികളില്‍ ഏര്‍പ്പെടുക തുടങ്ങിയ കാരണങ്ങള്‍ നടു വേദനയ്ക്ക് കാരണം ആകുന്നുവെന്നാണ് ബെംഗളൂരുവിലെ എസ്ബിഎഫ് ഹെല്‍ത്ത്കെയറിലെ സീനിയര്‍ ഇന്റഗ്രേറ്റഡ് തെറാപ്പി സ്പെഷ്യലിസ്റ്റ് ഡോ മോനിഷ വ്യക്തമാക്കുന്നത് . നട്ടെല്ല്, കഴുത്ത് മുതല്‍ താഴത്തെ പുറം വരെ നീളുന്ന എസ് ആകൃതിയിലുള്ളതോ വളഞ്ഞതോ ആയ Read More…
ആരാധകര്‍ക്ക് നൊസ്റ്റാള്‍ജിയ; ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തത് കോഹ്ലിയുടെ തന്ത്രം
ഓസ്ട്രേലിയന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായിയിരുന്നു കോഹ്ലി. 2018-19 ടെസ്റ്റ് പരമ്പര ഇന്ത്യ 2-1 ന് നേടിയത് കോഹ്ലിയുടെ നേതൃത്വത്തിലായിരുന്നു. നവംബര്‍ 22 വെള്ളിയാഴ്ച പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യന്‍ ടീമിന്റെ തന്ത്രങ്ങള്‍ കൃത്യമായി ഫലവത്തായി. ഇന്ത്യയെ വെറും 150 റണ്‍സിന് പുറത്താക്കിയ ഓസ്‌ട്രേലിയയെ അതിനേക്കാള്‍ മാരകമായ രീതിയില്‍ ഇന്ത്യ തിരിച്ചാക്രമിക്കുകയും ഏഴു വിക്കറ്റ് നഷ്ടമാക്കുകയും ചെയ്തു. ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സില്‍ Read More…
12 വര്‍ഷം മുന്‍പുള്ള പെര്‍ത്തിലെ ഓര്‍മ്മകള്‍; വിരാട് കോഹ്ലി ഫോം തിരിച്ചുപിടിക്കുമോ?
ഞായറാഴ്ച, വിരാട് കോഹ്ലി നെറ്റ് പ്രാക്ടീസിന്ത് എത്തിയത് വലിയ ആത്മവിശ്വാസത്തോടെയാണ്. ഒരു മണിക്കൂറോളം ബാറ്റ് ചെയ്ത കോഹ്ലി മികച്ച ഫോമില്‍ കാണപ്പെട്ടു. ബോര്‍ഡര്‍- ഗാവസ്കര്‍ ട്രോഫിക്ക് പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ കിക്ക് ഓഫ് ചെയ്യുമ്പോള്‍ 12 വര്‍ഷം മുമ്പ് അഡ്ലെയ്ഡ് ഓവലില്‍ കോഹ്ലിയുടെ 116 റണ്‍സ് ഓര്‍മ്മയിലേക്ക് ഓടിയെത്തും. എല്ലാം ആരംഭിച്ച ഒരു നഗരത്തിലേക്ക് അദ്ദേഹം മടങ്ങിയെത്തിയിരിക്കുകയാണ്. 2011/12 ലെ ഇന്ത്യയുടെ പര്യടനത്തിനിടെ അഡ്ലെയ്ഡില്‍ കോഹ്ലി നേടിയ സെഞ്ച്വറി അദ്ദേഹത്തിന്റെ ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള രാജകീയമായ വരവ് അടയാളപ്പെടുത്തുന്നതായിരുന്നു. Read More…
മൃതദേഹം ചിത്രീകരിച്ച യൂട്യൂബർ ഇന്ത്യയിൽ; യൂട്യൂബര്‍ ലോഗന്‍ പോള്‍ വിവാദ നായകനോ?
ലോകപ്രശസ്തനായ യൂട്യൂബര്‍ മിസ്റ്റര്‍ ബീസ്റ്റ് തന്റെ ബ്രാന്‍ഡായ ഫീസ്റ്റബിളിന്റെ ലോഞ്ചിനായി കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിനൊടോപ്പം ബ്രാന്‍ഡ് ലോഞ്ചിനായി ഇന്ത്യയിലെത്തിയ മറ്റൊരു യൂട്യൂബറാണ് ഇപ്പോളത്തെ ചര്‍ച്ചാ വിഷയം. സ്വന്തം ബ്രാന്‍ഡായ പ്രൈം ഇന്ത്യയില്‍ ലോഞ്ച ചെയ്യാനായി മിസ്റ്റര്‍ ബീസ്റ്റിനോടൊപ്പം എത്തിയത് അമേരിക്കന്‍ സ്വദേശിയായ ലോഗന്‍ പോളാണ്. വിവാദ വീഡിയോയിലൂടെ വിമര്‍ശനം നേരിട്ട വ്യക്തിയാണ് ഇദ്ദേഹം. റസ്ലിങ്ങലൂടെയാണ് 29 കാരനായി ലോഗന്‍ തുടക്കത്തില്‍ ശ്രദ്ധ നേടിയത് പിന്നീട് സമൂഹ മാധ്യമത്തിലൂടെ പ്രശസ്തനായി. 23.6 ദശലക്ഷം സബ്സ്‌ക്രൈബേഴ്സുമായി ലോഗന്‍ Read More…
ഇന്ത്യാക്കാരും അമേരിക്കക്കാരും തമ്മിലുള്ള 6വ്യത്യാസങ്ങള്‍ ; ഡല്‍ഹിയില്‍ താമസിക്കുന്ന അമേരിക്കക്കാരി പറയുന്നു
കഴിഞ്ഞ സെപ്തംബറിലാണ് ഡല്‍ഹിയില്‍ താമസിക്കുന്ന അമേരിക്കക്കാരി ക്രിസ്റ്റന്‍ ഫിഷര്‍ താന്‍ ഇന്ത്യയില്‍ താമസിക്കുന്നതില്‍ സന്തോഷവതിയാണെന്ന് കാണിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം തീര്‍ത്തത്. 2021 മുതല്‍ കുടുംബത്തോടൊപ്പം ഡല്‍ഹിയില്‍ താമസിക്കുകയാണെന്നും അതില്‍ ഒട്ടും ഖേദിക്കുന്നില്ലെന്നും അവരുടെ പോസ്റ്റുകള്‍ ഇന്ത്യാക്കാര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതാ ഇന്ത്യയിലും അമേരിക്കയിലും താമസിക്കുന്നത് തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളെക്കുറിച്ചുള്ള അവരുടെ പോസ്റ്റും ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന അവര്‍ ഇവിടെ നിന്നും പഠിച്ച ഒരുപാട് കാര്യങ്ങളുണ്ട്. യുഎസ്എയും ഇന്ത്യയും തമ്മിലുള്ള ആറു പ്രധാന Read More…