Google-ന്റെ വാർഷിക റിപ്പോർട്ടായ ‘Year in Search’, 2025-ൽ ഏറ്റവുമധികം ഇന്ത്യക്കാര്‍ Google-ൽ തിരഞ്ഞ 10 ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിയണ്ടേ? ഏറ്റവുമധികം തിരഞ്ഞ ഭക്ഷണങ്ങളുടെയും പാചകക്കുറിപ്പുകളുടെയും ലിസ്റ്റ് എന്നതിലുപരി, ഇത് മാറിക്കൊണ്ടിരിക്കുന്ന താൽപ്പര്യങ്ങളുടെ കണ്ണാടിയാണ്. വീട്ടിലെ പാചകക്കാർക്ക് എന്തിനെക്കുറിച്ചാണ് അറിയേണ്ടിയിരുന്നത്, സോഷ്യൽ മീഡിയയിൽ എന്താണ് ട്രെൻഡായത്, പ്രാദേശികമോ ആഗോളതലത്തിലുള്ളതോ ആയ ഏതൊക്കെ വിഭവങ്ങളാണ് ശ്രദ്ധ പിടിച്ചുപറ്റിയത് എന്നെല്ലാം ഇത് കാണിക്കുന്നു. ഈ വർഷത്തെ തിരച്ചിലുകൾ സൂചിപ്പിക്കുന്നത്, ആളുകൾ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഭക്ഷണങ്ങളോടുള്ള താൽപ്പര്യം, ആഘോഷങ്ങളുടെ ഓർമ്മപ്പെടുത്തുന്ന വിഭവങ്ങൾ, Read More…
Tag: idli
ഇഡ്ഡലിയോ ഉപ്പുമാവോ? ഏറ്റവും ആരോഗ്യകരമായ പ്രഭാതഭക്ഷണം ഏതാണ്?
പ്രഭാതഭക്ഷണമാണ് ഒരു ദിവസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം. കാരണം, അത് ശരീരത്തിന് ദിവസം മുഴുവൻ പ്രവർത്തിക്കാനുള്ള ഊർജ്ജം നൽകുന്നു. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധിക്കുന്നവർ ഇഡ്ഡലി, ഉപ്പുമാവ് തുടങ്ങിയ ലഘുവായതും പോഷകസമൃദ്ധവുമായ വിഭവങ്ങൾ തിരഞ്ഞെടുക്കാറുണ്ട്. ഇഡ്ഡലിയും ഉപ്പുമാവുമാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും ജനപ്രിയവും പോഷകഗുണമുള്ളതുമായ രണ്ട് പ്രഭാതഭക്ഷണങ്ങൾ. ഇവ രണ്ടും ആരോഗ്യകരമാണെങ്കിലും, ഇതിൽ ഏതാണ് മികച്ചത്? ഇഡ്ഡലി: അരിയും ഉഴുന്നും ചേർത്ത മാവ് പുളിപ്പിച്ചാണ് ഇഡ്ഡലി ഉണ്ടാക്കുന്നത്. എണ്ണയില്ലാതെ ആവിയിൽ വേവിച്ചെടുക്കുന്നതിനാൽ ഇത് വളരെ ലഘുവും അതേസമയം പോഷകസമൃദ്ധവുമാണ്. ഉപ്പുമാവ്: വറുത്ത Read More…
അരിയും ഉഴുന്നും അരയ്ക്കാതെ ഇഡ്ഡലി മാവ് ഉണ്ടാക്കാം ! ഈ വിദ്യ അറിഞ്ഞുവച്ചോളൂ
സ്കൂൾ തുറന്നു കഴിഞ്ഞു. കുട്ടികള്‍കളെ ഒരുക്കി ഭക്ഷണവുകൊടുത്ത് ടിഫിനുമായി സ്കൂളിലേയ്ക്ക് അയയ്ക്കുക എന്ന വലിയ തിരക്കിലേയ്ക്കാണ് മിക്ക അമ്മമാരും കടന്നിരിക്കുന്നത്. എളുപ്പത്തിലുണ്ടാക്കാവുന്ന പലഹാരമാണ് ഇഡ്ഡലി. എന്നാല്‍ പല തിരക്കുകള്‍ക്കിടയില്‍ അരിയും ഉഴുന്നും വെള്ളലിടാന്‍ അവര്‍ മറന്നുപോകാറുണ്ട്. ടെൻഷൻ വേണ്ട, ഇതാ അതിനൊരു പരിഹാരം. ഇഡ്ഡലി മാവ്, അരിയും ഉഴുന്നും അരയ്ക്കാതെതന്നെ എങ്ങനെ തയാറാക്കാമെന്നു നോക്കിയാലോ? ചേരുവകൾ ഉഴുന്നുപൊടി – 1 കപ്പ്ഗോതമ്പുപൊടി – 2 കപ്പ്അരിപ്പൊടി – 1 കപ്പ്ചോറ് – ഒരു പിടി ഉപ്പും വെള്ളവും Read More…
