കഴിഞ്ഞവര്‍ഷം കാര്യമായി ഏകദിനം കളിക്കാതിരുന്നത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകുന്നു. ഐസിസിയുടെ 2024 ലെ ഏകദിന ടീമില്‍ ഇന്ത്യാക്കാരാരുമില്ല. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ മൂന്ന് ഏകദിനങ്ങള്‍ മാത്രം കളിച്ച ഇന്ത്യ ഒരു കളി പോലും ജയിച്ചില്ല. രണ്ടെണ്ണം തോറ്റപ്പോള്‍ ഒരു മത്സരം സമനിലയിലായി. 2023 ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിന് എതിരെ വാങ്കഡെയിലാണ് മെന്‍ ഇന്‍ ബ്ലൂ അവസാനമായി വിജയിച്ചത്. ഈ വര്‍ഷത്തെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി ശ്രീലങ്കയുടെ ചരിത് അസലങ്ക തിരഞ്ഞെടുക്കപ്പെട്ടു. Read More…
Tag: ICC
ടി20 ഏകദിനത്തെ പറപ്പിക്കുമോ? ചാംപ്യന്‍സ് ട്രോഫിയില്‍ ഏതു ഫോര്‍മാറ്റ് വേണമെന്ന ചര്‍ച്ചയില്‍ ഐസിസി
സമയദൈര്‍ഘ്യത്തിന്റെ ആനുകൂല്യവും വിസ്‌ഫോടനാത്മകമായ ബാറ്റിംഗും ജനപ്രിയതയേറിയതോടെ ഏകദിനത്തിന് മേല്‍ ടി20 പിടിമുറുക്കുന്നു. ചാംപ്യന്‍സ്‌ട്രോഫി 2025 ന്റെ പതിപ്പ് ഏകദിനമാക്കണോ ടി20 ആക്കണോ എന്നരീതിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സമിതി ചര്‍ച്ചയില്‍. ദുബായിലെ ഐസിസിയുടെ ആസ്ഥാനത്ത് അടുത്തിടെ നടന്ന അസംബ്ലിയില്‍, ക്രിക്കറ്റ് ബോഡിയുടെ ഉയര്‍ന്ന റാങ്കിംഗ് ഉദ്യോഗസ്ഥര്‍, ബ്രോഡ്കാസ്റ്റര്‍ ഡിസ്‌നി സ്റ്റാര്‍ പോലുള്ള പ്രധാന പങ്കാളികളുടെ പ്രതിനിധികള്‍ക്കൊപ്പം തീവ്രമായ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു. പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി 2025 ന്റെ കോണ്‍ഫിഗറേഷന്‍ ഏകദിന മത്സരങ്ങള്‍ വേണോ അതോ മറ്റൊരു ഫോര്‍മാറ്റ് Read More…
ബംഗ്‌ളാദേശ് താരം നാസിര്‍ ഹുസൈന് രണ്ടു വര്‍ഷത്തേക്ക് വിലക്ക് ; ക്രിക്കറ്റിലെ ഒരു ഫോര്‍മാറ്റിലും കളിക്കാനാകില്ല
ഐസിസി അഴിമതി വിരുദ്ധ നിയമലംഘനത്തിന് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ നാസിര്‍ ഹൊസൈനെ എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും രണ്ടു വര്‍ഷത്തേക്ക് വിലക്കി. 2023 സെപ്റ്റംബറില്‍ ഐസിസി കുറ്റം ചുമത്തിയ ഹുസൈന് ആറ് മാസത്തെ സസ്‌പെന്‍ഷന് പുറമേയാണ് രണ്ട് വര്‍ഷത്തെ വിലക്കും കിട്ടിയത്. 2021ലെ അബുദാബി ടി10 ലീഗിനിടെ കളിക്കാര്‍, ഉദ്യോഗസ്ഥര്‍, ടീം ഉടമകള്‍ എന്നിവരുള്‍പ്പെടെ ഏഴ് വ്യക്തികള്‍ക്കൊപ്പം അഴിമതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സംഭവങ്ങളില്‍ നിന്നാണ് അദ്ദേഹത്തിനെതിരെയുള്ള കുറ്റങ്ങള്‍. 750 ഡോളറിലധികം വിലമതിക്കുന്ന ഒരു സമ്മാനത്തിന്റെ രസീത് വെളിപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടു, Read More…