റഷ്യയിലെ ഒരു സ്റ്റോറിൽ വെച്ച് ഉപഭോക്താവും ഹ്യൂമനോയിഡ് റോബോട്ടും തമ്മിലുണ്ടായ വിചിത്രമായ സംഭവം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കടയിലെത്തിയ ഒരാൾ റോബോട്ടിന് സമീപത്തേക്ക് വരികയും അതിനെ തള്ളാൻ ശ്രമിക്കുകയും ചെയ്യുന്നതായി വീഡിയോയിൽ കാണാം. തൊട്ടടുത്ത നിമിഷം, റോബോട്ട് തൻ്റെ ഒരു കാൽ മുന്നോട്ട് വെച്ച് അയാളെ തൊഴിക്കാൻ ശ്രമിക്കുന്ന തരത്തിൽ പ്രതികരിക്കുകയായിരുന്നു. റോബോട്ടിന്റെ ഈ അപ്രതീക്ഷിത നീക്കം കണ്ടുനിന്നവരെയെല്ലാം ഒരുപോലെ അത്ഭുതപ്പെടുത്തി. ടർമിനേറ്റർ സിനിമകളിലെ യന്ത്രങ്ങൾ മനുഷ്യർക്കെതിരെ തിരിയുന്ന രംഗങ്ങളോട് ഉപമിച്ചുകൊണ്ട് നിരവധി തമാശ രൂപത്തിലുള്ള കമന്റുകളാണ് Read More…
Tag: HumanoidRobot
ഹണി റോസിനൊക്കെ ഭീഷണിയാകുമോ? ബോഡിഗാർഡുമായി വന്ന് ഉദ്ഘാടനം കളറാക്കി റോബോട്ട്: തകർപ്പൻ ഡാൻസ് വൈറല്‍- വീഡിയോ
മധ്യപ്രദേശിലെ ഉജ്ജയിനിൽ നടന്ന സാാൻഡ്‌വിച്ച് ഷോപ്പിന്റെ ഉദ്ഘാടനം ഹ്യൂമനോയിഡ് റോബോട്ടിന്റെ സാന്നിധ്യം കൊണ്ട് തികച്ചും വ്യത്യസ്തമായ അനുഭവമായി മാറി. പരമ്പരാഗത പൂജയിൽ പങ്കെടുത്ത റോബോട്ട് അതിഥികളെ അഭിവാദ്യം ചെയ്യുകയും തകർപ്പൻ ഡാൻസ് കളിക്കുകയും ചെയ്തു. ഓഗസ്റ്റ് 23 ഞായറാഴ്ച ഉജ്ജയിനിലെ പുതിയ സാൻഡ്‌വിച്ച് ഷോപ്പ് തുറക്കുന്നതിനിടെയാണ് ഈ വേറിട്ട സംഭവം നടന്നത്. നിലയ് എന്ന എക്സ് ഉപയോക്താവ് പങ്കുവെച്ച ഈ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി. ഇൻഡോർ ആസ്ഥാനമായുള്ള ബിദ്യുത് ഇന്നൊവേഷൻ എത്തിച്ച ഈ ഹ്യൂമനോയിഡ് Read More…
ഓഫീസിൽ കയറി ജീവനക്കാരെ തല്ലി റോബോട്ട്! ഒടുവിൽ മാസ്സ് ‘കുങ്ഫു’ പോസും; ചിരിയടക്കാനാവാതെ സോഷ്യൽ മീഡിയ
കഴിഞ്ഞ ഏതാനും മാസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകൾ കാണുമ്പോൾ, ഹ്യൂമനോയിഡ് റോബോട്ടുകൾ മനുഷ്യരെ അടിക്കുന്നതും തർക്കിക്കുന്നതും ആക്രമിക്കുന്നതുമെല്ലാം നമ്മൾ പതിവായി കാണുന്ന കാര്യങ്ങളായി മാറിയിരിക്കുന്നു. എന്നാൽ മനുഷ്യരെ ആക്രമിച്ച ശേഷം ഒരു റോബോട്ട് ‘കുങ്ഫു’ മുദ്ര കാണിക്കുന്നത് തീർച്ചയായും ഇതാദ്യത്തെ സംഭവമായിരിക്കും! കേൾക്കുമ്പോൾ വിചിത്രമായി തോന്നാമെങ്കിലും ഇന്തോനേഷ്യയിൽ നിന്നുള്ളതെന്ന് പറയപ്പെടുന്ന, കൗതുകമുണർത്തുന്ന ഒരു വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഇതിൽ ഒരു റോബോട്ട് ഓഫീസിലെ ജീവനക്കാരെ ആക്രമിക്കുന്നതും തുടർന്ന് കുങ്ഫു പോസ് ചെയ്യുന്നതും കാണാം. ഒരു ഓഫീസിൽ Read More…
എന്തെങ്കിലും തരണേ… അമ്മോ ഹമ്മോ ഹമ്മ ഹമ്മോ… ഭിക്ഷ യാചിച്ച് ഹ്യൂമനോയിഡ് റോബോട്ട്! വീഡിയോ വൈറൽ
ചൈനയിലെ തെരുവുകളിൽ ഹ്യൂമനോയിഡ് റോബോട്ടുകൾ ‘ഭിക്ഷ യാചിക്കുന്നത്’ കണ്ടാൽ ആരും അത്ഭുതപ്പെട്ടുപോകും. വൈദ്യുതി ബില്ല് അടയ്ക്കാനും ചാർജ് ചെയ്യാനും പണമില്ലാത്തതിനാൽ ഒരു റോബോട്ട് തെരുവിൽ ഭിക്ഷ യാചിക്കുന്നതിന്റെ രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. “ചാർജ് ചെയ്യാൻ പണമില്ല”, “ദയവായി വൈദ്യുതി ബില്ല് അടയ്ക്കാൻ സഹായിക്കൂ” എന്ന് ഈ റോബോട്ടിനടുത്ത് വെച്ചിരുന്ന ലൗഡ്‌സ്പീക്കറിലൂടെ തുടർച്ചയായി വിളിച്ചുപറയുന്നുണ്ടായിരുന്നു. കൂടാതെ റോബോട്ടിന്റെ അവസ്ഥ വിവരിക്കുന്ന ഒരു എൽഇഡി ബോർഡും ഇതിനടുത്ത് സ്ഥാപിച്ചിരുന്നു. മുട്ടുകുത്തിയിരുന്ന്, കൈകൾ കൂപ്പി യാചിക്കുന്ന രീതിയിലാണ് Read More…




