Crime

‘അമ്മായിയമ്മ ഇളയ മകനെ രാത്രി മുറിയിലേക്ക് അയച്ചു’; ഗര്‍ഭിണിയും വിധവയുമായ ജേഷ്ഠഭാര്യക്കെതിരെ ലൈംഗികാതിക്രമം

ഗര്‍ഭിണിയായ 24 കാരിയെ ലൈംഗികമായി അതിക്രമിച്ച കേസില്‍ ഭര്‍ത്താവിന്‍റെ സഹോദരനും അമ്മയും അടക്കം നാലു പേര്‍ക്കെതിരെ കേസ്. അമ്മായിയമ്മയുടെ സഹായത്തോടെയാണ് ഭര്‍തൃ സഹോദരന്‍ ലൈംഗീകാതിക്രമം നടത്തി എന്നാണ് പരാതി. യുവതിയുടെ ഭര്‍ത്താവ് ഫെബ്രുവരിയില്‍ മരിച്ചതിന് പിന്നാലെയായിരുന്നു അതിക്രമം. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലാണ് സംഭവം. 2023 മേയ് പത്തിനാണ് യുവതിയുടെ വിവാഹം നടന്നത്. ദേവ്റിയ പോലീസ് സ്റ്റേഷൻ പരിധിയിലെ കർഷക കുടുംബത്തില്‍ നിന്നുള്ള ആളായിരുന്നു ഭര്‍ത്താവ്. വിവാഹ ശേഷം യുവതിക്ക് സ്ത്രീധന പീഡനം നേരിട്ടിരുന്നു. പിന്നീട് ഹരിയാനയിലെ തടി വ്യാപാര Read More…

Crime

നടിക്ക് നിരന്തരം സ്വകാര്യഭാഗങ്ങളുടെ വീഡിയോകളും അശ്ലീല മെസേജുകളും; യുവാവ് അറസ്റ്റില്‍

ടെലിവിഷൻ നടിക്ക് അശ്ലീല മെസേജുകളും വീഡിയോദൃശ്യങ്ങളും അയച്ച യുവാവ് അറസ്റ്റില്‍. ബെംഗളൂരുവിലെ റിക്രൂട്ട്മെന്റ് ഏജൻസിയിൽ ഡെലിവറി മാനേജരായി ജോലിചെയ്യുന്ന നവീന്‍ കെ.മോനാണ് അറസ്റ്റിലായത്. തെലുങ്ക്, കന്നഡ ടെലിവിഷൻ സീരിയലുകളിൽ അഭിനയിക്കുന്ന 41കാരിക്കാണ് ദുരനുഭവം. മൂന്നുമാസത്തോളമാണ് യുവാവ് ഈ അതിക്രമം തുടര്‍ന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതി നിലവില്‍ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. മൂന്ന് മാസം മുമ്പ് ഫെയ്സ്ബുക്കില്‍ ‘നവീൻസ്’ എന്ന ഉപയോക്താവിൽ നിന്ന് യുവതിക്ക് ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചിരുന്നു. അവിടെ നിന്നാണ് തുടക്കം. ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിലും അയാള്‍ ദിവസവും Read More…

Crime

‘എസ്‌ഐ നാലു തവണ ബലാത്സംഗം ചെയ്തു’; കൈവെള്ളയില്‍ ആത്മഹത്യാക്കുറിപ്പെഴുതി ഡോക്ടര്‍ തൂങ്ങിമരിച്ചു

അഞ്ചുമാസത്തിനിടെ നാലുവട്ടം പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ ക്രൂരമായി ബലാല്‍സംഗം ചെയ്തുവെന്ന് ആത്മഹത്യാക്കുറിപ്പിലെഴുതി വച്ച് ഡോക്ടര്‍ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ സത്താറയിലാണ് സംഭവം. കൈവെള്ളയില്‍ കുറിപ്പെഴുതിയ ശേഷം ജില്ലാ ആശുപത്രിയിലാണ് ഡോക്ടര്‍ ജീവനൊടുക്കിയത്. എസ്ഐ ഗോപാൽ ബഡ്‌നെ തന്നെ മാനസീകവും ശാരീരികവുമായി ആക്രമിച്ചുവെന്നും, പൊലീസുകാരന്റെ നിരന്തരമായ ഉപദ്രവം കാരണമാണ് താൻ ജീവിതം അവസാനിപ്പിക്കുന്നതെന്നും കുറിപ്പില്‍ അവര്‍ പറയുന്നു. ‘എസ്ഐ ഗോപാൽ ബഡ്‌നെയാണ് എന്റെ മരണത്തിന് കാരണം. അയാൾ എന്നെ നാല് തവണ ബലാത്സംഗം ചെയ്തു. അഞ്ച് മാസത്തിലധികമായി അയാൾ എന്നെ Read More…

