Sports

ഇന്ത്യയോട് തോൽക്കുന്ന അഞ്ചാമത്തെ മത്സരം! പാക് താരം സയിം അയ്യൂബിനെതിരെ ആഞ്ഞടിച്ച് അഹമ്മദ് ഷെഹ്സാദ്!

ഏഷ്യൻ ഗെയിംസ് 2026-ലെ പുരുഷ ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യയുടെ 15 വയസ്സുകാരൻ ഓപ്പണർ വൈഭവ് സൂര്യവംശിയെ പുറത്താക്കിയ ശേഷം പാകിസ്ഥാൻ ഓൾറൗണ്ടർ സൈം അയ്യൂബ് നടത്തിയ ‘ബേബി ക്രാഡിൽ’ (കുഞ്ഞിനെ ഉറക്കുന്ന പോലുള്ള) ആഘോഷത്തെ വിമർശിച്ച് മുൻ പാകിസ്ഥാൻ താരം അഹമ്മദ് ഷെഹ്സാദ്. മത്സരത്തിലെ മൂന്നാം ഓവറിൽ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച അപകടകാരിയായ സൂര്യവംശിയെ അയ്യൂബ് പുറത്താക്കുകയായിരുന്നു. ഇത്രയും ചെറിയ പ്രായമുള്ള ഒരു കൗമാരക്കാരനായ കളിക്കാരനെതിരെ ഇത്തരമൊരു ആഘോഷത്തിന്റെ ആവശ്യമെന്തായിരുന്നുവെന്ന് ഷെഹ്സാദ് . വലിയ സമ്മർദ്ദമുള്ള മത്സരങ്ങളിൽ Read More…

Featured Sports

ഗൗതം ഗംഭീർ എന്ന ചാണക്യൻ; ഇന്ത്യയുടെ കുതിപ്പിന് പിന്നിലെ രഹസ്യം അക്തർ പറയുന്നു

2024-ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം രാഹുൽ ദ്രാവിഡിന് പകരം ഗൗതം ഗംഭീർ ചുമതലയേറ്റതോടെ ഇന്ത്യൻ ക്രിക്കറ്റിൽ പുതിയൊരു ടീമും പരിശീലകനും വ്യവസ്ഥിതിയും നിലവിൽ വന്നു. വിരാട് കോലി, രോഹിത് ശർമ്മ, രവീന്ദ്ര ജഡേജ എന്നിവരുടെ ടി20 ഫോർമാറ്റിൽ നിന്നുള്ള പടിയിറക്കവും ഗംഭീറിന്റെ വരവോടെ സംഭവിച്ചു. ‘ടീമിനാണ് മുൻഗണന’ എന്ന മനോഭാവം കളിക്കാരിലേക്ക് എത്തിച്ച ഗംഭീറിന് കീഴിൽ 2026-ലെ ലോകകപ്പിലും കിരീടം നിലനിർത്താൻ ഇന്ത്യക്കായി. ഇന്ത്യൻ ടീമിനെ ലോകം പ്രശംസിക്കുമ്പോൾ, കോലിയിൽ നിന്നും രോഹിത്തിൽ നിന്നും മാറി Read More…

Featured Sports

പാക്കിസ്ഥാന്റേത് മണ്ടന്‍ തീരുമാനമെന്ന് ബംഗ്ലാദേശ് ; ഇന്ത്യയോടുള്ള കളി ഉപേക്ഷിക്കുന്നതെന്തിന്?

ഐസിസി ട്വൻ്റി-20 ലോകകപ്പിൽ ഇന്ത്യയുമായി കളിക്കില്ലെന്ന പാക്കിസ്ഥാൻ്റെ തീരുമാനത്തോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച് ബംഗ്ലാദേശ് രംഗത്തെത്തി. ലോകകപ്പിലെ ഏറ്റവും വലിയ വരുമാന സ്രോതസ്സായ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം ബഹിഷ്കരിക്കുന്നത് ക്രിക്കറ്റ് ലോകത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ആരാധകരെ നിരാശപ്പെടുത്തുമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB) അഭിപ്രായപ്പെട്ടു. തങ്ങൾക്കു വേണ്ടിയെന്ന പേരിൽ ഐസിസിക്കും പിസിബിക്കും ഇത്ര വലിയ സാമ്പത്തിക ആഘാതം പാക്കിസ്ഥാൻ വരുത്തിവെക്കേണ്ടതില്ലെന്നാണ് ബിസിബിയുടെ നിലപാട്. ഇന്ത്യ-പാക്കിസ്ഥാൻ മത്സരം നടന്നില്ലെങ്കിൽ അത് ഐസിസിയുടെ വാർഷിക വിഹിതത്തിൽ കുറവുണ്ടാക്കുമെന്നും ഇത് ബംഗ്ലാദേശിനെപ്പോലുള്ള Read More…

Featured Sports

വിജയം ഇന്ത്യന്‍ സൈന്യത്തിനു സമര്‍പ്പിച്ച് സൂര്യകുമാര്‍; പാക്ക് താരങ്ങൾക്ക് ഹസ്തദാനമില്ലാതെ മടക്കം, ടോസിന്റെ സമയത്തും ഇല്ല- വീഡിയോ

സിക്സടിച്ചു മത്സരം ജയിപ്പിച്ചതിനു പിന്നാലെ ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരായ ഏഴു വിക്കറ്റ് വിജയം ഇന്ത്യന്‍ സൈനികർക്കു സമര്‍പ്പിച്ച് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ‘‘പഹൽഗാം ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബങ്ങൾക്കൊപ്പമാണു ഞങ്ങൾ. ഈ വിജയം ഇന്ത്യൻ സൈന്യത്തിന് സമര്‍പ്പിക്കുന്നു. പാക്കിസ്ഥാനെതിരായ കളി ഞങ്ങൾക്ക് മറ്റൊരു മത്സരം മാത്രമാണ്. അതിന് അപ്പുറത്തേക്ക് ഒന്നുമില്ല.’’ സൂഫിയാന്‍ മുഖീം എറിഞ്ഞ 16-ാം ഓവറിലെ അഞ്ചാം പന്ത് സിക്‌സര്‍ പറത്തി ഇന്ത്യയുടെ വിജയം കുറിച്ചത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവായിരുന്നു. ശിവം ദുബെയായിരുന്നു ഒപ്പം. ജയിച്ചതിനു പിന്നാലെ Read More…