ഇന്ത്യക്കാരിയായ ഭാര്യയ്ക്ക് ഇഡലിയും ചട്ണിയും ഉണ്ടാക്കി നൽകുന്ന വെയിൽസ് ഭർത്താവ്
ഇന്ത്യൻ ഭക്ഷണ വിഭവങ്ങൾക്ക് വിദേശ രാജ്യങ്ങളിൽ ആരാധകർ ഏറെയാണ്. വിദേശികൾ ഇന്ത്യൻ ഭക്ഷണം നന്നായി ഉണ്ടാക്കുന്നതായി കാണിക്കുന്ന ഐഡിയകൾ സോഷ്യൽ മീഡിയയിൽ പലപ്പോഴും വൈറലാകാറുമുണ്ട്. പ്രത്യേകിച്ചും അവർ ഇത്തരം വിഭവങ്ങൾ തങ്ങളുടെ പ്രിയപെട്ടവർക്കായി തയ്യാറാക്കുമ്പോൾ, അത്തരം പോസ്റ്റുകൾ ഓൺലൈനിൽ വൻ ജനശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ഇപ്പോഴിതാ ഒരു വെൽഷ് യുവാവ് (വെയിൽസ് പൗരൻ) തന്റെ ഇന്ത്യൻ ഭാര്യക്ക് വേണ്ടി പാചകം ചെയ്യുന്ന ഒരു റീലാണ് ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നത്. അദ്ദേഹത്തിൻ്റെ പാചക പരിശ്രമങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിരവധി ഹൃദയങ്ങൾ Read More…
ഇഡ്ഢലി പ്രിയരുടെ ശ്രദ്ധയ്ക്ക് ! ഇഡ്ഢലിയുണ്ടാക്കുന്നത് പൊളിത്തീന്‍ ഷീറ്റില്‍; നടപടിയുമായി കര്‍ണാടക
കര്‍ണാടകയില്‍ 52 ഹോട്ടലുകളില്‍ ഇഡ്ഢലി തയ്യാറാക്കാനായി പോളിത്തീന്‍ ഷീറ്റ് ഉപയോഗിക്കുന്നതായി ഭക്ഷ്യസുരക്ഷ വകുപ്പ് കണ്ടെത്തി. പോളീത്തിന്റെ ഉപയോഗം ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും കാന്‍സറിന് വരെ കാരണമാകുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള മാനദണ്ഡ ലംഘനത്തിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു അറിയിച്ചു. മുമ്പ് പരുത്തി വസ്ത്രങ്ങളായിരുന്നു ഇഡ്ഢലി ആവിയില്‍ വേവിക്കാനായി ഉപയോഗിച്ചിരുന്നത്. എങ്കിലും ചില ഹോട്ടലുകളില്‍ പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന് പിന്നാലെ പരിശോധന നടത്തിയതെന്നും റാവു പറഞ്ഞു. പരിശോധന നടത്തിയ 251 ഹോട്ടലുകളില്‍ Read More…
ഇത്രയും വെറൈറ്റി മതിയോ! സൂപ്പര്‍ സ്റ്റാറായി ” സുഡ സുഡ ഇഡ്ഡലി”
നടനും അവതാരകനുമായ വെങ്കിടേഷും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തുന്ന ഇഡ്ഡലിയുടെ കടയാണ് സുഡ സുഡ ഇഡ്ഡലി. വിവിധ രുചിയിലുള്ള ഇഡ്ഡ്ലി കഴിക്കാനായി ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും ഈ കടയില്‍ ഒരിക്കല്‍ എങ്കിലും പോയിരിക്കണം.നവംബര്‍ 16നായിരുന്നു ഈ സംരംഭത്തിന് തുടക്കമായത്. അമ്മമാര്‍ ചേര്‍ന്നായിരുന്നു കട ഉദ്ഘാടനം ചെയ്തത്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന് തെക്കേ നടയ്ക്ക് സമീപമാണ് വെങ്കിയുടെ സുഡ സുഡ ഇഡ്ഡലി കട. സോയ ഇഡ്ഡലി , ഹാര്‍ട്ട് പൊടി ഇഡ്ഡ്ലി, ബട്ടര്‍ ഇഡ്ഡ്‌ലി എന്നിവയാണ് ഈ കടയിലെ Read More…
ഇഡ്ഡലി ഇന്ത്യക്കാരനല്ലേ? ഇന്തോനേഷ്യൻ, അറേബ്യൻ….? ഇഡ്ഡലി ശരിക്കും എവിടെ നിന്ന് വന്നു?
