നല്ല തേങ്ങ വറുത്തരച്ച കടലകറിയും, തീയലും ചിക്കന്‍ക്കറിയുമൊക്കെ കഴിച്ചിട്ടില്ലേ നിങ്ങള്‍. എന്താല്ലേ രുചി. എന്നാല്‍ തേങ്ങ വറക്കുകയെന്നത് പലര്‍ക്കും ഒരു ടാസ്‌കാണ്. ചീനച്ചട്ടിയില്‍ ചെറുതീയില്‍ തേങ്ങ വറത്തെടുക്കണം. തീ കൂടിയാല്‍ തേങ്ങ കരിഞ്ഞുംപോകും. എന്നാല്‍ ഇനി പേടിക്കേണ്ട. എളുപ്പത്തില്‍ കരിഞ്ഞ് പോകാതെ എത്ര കിലോ തേങ്ങ വേണമെങ്കിലും നന്നായി വറുത്തെടുക്കുന്നതിന് ഒരു ട്രിക്കുണ്ട്. റെസ്മീസ് കറി വേള്‍ഡ് യൂട്യൂബില്‍ ഷെയര്‍ ചെയ്ത വീഡിയോയിലാണ് ഈ രീതി അവതരിപ്പിച്ചിരിക്കുന്നത്. ഇവിടുത്തെ താരം കുക്കറാണ്. തേങ്ങ ആദ്യം തന്നെ നന്നായി Read More…
Tag: Home Remedies
കോളിഫ്‌ളവറിലെ കറുത്ത പാടുകള്‍ കണ്ടിട്ടില്ലേ! ഇത് കഴിക്കാന്‍ സുരക്ഷിതമാണോ?
കോളിഫ്‌ളവര്‍ കഴിക്കുന്നവര്‍ക്ക് അറിയാമായിരിക്കും, ഫ്രിഡ്ജില്‍ കുറച്ച് ദിവസങ്ങള്‍ സൂക്ഷിച്ചതിന് ശേഷം പുറത്തെടുക്കുന്ന കോളിഫ്‌ളവറിന്റെ ഉപരിതലത്തിലാകെ പ്രത്യക്ഷപ്പെടുന്ന പാടുകള്‍. മഞ്ഞ നിറത്തില്‍ തുടങ്ങി തവിട്ടും കറുപ്പും നിറങ്ങളില്‍ കാണുന്ന ഈ പാടുകള്‍ പൂപ്പലാണെന്ന് കരുതുന്നവരുണ്ടാകും. എന്നാല്‍ ഇതിന് പിന്നിലെ സത്യം എന്താണ്? ആപ്പിള്‍ മുറിച്ച് കഴിഞ്ഞ് കുറച്ച് കഴിയുമ്പോള്‍ അത് തവിട്ട് നിറമാകുന്നതായി കാണാറില്ലേ. ഇങ്ങനെ സംഭവിക്കുന്നത് ഓക്‌സിഡേഷന്‍ നടക്കുന്നതിന്റെ ഫലമായിയാണ്. അത്തരത്തില്‍ തന്നെയാണ് കോളിഫ്‌ളവറന്റെ മുകളിലും കറുത്ത പാടുകള്‍ കാണപ്പെടുന്നത്. ഇത്തരത്തിലുള്ള കോളിഫ്‌ളവര്‍ കഴിച്ചത് കൊണ്ട് സാധാരണ Read More…
സഹിക്കാനാവുന്നില്ലേ പല്ലു വേദന? കുറയ്ക്കാന്‍ വീട്ടില്‍ തന്നെയുണ്ട് മാര്‍ഗ്ഗങ്ങള്‍
പല്ലിലും അതിനോടു ചേര്‍ന്ന ഭാഗത്തും അനുഭവേദ്യമാകുന്ന വേദനയാണ് പല്ലുവേദന. വേദനയുടെ കാഠിന്യം ചെറിയ അസ്വസ്ഥത മുതല്‍ അസഹ്യമായ വേദന വരെ എന്തുമായേക്കാം. നീണ്ട കാലയളവില്‍ തുടര്‍ച്ചയായി കാണപ്പെടുന്ന തരം വേദനയോ ഇടയ്ക്കിടെ കാണുന്ന വേദനയോ ആകാം ഉണ്ടാകുന്നത്. ചവയ്ക്കുന്നതോ, ചൂടുള്ളതോ, തണുത്തതോ ആയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുന്നതോ കാരണവും വേദനയുണ്ടാകാം. രാത്രിയില്‍ ഉറക്കം പോലും കളയുന്ന ഈ വേദനയ്ക്ക് താല്‍കാലികമായി നമുക്ക് വീട്ടില്‍ തന്നെ പരിഹാരം കണ്ടെത്താം…. * ഗ്രാംപൂ – വീട്ടില്‍ ഗ്രാപൂ ഉണ്ടെങ്കില്‍ അത് വേദനയ്ക്ക് Read More…
രാത്രി ഉറങ്ങുന്നതിനുമുമ്പ് രണ്ട് ഏലക്ക ചവയ്ക്കാമോ? ആരോഗ്യ ഗുണങ്ങൾ ഏറെയുണ്ട്
ഏലയ്ക്ക ഭക്ഷണത്തിന്റെ രുചി കൂട്ടുക മാത്രമല്ല, അവയ്ക്ക് ഔഷധഗുണങ്ങളും ഏറെയുണ്ട്. ഇത് വാത, പിത്ത, കഫം എന്നിവ സന്തുലിതമാക്കാൻ സഹായിക്കുന്നു. പുരാതന ആയുർവേദ വൈദ്യന്മാർ ദഹനം മെച്ചപ്പെടുത്തുന്നത് മുതൽ ശ്വസന പ്രവർത്തനം വർദ്ധിപ്പിക്കുന്നതിന് വരെ ഏലക്ക ഉപയോഗിച്ചിരുന്നു. രാത്രി ഉറങ്ങുന്നതിന് മുമ്പ് രണ്ട് ഏലക്ക കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ഗുണങ്ങൾ:
താരനകറ്റാന്‍ ഹോട്ട് ഓയില്‍ മസാജ്, തയാറാക്കേണ്ടത് എങ്ങനെ?
