പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളില്‍ ഹണിമൂണ്‍ കഴിഞ്ഞ് തിരിച്ചുവന്നവപ്പോള്‍ തന്നെ ഭാര്യയെ അമേരിക്കയില്‍ അനധികൃത കുടിയേറ്റത്തിന് അറസ്റ്റ് ചെയ്തു തിരിച്ചയച്ചു. അമേരിക്കയില്‍ വന്‍ വിവാദമായിക്കൊണ്ടിരിക്കുന്ന കുടിയേറ്റപ്രശ്‌നത്തില്‍ പെട്ട് മടങ്ങേണ്ടി വന്നിരിക്കുന്നത് അമേരിക്കക്കാരനെ പ്രണയിച്ചു വിവാഹം കഴിച്ച പെറു പൗരത്വമുള്ള യുവതിക്കാണ്. പെറുവിയന്‍ പൗരയായ ഭാര്യ കാമില മുനോസ് വിസ കാലാവധി കഴിഞ്ഞിട്ടും യുഎസില്‍ സ്ഥിരതാമസം നേടുന്നതിനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 2019 ല്‍ വിസ്‌കോണ്‍സിന്‍ ഡെല്‍സില്‍ ഒരു വര്‍ക്ക്സ്റ്റഡി വിസയില്‍ എത്തിയയാളാണ് മുനോസ്. എന്നാല്‍ കോവിഡ്19 പ്രശ്‌നമായി അന്താരാഷ്ട്ര Read More…
Tag: immigration
രണ്ടു പെണ്‍മക്കള്‍ ഇന്ത്യയില്‍ ജനിച്ചു; ഭാര്യ 9 മാസം ഗർഭിണി; അനധികൃത കുടിയേറ്റത്തിന് ഭർത്താവ് അറസ്റ്റിൽ, പോലീസ് വെട്ടില്‍
ഭാര്യ ഒമ്പതുമാസം ഗര്‍ഭിണിയായതിനാല്‍ ബംഗ്‌ളാദേശില്‍ നിന്നും അനധികൃത കുടിയേറ്റം നടത്തിയ ഭര്‍ത്താവിനെതിരേ നടപടി എടുക്കാനാകാതെ ബംഗലുരു പോലീസ്. രണ്ട് പതിറ്റാണ്ടിലേറെയായി ബെംഗളൂരുവില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് പൗരനായ 50 കാരനായ മുഹമ്മദ് സിദ്ദിഖിന്റെ അറസ്റ്റിനിടെയാണ് നാടകീയമായ സംഭവം അരങ്ങേറിയത്. സ്‌ക്രാപ്പ് ഡീലറായ സിദ്ദിഖ് 2006 ലാണ് പശ്ചിമ ബംഗാള്‍ വഴി അനധികൃതമായി ഇന്ത്യയിലേക്ക് കടന്നത്. പിന്നീട് വിവാഹം കഴിച്ച് ഭാര്യയ്ക്കും രണ്ട് പെണ്‍മക്കള്‍ക്കും ഒപ്പം ബെംഗളൂരുവില്‍ സ്ഥിരതാമസമാണ്. വ്യാജ രേഖകള്‍ ഉപയോഗിച്ച് ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും Read More…
7 മാസത്തെ യാത്ര, 12 രാജ്യങ്ങളിലെ കാടുകളിലൂടെ; യുഎസിലെത്തി 12 ദിവസത്തിനുള്ളില്‍ നാടുകടത്തി
അമേരിക്കയില്‍ അനധികൃത കുടിയേറ്റത്തിന് അനേകം ഇന്ത്യാക്കാരെയാണ് പല ഘട്ടമായി നാടുകടത്തിയത്. പലര്‍ക്കും ഏജന്റുമാരുടെ തട്ടിപ്പിനിരയായി വന്‍തുക നഷ്ടമാകുകയും കടുത്ത ശാരീരികപീഡനം ഏല്‍ക്കേണ്ടി വരികയും ചെയ്തിരുന്നു. യുഎസില്‍ പ്രവേശിച്ച് 12 ദിവസത്തിനുള്ളില്‍ നാടുകടത്തപ്പെട്ട യുവാവ് ഏഴു മാസത്തിനിടയില്‍ സഞ്ചരിച്ചത് 12 രാജ്യങ്ങളിലെ വനാന്തരങ്ങളിലൂടെ. അത്യധികം വേദനാജനകമായ യാത്രയില്‍ ഇരയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സഫിഡോണ്‍ സദര്‍ പോലീസ് അഞ്ച് ഏജന്റുമാര്‍ക്കെതിരെ കേസെടുത്തു. സുമിത് എന്ന യുവാവ് 200 ദിവസത്തിലധികം ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ സഹിച്ചു. വിദേശത്തേക്ക് അയച്ച ഏജന്റുമാര്‍ തന്റെ Read More…
ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കപ്പെട്ട സ്ത്രീ; അമേരിക്കയിലെ ഭര്‍ത്താവിനരികില്‍ എത്താന്‍ നല്‍കിയത് ഒരു കോടി
ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തിയതോടെ ആദ്യമെടുത്ത കുടിയേറ്റ നയത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കപ്പെട്ടത് 100 ലധികം പേരാണ്. ഇവരില്‍ പലരും മതിയായ രേഖകളില്ലാതെ അമേരിക്കയില്‍ പ്രവേശിക്കാന്‍ ഏജന്റുമാര്‍ക്ക് ലക്ഷങ്ങള്‍ നല്‍കിയവരാണ്. തിരിച്ചയയ്ക്കപ്പെട്ട അനധികൃത കുടിയേറ്റക്കാരുടെ കഥകളില്‍ അമേരിക്കയിലുള്ള തന്റെ ഭര്‍ത്താവിനെ കാണാന്‍ വേണ്ടി രേഖകളില്ലാതെ കള്ളപ്രവേശനം നടത്താന്‍ യുവതി ചെലവഴിച്ചത് ഒരു കോടി രൂപ. അമേരിക്കയില്‍ നിന്നും തിരിച്ചയയ്ക്കപ്പെട്ട കപൂര്‍ത്തല ജില്ലയിലെ ഭോലത്തില്‍ നിന്നുള്ള ലവ്പ്രീത് കൗര്‍ (30) ആണ് ദുരിതത്തിന് ഇരയായത്. ജനുവരി 2 ന് തന്റെ Read More…
എട്ടാം വയസ്സില്‍ ഇന്ത്യയില്‍ കുടുങ്ങി; പതിനാറാം വയസ്സില്‍ ബംഗ്‌ളാദേശി പെണ്‍കുട്ടിക്ക് നാട്ടിലേക്ക് മടക്കം
അനധികൃതമായി ഇന്ത്യയില്‍ കടന്നതിന് ഇന്ത്യയില്‍ കുടുങ്ങിപ്പോയ ബംഗ്‌ളാദേശി പെണ്‍കുട്ടിക്ക് എട്ടു വര്‍ഷത്തിന് ശേഷം മോചനം. 2017-ല്‍ കൊല്‍ക്കത്ത വിമാനത്താവളത്തിന് സമീപത്ത് നിന്നും മാതാപിതാക്കള്‍ക്കൊപ്പം പിടികൂടിയ എട്ടുവയസ്സുകാരിയാണ് ഇനി നാട്ടിലേക്ക് മടങ്ങുന്നത്. ഇപ്പോള്‍ 16 വയസ്സുള്ള അവള്‍ ഈ ആഴ്ച സ്വന്തം നാട്ടിലേക്ക് മടങ്ങും. മുമ്പ് അവളുടെ മാതാപിതാക്കളെ അനധികൃതകുടിയേറ്റത്തിന് ജയിലില്‍ പിടിച്ചിടുകയും ശിക്ഷാ കാലാവധിക്ക് ശേഷം നാട്ടിലേക്ക് മടക്കി അയയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുറ്റം ചുമത്തിയില്ല. അവളെ ഇന്ത്യയില്‍ കഴിയാന്‍ വിട്ടു. അവള്‍ ബംഗാളിലെ Read More…