Crime

മകന്റെ ഭാര്യയുമായി അച്ഛന് അവിഹിതം, ദുരൂഹ സാഹചര്യത്തിൽ മകൻ മരിച്ചു; മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം- വീഡിയോ തെളിവായി

പഞ്ചാബ് മുന്‍മന്ത്രിയുടെ മകൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് . മുൻ മന്ത്രിയുടെയും മുൻ പൊലീസ് ഡി.ജി.പിയുടേയും മകനായ 33-കാരന്‍ അഖിൽ അക്തറിന്റെ മരണത്തെത്തുടർന്ന് പുറത്തുവന്ന വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. അഖിലിന്റെ പിതാവും ഭാര്യയും തമ്മിൽ അവിഹിത ബന്ധമുണ്ടായിരുന്നു എന്നതടക്കമുള്ള ആരോപണങ്ങളാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്. മുൻ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് മുഹമ്മദ് മുസ്തഫയുടേയും മുൻ പഞ്ചാബ് മന്ത്രി റസിയ സുൽത്താനയുടേയും മകനാണ് അഖിൽ അക്തര്‍. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം പഞ്ച്കുളയിലെ വീട്ടിൽ Read More…

Crime

ഭാര്യയെ കൊന്ന് കിണറിലിട്ട് മൂടി; പിടിക്കപെടാതിരിക്കാന്‍ ‘ആത്മാവിനെ തളച്ചു’; മൃഗബലിയും

കര്‍ണാടകയിലെ ചിക്കമഗളുരുവിനെ നടുക്കി കൊലപാതകം. അന്ധവിശ്വാസത്തെ തുടര്‍ന്ന് ഭാര്യയെ കൊന്നു കുഴല്‍ കിണറിലിട്ടു മൂടി. പിടിക്കപെടാതിരിക്കാന്‍ ആത്മാവിനെ തളയ്ക്കലും മൃഗബലിയും. സംഭവത്തില്‍ യുവാവും മാതാപിതാക്കളും അറസ്റ്റില്‍. ചിക്കമഗളുരു കടൂര്‍ സ്വദേശി വിജയ് ആണ് ഒന്നരമാസം മുന്‍പ് ഭാര്യ ഭാരതിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കുന്നത്. എന്നാല്‍ പൊലീസ് അന്വേഷണത്തിനൊടുവില്‍ വഴക്കിനൊടുവില്‍ വിജയ് ഭാര്യയെ തല്ലിക്കൊന്നതാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. പിന്നാലെ അതിക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങള്‍ കേട്ട് പൊലീസും നടുങ്ങി. പിടിക്കപ്പെടാതിരിക്കാന്‍ ഭാരതിയുടെ മൃതദേഹം കൃഷിസ്ഥലത്തെ ആഴമേറിയ കുഴല്‍കിണറില്‍ തള്ളുകയായിരുന്നു. Read More…

Crime

‘ഒന്നു കുളിച്ചു വസ്ത്രം മാറിയാല്‍ മതി’; ബലാത്സംഗത്തിനിരയായ കുട്ടിയോട് ഹോസ്റ്റല്‍ വാര്‍ഡന്റെ മറുപടി

വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സൗത്ത് ഏഷ്യന്‍ സര്‍വകാശാലാ കാമ്പസിനുള്ളില്‍വച്ച് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനെതിരെയും അസിസ്റ്റന്റിനെതിരെയും നടപടി. ഹോസ്റ്റൽ വാർഡനെ ചുമതലയിൽ നിന്ന് നീക്കുകയും സഹായിയ്ക്ക് സസ്പെന്‍ഷന്‍ നല്‍കുകയും ചെയ്തു. നാലു ദിവസത്തോളമായുള്ള വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് നടപടി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർവകലാശാല നിയോഗിച്ച ആഭ്യന്തര സമിതിയുടെ റിപ്പോർട്ട് കിട്ടും വരെയാണു നടപടി. ഹോസ്റ്റൽ വാർഡന്റെ ചുമതലയുള്ള ഡോ.റിങ്കു ദേവി ഗുപ്തയ്ക്കെതിരേയും അസിസ്റ്റന്റ് അനുപമ അറോറയ്ക്കെതിരേയും നടപടി വേണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരം കടുപ്പിച്ചതിനിടെയാണ് നടപടി. പെണ്‍കുട്ടി ക്രൂരമായി ബലാത്സംഗം Read More…

