Featured Good News

അമ്മയുപേക്ഷിച്ചു, കൂട്ടുകാർ തല്ലി; ഒടുവിൽ പഞ്ചിന് മൃഗശാലയിൽ പുതിയ കൂട്ടുകാരെ കിട്ടി, ലോകത്തിന്റെ കണ്ണ് നനയിച്ച് കുട്ടി കുരങ്ങ്

ജപ്പാനിലെ ഇച്ചിക്കാവ സിറ്റി മൃഗശാലയിലെ പഞ്ച് എന്ന കുട്ടി കുരങ്ങിന്റെ കഥ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായിരിക്കുകയാണ്. ലോകമെമ്പാടുമുള്ള മൃഗസ്‌നേഹികളുടെ സഹതാപവും പിന്തുണയും ഏറ്റുവാങ്ങുകയാണ് ഈ കുഞ്ഞൻ ജാപ്പനീസ് മക്കാക്ക്. അമ്മ ഉപേക്ഷിച്ചതിനെത്തുടർന്ന് മൃഗശാല അധികൃതർ വളർത്തിയെടുത്ത പഞ്ചിന്റെ ജീവിതം തുടക്കം മുതലേ ഏറെ സഹതാപം പിടിച്ചുപറ്റിയിരുന്നു . ഈ മാസം ആദ്യം പുറത്തുവന്ന ചില വീഡിയോകൾ പഞ്ചിനെക്കുറിച്ച് വലിയ ആശങ്കയുണ്ടാക്കിയിരുന്നു. കൂട്ടത്തിലെ മുതിർന്ന കുരങ്ങുകൾ പഞ്ചിനെ തല്ലുന്നതും തള്ളിയിടുന്നതുമായ ദൃശ്യങ്ങൾ വൈറലായതോടെ ലക്ഷക്കണക്കിന് ആളുകളാണ് പ്രതികരണവുമായി Read More…

Oddly News

വിവാഹനിശ്ചയത്തിന് ആണ്‍സുഹൃത്തിനെ കെട്ടിപ്പിടിച്ച് പെണ്‍കുട്ടി; ജീവനൊടുക്കി പ്രതിശ്രുത വരന്‍

താന്‍ വിവാഹം കഴിക്കാന്‍ പോകുന്ന യുവതി തന്നെ മാനസികമായി തളര്‍ത്തിയെന്ന് ആരോപിച്ച് പ്രതിശ്രുത വരന്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ വാരണാസിയിലാണ് സംഭവം. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥനായ ഹരേറാം സത്യപ്രകാശ് പാണ്ഡെ (36) എന്ന യുവാവാണ് ഈ കടുംകൈ ചെയ്തത്. മോഹിനി പാണ്ഡെ എന്ന യുവതിയുമായാണ് ഹരേറാമിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹനിശ്ചയദിവസം മോഹിനി അവളുടെ ആണ്‍സുഹൃത്തായ സുരേഷ് പാണ്ഡെ എന്ന യുവാവിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്നത് ഹരേറാം കണ്ടു. ഇതിന്റെ പേരില്‍ രണ്ടാളും പിന്നീട് വഴക്കായി. സുഹൃത്തുയുമാള്ള എല്ലാ ബന്ധവും Read More…

Featured Oddly News

പ്രിയപ്പെട്ടവര്‍ വിമാനം കയറുമ്പോള്‍ കെട്ടിപ്പിടിച്ചോളൂ… പക്ഷേ ആലിംഗനം 3മിനിറ്റില്‍ അവസാനിക്കണം…!

പ്രിയപ്പെട്ടവര്‍ വിദേശത്തേക്ക് പോകുമ്പോള്‍ ഒരു വലിയ വേദനയുടെ അവസ്ഥയുണ്ട്. പരസ്പരം ആലിംഗനം ചെയ്തും ചുംബിച്ചുമൊക്കെയാണ് ആള്‍ക്കാര്‍ തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് വിട നല്‍കാറ്. എന്നാല്‍ ഒരു ന്യൂസിലന്‍ഡ് എയര്‍പോര്‍ട്ട് അതിന്റെ ഡ്രോപ്പ്-ഓഫ് ഏരിയയില്‍ വിട ആലിംഗനങ്ങള്‍ക്ക് സമയപരിധി വെച്ചിട്ടുണ്ട്. പരമാവധി അനുവദിക്കുന്ന സമയം മൂന്ന് മിനിറ്റാണ്. ഇക്കാര്യം ആള്‍ക്കാരെ ബോദ്ധ്യപ്പെടുത്തി ഡണെഡിന്‍ വിമാനത്താവളത്തില്‍ വെച്ചിരിക്കുന്ന ബോര്‍ഡില്‍ ‘പരമാവധി ആലിംഗനസമയം 3 മിനിറ്റ്’ എന്ന് വായിക്കുകയും ചെയ്യുന്നു. ഈ ആഴ്ച ആദ്യം ‘ദി വ്യൂ ഫ്രം മൈ വിന്‍ഡോ’ എന്ന Read More…