Lifestyle

‘അറബികള്‍ നല്ല കാശ് തരും; ശരീരം സൂക്ഷിക്കണേ’; കമന്റിട്ടവന്റെ വായടപ്പിച്ച് ഹണി; കയ്യടിച്ച് സോഷ്യല്‍ മീഡിയാ

തന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ അശ്ലീല കമന്‍റിട്ടയാള്‍ക്ക് വായടപ്പിച്ച് മറുപടി നല്‍കിയ എഴുത്തുകാരി ഹണി ഭാസ്കരന് സൈബറിടത്ത് കയ്യടി. കസഖിസ്ഥാന്‍ യാത്രയുമായി ബന്ധപ്പെട്ട് ഹണി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിന് ചുവടെയാണ് പ്രവാസി മലയാളിയുടെ അശ്ലീല പരാമര്‍ശം. കമന്‍റിട്ടയാളെ ടാഗ് ചെയ്തുകൊണ്ടായിരുന്നു ഹണി ഭാസ്കരന്‍ മറുപടി നല്‍കിയത്. കമന്‍റ് ശ്രദ്ധയില്‍പ്പെട്ടതോടെ യുവാവിനെ രൂക്ഷമായി വിമര്‍ശിച്ചും ഹണിയെ പിന്തുണച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണവുമായി രംഗത്ത് വന്നപ്പോഴും കനത്ത സൈബര്‍ ആക്രമണം ഹണി ഭാസ്കരന് Read More…