Travel

ഈ മാന്ത്രിക നീല വെള്ളച്ചാട്ടം കാണാന്‍ വരൂ… ; ഹൈദരാബാദില്‍ നിന്ന് വെറും 5 മണിക്കൂര്‍ മാത്രം

നിങ്ങള്‍ ഹൈദരാബാദ് നഗരം സന്ദര്‍ശിക്കാനുള്ള ഒരുക്കത്തിലാണോ? ജീവിതതിരക്കിലും ഹൈദരാബാദിലെ ഗതാഗതക്കുരുക്കിലും കനത്തചൂടിലും ആശ്വാസം തേടണമെന്നുണ്ടോ? ഇടവേള ആഘോഷിക്കാന്‍, മനസിനെ ഉത്തേജിപ്പിക്കാന്‍ കൊതിക്കുന്നുണ്ടെങ്കില്‍ തെലങ്കാനയിലെ ഒരു മറഞ്ഞിരിക്കുന്ന പറുദീസയായ ‘മഷെനുലോഡി’ യിലേക്ക് പോകുക. ആരും തൊടാത്ത പച്ചപ്പുകളാല്‍ ചുറ്റപ്പെട്ട തിളങ്ങുന്ന നീല വെള്ളച്ചാട്ടത്തിന്റെ മാന്ത്രികത അനുഭവിക്കാനാകും. ആളുകള്‍ പറഞ്ഞുപറഞ്ഞ് ഇപ്പോള്‍ ‘മഷെനുലോഡി’ ഒരു സെലിബ്രിട്ടിയായി മാറിയിരിക്കുകയാണ്. ഹൈദരാബാദില്‍ നിന്ന് ഏകദേശം 280 കിലോമീറ്റര്‍ അകലെ നിര്‍മ്മല്‍ ജില്ലയിലെ ഖാനപൂരിനടുത്താണ് മഷെനുലോഡി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. വനപ്രദേശങ്ങളും വളഞ്ഞുപുളഞ്ഞ ഗ്രാമീണ Read More…

Featured Travel

കടല്‍ത്തീരമില്ലെങ്കിലും കൃത്രിമ ബീച്ച് ഒരുക്കാൻ ഹൈദരാബാദ്; 35 ഏക്കറിൽ 225 കോടി രൂപയുടെ പദ്ധതി

ഹൈദരാബാദ് നഗരത്തിന് സ്വന്തമായി ഒരു ബീച്ച് ഇല്ലെന്നതിനാൽ വാരാന്ത്യങ്ങളിൽ പലപ്പോഴും ആയിരക്കണക്കിന് ആളുകൾ ആന്ധ്രാപ്രദേശിലെ സൂര്യലങ്ക ബീച്ചിലേക്ക് ഒഴുകിയെത്താറുണ്ട്. ഇതിനൊരു പരിഹാരമാകുന്നു. ഹൈദരാബാദ് നഗരത്തിന് സ്വന്തം ബീച്ച് വരുന്നു. ഈ നഗരത്തില്‍ 35 ഏക്കര്‍ സ്ഥലത്ത് ബീച്ച് നിര്‍മ്മിക്കാന്‍ 225 കോടി രൂപയുടെ പദ്ധതിക്ക് തെലങ്കാന സര്‍ക്കാര്‍ അംഗീകാരം നല്‍കി. ഹൈദരാബാദിന്റെ പ്രാന്തപ്രദേശത്തുള്ള കോട്വാല്‍ ഗുഡയിലാണ് ഈ ബീച്ച് നിര്‍മ്മിക്കുന്നത്. ബീച്ചിന് സമാനമായ ചുറ്റുപാടുകളുള്ള ഒരു കൃത്രിമ തടാകം പ്രധാന ആകര്‍ഷണമായിരിക്കും. ഹൈദരാബാദിനെ ഒരു ലോകോത്തര ടൂറിസം Read More…