അമ്മയുടെ സ്നേഹം ലോകത്തിലെ ഏറ്റവും ശാശ്വതമായ ബന്ധങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. പലർക്കും അമ്മയുടെ വേർപാട് നികത്താനാവാത്ത ഒരു ശൂന്യതയാണ് സൃഷ്ടിക്കുന്നത്. മരണശേഷവും അമ്മയുടെ അരികിൽ തന്നെ കഴിയാൻ വിചിത്രമായ ഒരു വഴി കണ്ടെത്തിയ ബിഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലുള്ള ബൽഹ ഗ്രാമത്തിലെ ഒരു മകന്റെ വൈകാരികമായ കഥ ഇതിനൊരു ഉദാഹരണമാണ്. ബറൗളി ബ്ലോക്കിലെ ബൽഹ ഗ്രാമവാസിയായ മൻസൂർ ഹസൻ, 1999 ജൂണിൽ അന്തരിച്ച തന്റെ അമ്മ ഷാ ഷഹർബാനോ ഹസ്നിയോടുള്ള ആഴത്തിലുള്ള സ്നേഹം കാരണം അവരുടെ ഖബറിന് തൊട്ടടുത്തായി സ്വന്തമായി Read More…
Tag: HumanInterest
“മക്കളുടെ പേര് പോലും ഓർമ്മയില്ല”: 4 ഭാര്യമാരും 58 മക്കളുള്ള അഫ്ഗാൻ പിതാവ് ദാരിദ്ര്യത്തോട് പൊരുതുന്നു!
അഫ്ഗാനിസ്ഥാനിൽ 70-ലധികം മക്കളുള്ള, അതിൽ 58 പേർ ജീവിച്ചിരിപ്പുള്ള ഒരു പിതാവ് തന്റെ വലിയ കുടുംബത്തിന് അടിസ്ഥാനപരമായ ആവശ്യങ്ങൾ പോലും നൽകാൻ പാടുപെടുന്നു. നാല് ഭാര്യമാരുള്ള മുഹമ്മദ് സാദിഖ് കടുത്ത ദാരിദ്ര്യത്തിലാണ് തന്റെ കുട്ടികളോടൊപ്പം കഴിയുന്നത്. കഠിനമായ ജീവിതസാഹചര്യങ്ങളിൽ നിന്ന് കാര്യമായ സംരക്ഷണമൊന്നും നൽകാത്ത മൺവീടുകളിലാണ് ഇവർ താമസിക്കുന്നത്. ബി.ബി.സി ഗ്ലോബൽ വുമണിന്റെ റിപ്പോർട്ട് അനുസരിച്ച് സാദിഖിന്റെ ഏറ്റവും ഇളയ കുട്ടിക്ക് മൂന്ന് മാസം മാത്രം പ്രായമുണ്ട്. വലിയൊരു കുടുംബമുണ്ടെങ്കിലും, തന്റെ കുട്ടികളുടെ ദിവസേനയുള്ള ആവശ്യങ്ങൾ നിറവേറ്റാൻ Read More…
ആ ഒറ്റ വാക്ക് തുമ്പായി; 10 വർഷത്തിന് ശേഷം കുടുംബത്തിലേക്ക് മടങ്ങിയെത്തി ‘കാണാതായ വയോധികൻ’, ഒന്നിപ്പിച്ച് പോലീസ്
ഡയറിയിൽ എഴുതിയ ഒരൊറ്റ വാക്ക്, ഉത്തർപ്രദേശിൽ നിന്ന് കാണാതായ വയോധികനെ പത്ത് വർഷങ്ങൾക്ക് ശേഷം കുടുംബവുമായി ഒന്നിപ്പിച്ചു. ഉത്തരാഖണ്ഡിലെ അൽമോറ ജില്ലയിലെ മജ്ഖാലി, താരിഖേത് ഭാഗങ്ങളിൽ വർഷങ്ങളായി അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്ന വയോധികനാണ് പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ സ്വന്തം വീട്ടിൽ തിരിച്ചെത്തിയത്. മജ്ഖാലി പോലീസ് ഔട്ട്പോസ്റ്റ് ഇൻ-ചാർജ്ജ് ആയി ചുമതലയേറ്റ സബ് ഇൻസ്പെക്ടർ വിനോദ് ഫർത്യാലാണ് വഴിയരികിൽ കണ്ട ഇയാളെ പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. ഇയാളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞെങ്കിലും ഓർമ്മക്കുറവ് മൂലം കൃത്യമായ ഉത്തരങ്ങളൊന്നും നൽകാൻ കഴിഞ്ഞില്ല. തുടർന്ന് Read More…
വിന്‍ഡോസീറ്റ് തരുമോ? ഏഴുവയസ്സുകാരന്റെ ആഗ്രഹം, ആ കാരണം നിങ്ങളെ കരയിക്കും!
