Crime

കാമുകനെ വീട്ടുകാർ വെടിവച്ചു കൊന്നു, യുവതി മൃതദേഹത്തെ വിവാഹം കഴിച്ചു

മുംബൈ∙ പ്രണയബന്ധത്തിന്റെ പേരിൽ മകളുടെ കാമുകനെ ജാതിയുടെ പേരില്‍ ക്രൂരമായി വെടിവച്ച് കൊന്ന് വീട്ടുകാർ‌. മഹാരാഷ്ട്രയിലെ നാന്ദേഡിലാണ് ക്രൂരമായ കൊലപാതകം നടന്നത്. സാക്ഷം ടേറ്റിനെയാണ് (20) കാമുകിയായ അഞ്ചലിന്റെ പിതാവും സഹോദരന്‍മാരും ചേര്‍ന്നാണ് വെടിവച്ചും കല്ലുകൊണ്ട് തലയ്ക്കിടിച്ചും കൊലപ്പെടുത്തിയത്. ശവസംസ്കാര ചടങ്ങിനെത്തിയ ആഞ്ചൽ, സാക്ഷം ടേറ്റിന്റെ മൃതദേഹത്തിൽ മാല ചാർത്തി. ഇനിയുള്ള കാലം ടേറ്റിന്റെ വീട്ടിൽ മരുമകളായി ജീവിക്കുമെന്നും പ്രഖ്യാപിച്ചു. സാക്ഷത്തിന്റെ ശവസംസ്‌കാരത്തിനെത്തിയ അഞ്ചല്‍ മൃതദേഹത്തില്‍ മഞ്ഞള്‍ പുരട്ടി കുങ്കുമം തൊട്ട് ഇയാളെ വിവാഹം ചെയ്തതായി പ്രഖ്യാപിച്ചു. Read More…

Crime

താഴ്‌ന്ന ജാതിക്കാരനുമായി ലിവിങ്‌ ടുഗതര്‍; മെഡിക്കല്‍ വിദ്യാര്‍ഥിനിയെ മയക്കുമരുന്ന്‌ നല്‍കി കഴുത്തുഞെരിച്ചു കൊന്നു

അഹമ്മദാബാദ്‌: താഴ്‌ന്ന ജാതിക്കാരനുമായി ലിവിങ്‌ ടുഗതര്‍ ബന്ധത്തിലായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ മയക്കുമരുന്ന്‌ നല്‍കിയ ശേഷം കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി പിതാവും ബന്ധുക്കളും. മാനക്കേട്‌ ഭയന്ന്‌ ആത്മഹ്യയെന്നു വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം കെട്ടിത്തൂക്കി.ഗുജറാത്തിലെ അഹമ്മദാബാദിലാണ്‌ സംഭവം. ചന്ദ്രിക ചൗധരി(19)യാണ്‌ ദാരുണമായി കൊല ചെയ്യപ്പെട്ടത്‌. കുടുംബാംഗങ്ങളുടെ സുഹൃത്തുക്കളായ രണ്ട്‌ കെമിസ്‌റ്റുകള്‍ നല്‍കിയ 50 ഉറക്കഗുളിക പാലില്‍ കലര്‍ത്തി ചന്ദ്രികയ്‌ക്കു നല്‍കി. അബോധാവസ്‌ഥയിലായപ്പോള്‍ ഷാള്‍ ഉപയോഗിച്ച്‌ കുട്ടിയുടെ പിതാവും അമ്മാവനുമടക്കമുള്ള ബന്ധുക്കള്‍ കഴുത്ത്‌ ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന്‌ ബനസ്‌കന്ത പോലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നു. ആല്‍പ്രാസോലം ഗുളികകള്‍ Read More…

Crime

അമ്മയുടെ സംശയം, കാമുകനൊപ്പം ഒളിച്ചോടിയ മകളെ കൊലപ്പെടുത്തിയ പിതാവ്‌ പിടിയില്‍

മറ്റൊരു ജാതിയില്‍പ്പെട്ട കാമുകനൊപ്പം ഡല്‍ഹിയിലേക്കു ഒളിച്ചോടിയ മകളെ പിതാവ്‌ കൊലപ്പെടുത്തി. ബിഹാറിലെ സമസ്‌തിപൂരിലാണ്‌ സംഭവം. കഴിഞ്ഞ ഏഴിനു സാക്ഷി(25) എന്ന പെണ്‍കുട്ടിയെ വീടിനുള്ളിലെ പൂട്ടിയിട്ട ശുചിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട്‌ പെണ്‍കുട്ടിയുടെ പിതാവ്‌ മുകേഷ്‌ സിങ്ങിനെ പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. പ്രതി പെണ്‍കുട്ടിയുടെ കാമുകനെ കൊല്ലാനായി അന്വേഷിച്ചു നടന്നുവെങ്കിലും അയാള്‍ നാട്ടിലില്ലാതിരുന്നതിനാല്‍ രക്ഷപ്പെട്ടു. ജാതിയില്‍പ്പെട്ട ചെറുപ്പക്കാരനൊപ്പം പെണ്‍കുട്ടി പലായനം ചെയ്‌തതായി സാക്ഷിയുടെ അമ്മാവന്‍ വിപിന്‍ കുമാര്‍ പറഞ്ഞു. ഇരുവരും ഒരുമിച്ച്‌ കോളജില്‍ പഠിച്ചിരുന്നവരാണ്‌. മുന്‍ സൈനികന്‍ Read More…