പ്രാതലിന് രണ്ട് സോഫ്റ്റ് ഇഡ്ഡലി ചൂടുള്ള സാമ്പാറിലും തേങ്ങാ ചട്ണിയിലും മുക്കി കഴിച്ചാല്‍ അന്നത്തെ ദിവസത്തിനു നല്ല ഒരു തുടക്കമായി. മലയാളികൾക്ക് മാത്രമല്ല, ലോകമെമ്പാടും ഇഡ്ഡലിക്ക് ആരാധകരുണ്ട്. കുതിര്‍ത്ത അരിയും ഉഴുന്നും നന്നായി അരച്ച് പുളിപ്പിച്ചശേഷം ഇഡ്ഡലിത്തട്ടില്‍ ആവിയില്‍ പുഴുങ്ങിയെടുക്കുന്ന ഈ സ്വയമ്പന്‍ വിഭവത്തിന് പോഷകഗുണങ്ങളും ഏറെയുണ്ട്. പിന്നീട് കാലങ്ങള്‍ പിന്നിട്ടപ്പോള്‍ രുചിഭേദങ്ങള്‍ക്കായി റവ മുതല്‍ കാരറ്റ് വരെ ഇഡ്ഡലി മാവില്‍ ചേര്‍ത്ത് പലതരം ഇഡ്ഡലികള്‍ ഉണ്ടാക്കാറുണ്ട്. നമ്മുടെ പ്രത്യേകിച്ചും ദക്ഷിണേന്ത്യക്കാരുടെ ഈ പ്രിയവിഭവം ഇന്നാട്ടുകാരന്നല്ല, വിദേശിയാണെന്ന് Read More…
കോമ്പറ്റീഷന്‍ ഐറ്റം അല്ല കേട്ടോ ! ഒരു വര്‍ഷത്തിനിടെ ഇയാള്‍ ഓര്‍ഡര്‍ ചെയ്തത് 7.3 ലക്ഷം രൂപയുടെ ഇഡ്ഡലി
ലോക ഇഡ്ഡലി ദിനമായ മാര്‍ച്ച് മുപ്പത്തിയൊന്നിന് ഇഡ്ഡലി സൂപ്പര്‍ സ്റ്റാറിനെ പ്രഖ്യാപിച്ചിരിക്കുകയാണ് സ്വിഗ്ഗി. ഹൈദരാബാദിലെ ഒരു സ്വിഗ്ഗി ഉപയോക്താവ് കഴിഞ്ഞ 12 മാസത്തിനിടെ ഓര്‍ഡര്‍ ചെയ്തത്7.3 ലക്ഷം രൂപയുടെ ഇഡ്ഡലിയാണത്രേ. അത്താഴമായി ഇഡ്ഡലി കഴിക്കാന്‍ ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കോയമ്പത്തൂര്‍ , മുംബൈ തുടങ്ങിപല നഗരങ്ങളിലെയും ഒട്ടേറെ ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നുണ്ടത്രേ. റവ ഇഡ്ഡലിക്ക് ബെംഗളൂരില്‍ ആരാധകര്‍ ഏറെയാണ് അതേ സമയം തമിഴ്‌നാട് , അന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ പ്രദേശങ്ങളില്‍ നെയ്യ്/ നെയ്യ് കരം പൊടി ഇഡ്ഡലിയാണ് വളരെ Read More…