യാത്രാവേളയിൽ ഒരു കുട്ടി സീറ്റ് മാറിത്തരാൻ ആവശ്യപ്പെട്ടതിന് പിന്നിലെ ഹൃദയസ്പർശിയായ കാരണം പുണെയിലുള്ള ഒരു ഫിൻടെക് എക്സിക്യൂട്ടീവ് പങ്കുവെച്ചതോടെ, ലളിതമായ ഒരു വിമാന മര്യാദയുടെ കഥ സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് ആളുകളുടെ നെഞ്ചിലേറ്റുകയാണ്. ഡൽഹിയിൽ നിന്ന് പുണെയിലേക്കുള്ള ഒരു സാധാരണ വിമാനയാത്രയിലായിരുന്നു അനുപ് കുമാർ ബേദി. യാത്രയ്ക്കിടയിലാണ് ഏഴു വയസ്സുകാരനായ ഒരു കുട്ടിയും അവന്റെ അച്ഛനും അനുപിനെ സമീപിച്ചത്. വിൻഡോ സീറ്റിൽ ഇരിക്കാൻ അനുവാദം തരുമോ എന്ന് ആ കുട്ടി വളരെ മാന്യമായി ചോദിച്ചു. സീറ്റ് മാറിത്തരേണ്ട Read More…
ജീവൻ നൽകി പകരം വീട്ടി ! സ്വവർഗാനുരാഗിയെന്ന പേരിൽ ഇറക്കിവിട്ട പിതാവിന് വൃക്ക ദാനം ചെയ്യുന്നതിനിടെ മകന്‍ മരിച്ചു
ബ്രസീലിലെ പെർനാംബുകോയിൽ സ്വവർഗ്ഗാനുരാഗിയായതിന്റെ പേരിൽ പതിനാറുകാരൻ മകനെ പിതാവ് വീട്ടിൽ നിന്ന് ഇറക്കിവിട്ടു. എന്നാൽ ആറ് വർഷങ്ങൾക്ക് ശേഷം, തന്നെ വെറുത്തുതള്ളിയ ആ പിതാവിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ആ മകൻ മരണത്തിന് കീഴടങ്ങി. ഇരുപത്തിരണ്ടുകാരനായ ഗബ്രിയേൽ ബാരോസിന്റെ പിതാവിന് വൃക്ക തകരാറിലായപ്പോൾ, മുൻകാല പിണക്കങ്ങളെല്ലാം മറന്ന് വൃക്ക ദാനം ചെയ്യാൻ അവൻ മുന്നോട്ടുവന്നു. ആ ശസ്ത്രക്രിയയുടെ ഫലം പക്ഷേ തികച്ചും ദാരുണമായിരുന്നു. പിതാവിന്റെ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും, ഗബ്രിയേലിന് ആന്തരിക രക്തസ്രാവവും സെപ്സിസ് (രക്തത്തിലെ അണുബാധ) Read More…
തീർത്ഥാടന ഘോഷയാത്രക്കിടെ ആംബുലൻസ് കടന്നുപോകാൻ വഴിയൊരുക്കിയ ഭക്തരുടെ വീഡിയോ തരംഗമാകുന്നു
പൂനെയിൽ നടന്ന വാർഷിക വാരി തീർത്ഥാടന ഘോഷയാത്രയിൽ നിന്നുള്ള ഹൃദയസ്പർശിയായ ഒരു ദൃശ്യം സോഷ്യൽ മീഡിയയിൽ വ്യാപകമായ ശ്രദ്ധ നേടുകയാണ്. പതിനായിരക്കണക്കിന് വാർക്കരി ഭക്തർ ഒരു ആംബുലൻസിന് കടന്നുപോകാൻ ശാന്തമായി വഴിമാറിക്കൊടുക്കുന്ന ഡ്രോൺ ദൃശ്യങ്ങളാണ് വൈറലായത്. ജനക്കൂട്ടത്തിന്റെ അച്ചടക്കത്തെയും ഏകോപനത്തെയും ഉത്തരവാദിത്തബോധത്തെയും പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. പ്രീതം ബങ്കർ എന്നയാൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം അഞ്ച് ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. വൻ ജനക്കൂട്ടമായിരുന്നിട്ടും ആളുകൾ വളരെ വേഗത്തിൽ പ്രതികരിച്ച രീതി സോഷ്യൽ മീഡിയയിൽ Read More…
82-ാം വയസ്സിലും 12 മണിക്കൂർ അധ്വാനം, വരുമാനം വെറും 300 രൂപ! സോഷ്യൽ മീഡിയയെ ഈറനണിയിച്ച മുത്തശ്ശന്റെ കഥ- വീഡിയോ