Crime

ഡോക്ടറായ ഭാര്യയെ അനസ്തീസിയ കുത്തിവച്ച് കൊന്നു; മരണം സ്വാഭാവികമെന്ന് ചിത്രീകരിച്ചു; ഭർത്താവ് അറസ്റ്റില്‍

ഡോക്ടറായ ഭാര്യയെ അനസ്തീസിയ കുത്തിവച്ച് കൊലപ്പെടുത്തി സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീർക്കാന്‍ ശ്രമിച്ച ഡോക്ടറായ ഭർത്താവ് അറസ്റ്റില്‍. ആറുമാസത്തിന് ശേഷമാണ് കൊലപാതകക്കുറ്റത്തിന് അറസ്റ്റ്. ബെംഗളൂരു വിക്ടോറിയ ആശുപത്രിയിലെ ജനറൽ ഫിസിഷ്യന്‍ ഡോ. മഹേന്ദ്ര റെഡ്ഡിയെയാണ് അതേ ആശുപത്രിയിലെ തന്നെ ഡെർമറ്റോളജിസ്റ്റായ ഡോ. കൃതിക റെഡ്ഡിയുടെ മരണത്തില്‍ അറസ്റ്റ് ചെയ്തത്. ഏപ്രിൽ 21 നാണ് സംഭവം. കൃതികയുടെ ശരീരത്തില്‍നിന്ന് അമിതമായ അളവില്‍ അനസ്തീസിയ മരുന്നുകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് ഭര്‍ത്താവായ ഡോ. മഹേന്ദ്ര റെഡ്ഡിയെ കസ്റ്റഡിയിലെടുത്തത്. കൃതികയെ ഭര്‍ത്താവ് റെഡ്ഡി Read More…

Crime

കാമുകിയെ വിവാഹം കഴിക്കാന്‍ രണ്ടാം ഭാര്യയെ ജീവനോടെ ചുട്ടുകൊന്ന് യുവാവ്

കാമുകിയെ വിവാഹം കഴിക്കാനുള്ള തന്റെ ആഗ്രഹത്തെ എതിർത്തതിന് ഭർത്താവ് തന്റെ ഭാര്യയെ ജീവനോടെ ചുട്ടുകൊന്നു. ബിഹാറില്‍ നളന്ദ ജില്ലയിൽ നിന്നുള്ള വികാസ് കുമാറാണ് തന്റെ രണ്ടാം ഭാര്യയായ സുനിത ദേവിയെ (25) കൊലപ്പെടുത്തിയത്. കാമുകിയെ വിവാഹം കഴിക്കുന്നത് സുനിത എതിര്‍ത്തതോടെ യുവതിയുടെ മേല്‍ പെട്രോളൊഴിച്ച്, ഗ്യാസ് വാല്‍വ് തുറന്നുവിട്ട് തീകൊളുത്തുകയായിരുന്നു. 25 കാരിയായ സുനിത ദേവി അഞ്ച് വർഷം മുമ്പാണ് വികാസിനെ വിവാഹം കഴിച്ചത്. കുമാർ വിവാഹിതനാണെന്നും ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്തിട്ടില്ലെന്നും വിവാഹത്തിന് ശേഷമാണ് കുടുംബം Read More…

Crime

ഷോര്‍ട്സ് ധരിക്കുന്നതില്‍ തര്‍ക്കം, സ്വഭാവത്തില്‍ സംശയം; ചേച്ചിയെ 18 കാരന്‍ അടിച്ചുകൊന്നു

ഷോര്‍ട്സ് ധരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സഹോദരിയെ ബാറ്റുകൊണ്ട് അടിച്ചു കൊന്ന് 18കാരന്‍. തിങ്കളാഴ്ചയാണ് സംഭവം. ഹരിയാനയിലെ ഫത്തേബാദിലെ മോഡല്‍ ടൗണില്‍ താമസിക്കുന്ന രാധിക (33)യാണ് കൊല്ലപ്പെട്ടത്. പ്രതിയായ സഹോദരന്‍ ഹസന്‍പ്രീത് (18) സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു. പഞ്ചാബിലെ മാന്‍സ സ്വദേശിയാണ് കൊല്ലപ്പെട്ട രാധിക. 2016 ല്‍ റായ് സിങുമായി രാധികയുടെ വിവാഹം നടന്നു. നിലവില്‍ മോഡല്‍ ടൗണിലാണ് ഇരുവരും വാടകയ്ക്ക് താമസിക്കുന്നത്. സഹോദരിയുടെ വസ്ത്രധാരണത്തില്‍ എതിര്‍പ്പുണ്ടായ സഹോദരന്‍ തിങ്കളാഴ്ച രാധികയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയത്ത് ഇരുവരും തമ്മില്‍ Read More…