മുംബൈയിലെ പ്രായമായ വഴിയോര കച്ചവടക്കാരന്റെ ഹൃദയസ്പർശിയായ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ മറന്നും കുറഞ്ഞ വരുമാനം മാത്രമുള്ളപ്പോഴും, മൻസുഖ് കാക്ക എന്ന 82-കാരൻ ദിവസവും മണിക്കൂറുകളോളമാണ് ഫുട്പാത്തിൽ ഇരുന്ന് വീട്ടിലുണ്ടാക്കിയ പലഹാരങ്ങൾ വിൽക്കുന്നത്. അദ്ദേഹത്തിന്റെ കഠിനാധ്വാനം നിരവധി ആളുകൾക്ക് പ്രചോദനമാകുന്നു. മുംബൈ സ്വദേശിയായ കണ്ടെന്റ് ക്രിയേറ്റർ ആരാധന ചാറ്റർജി പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് ഈ മുത്തശ്ശന്റെ കഥ ലോകമറിഞ്ഞത്. റോഡരികിൽ വളരെ ശാന്തനായി പലഹാരപ്പൊതികൾ അടുക്കിവെക്കുന്ന അദ്ദേഹത്തെ കണ്ടതിനെത്തുടർന്നാണ് ആരാധന അദ്ദേഹത്തോട് സംസാരിച്ച് Read More…
ആറക്ക ശമ്പളമുണ്ടെങ്കിലും ടെക്കി വീക്കെൻഡിൽ റാപ്പിഡോ ഡ്രൈവർ! കാരണം അറിഞ്ഞാൽ അമ്പരക്കും
ബംഗളൂരുവിൽ നടന്ന വേറിട്ടൊരു കൂടിക്കാഴ്ചയെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റ്, ഇന്ത്യയുടെ ഐടി തലസ്ഥാനത്തെ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ്, പാർട്ട് ടൈം ജോലികൾ എന്നിവയെക്കുറിച്ചുള്ള വലിയൊരു ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്. ഒരു മൾട്ടിനാഷണൽ കമ്പനിയിൽ (MNC) ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന സോഫ്റ്റ്‌വെയർ ഡെവലപ്പറാണ് താൻ ബുക്ക് ചെയ്ത റാപ്പിഡോ (Rapido) ബൈക്ക് ടാക്സി ഓടിക്കാൻ എത്തിയതെന്ന് ഒരു എക്സ് (X) ഉപഭോക്താവ് പങ്കുവെച്ചതോടെയാണ് ഈ ചർച്ചകൾക്ക് തുടക്കമായത്. ഷബാസ് എന്ന എക്സ് ഉപഭോക്താവാണ് ബംഗളൂരുവിലെ ബന്നാർഘട്ടയിലേക്കുള്ള യാത്രയ്ക്കിടയിൽ തനിക്കുണ്ടായ ഈ അനുഭവം Read More…
മുന്നൂറ് മക്കളുടെ അച്ഛൻ! ചൈനയിലെ ‘സൂപ്പർ ഡാഡി’ ലോകത്തിന് മാതൃകയാകുന്നു
ചൈനയിലെ ഒരു സെക്കൻഡറി സ്കൂൾ അധ്യാപകൻ കഴിഞ്ഞ മുപ്പത് വർഷമായി അനാഥരായ നൂറുകണക്കിന് കുട്ടികളുടെ ജീവിതത്തിന് തണലായി നിൽക്കുന്ന വാർത്ത ലോകശ്രദ്ധ നേടുന്നു. വടക്കുകിഴക്കൻ ചൈനയിലെ ലിയോണിംഗ് പ്രവിശ്യയിൽ കായിക അധ്യാപകനായി ജോലി ചെയ്യുന്ന 52-കാരനായ ബായ് ജിയാൻ ആണ് ഈ മാതൃകാപരമായ പ്രവർത്തനം നടത്തുന്നത്. മാതാപിതാക്കളുടെ സംരക്ഷണമില്ലാത്ത ഏകദേശം മുന്നൂറോളം കുട്ടികളെ ദത്തെടുത്ത് വളർത്തിയ ഇദ്ദേഹത്തെ ‘ചൈനയുടെ സൂപ്പർ ഡാഡ്’ എന്നാണ് ആളുകൾ വിളിക്കുന്നത്. സ്വന്തമായി ഒരു വലിയ കെട്ടിടം വാടകയ്‌ക്കെടുത്ത് ഒരേസമയം ഇരുപതോളം കുട്ടികളെ Read More…