താരനെ നിസാരമായി കാണേണ്ട. തലയോട്ടിയിലെ ചര്‍മ്മത്തെ ബാധിക്കുന്ന ഈ ഫംഗസ് മുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. താരന്‍, മുടികൊഴിയാനും തലമുടിയുടെ വളര്‍ച്ച കുറയാനും കാരണമാകുന്നു. അതിനാല്‍ താരനകറ്റാന്‍ അല്പം കരുതല്‍ വേണം. ഇതിനായി ഹോട്ട് ഓയില്‍ മസാജ് പരീക്ഷിക്കാം. ഹോട്ട് ഓയില്‍ മസാജ് ഓയില്‍ മസാജ് ചെയ്യും മുമ്പ് മുടി നന്നായി ചീകുക. ഡാന്‍ഡ്രഫ് ബ്രഷ് ഉപയോഗിച്ച് ചീകിയാല്‍ കൂടുതല്‍ നല്ലത്. തലയോട്ടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന താരന്‍ ഇളകാന്‍ വേണ്ടിയാണിത്. ഒലിവെണ്ണയും വെളിച്ചെണ്ണയും തുല്യ അളവിലെടുത്ത് ചെറുതായി ചൂടാക്കുക. Read More…
വെറും വയറ്റിൽ ജീരകവും മഞ്ഞളും ചേർത്ത വെള്ളം കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കാം; അറിയുക ഈ ഗുണങ്ങൾ
സ്ഥിരമായി ഉപയോഗിച്ചാൽ നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് ജീരകം . ഒരു നുള്ള് മഞ്ഞൾ ജീരകത്തിൽ ചേർത്തു കഴിച്ചാൽ അതിന്റെ ആരോഗ്യഗുണങ്ങൾ ഇരട്ടിയാകും. പോഷകങ്ങളാൽ സമ്പന്നമായ ഈ പാനീയം ആരോഗ്യപരമായ പല ഗുണങ്ങളും വാഗ്ദാനം ചെയ്യുന്നു. . രാവിലെ ജീരകവും മഞ്ഞളും ചേർത്ത വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നു. ജീരകത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു . ഇത് കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ Read More…
അടുക്കളയിലെ മസാലപ്പൊടികളിലെ മായം കണ്ടുപിടിക്കാന്‍ 5 മാർഗങ്ങൾ
സുഗന്ധവ്യഞ്ജനങ്ങളും മസാലപ്പൊടികളും അടുക്കളയിലെ അവിഭാജ്യ ഘടകമാണെങ്കിലും അവയുടെ ഗുണനിലവാരം പലപ്പോഴും കുറവാണ്. ഇത്തരത്തിൽ കൃത്രിമ രുചിക്കായും, നിറത്തിനായും, മണത്തിനായും ചേർക്കുന്ന ചേരുവകകൾ ശരീരത്തിന് ദോഷകാരമാണ് . ഇവയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനും സിന്തറ്റിക് അഡിറ്റീവുകൾ കണ്ടെത്തുന്നതിനും കൃത്രിമ കളറിംഗ് ഏജന്റുകളുടെ സാന്നിധ്യം കണ്ടെത്തുന്നതിനും സഹായിക്കുന്ന ലളിതമായ ചില മാർഗങ്ങൾ ചുവടെ കൊടുക്കുന്നു മഞ്ഞൾപൊടി ചെറിയ അളവിൽ മഞ്ഞൾപ്പൊടി എടുത്ത് ചെറുചൂട് വെള്ളത്തിൽ കലർത്തുക. ശേഷം ഇളക്കി നിറം നിരീക്ഷിക്കുക. ശുദ്ധമായ മഞ്ഞൾ ആണെങ്കിൽ വെള്ളത്തിൽ പൊങ്ങി നിൽക്കുന്ന കണികകളോ Read More…
മേക്കപ്പ് റിമൂവിങ്ങ് ചെറിയ കാര്യമല്ല, ചര്‍മഭംഗി നഷ്ടപ്പെടുത്തും; ഇവ ശ്രദ്ധിയ്ക്കാം
മേക്കപ്പ് ചെയ്ത് പുറത്തിറങ്ങുന്നവരാണ് ഇന്ന് മിക്കവരും. അതിന് എത്ര സമയം വേണമെങ്കിലും സമയം ചിലവഴിയ്ക്കാനും പലരും തയ്യാറാകാറുമുണ്ട്. എന്നാല്‍ മേക്കപ്പ് ഇടാന്‍ കാണിയ്ക്കുന്ന ആവേശമൊന്നും മേക്കപ്പ് റിമൂവ് ചെയ്യാന്‍ ആരും കാണിക്കാറില്ലെന്നതാണ് വാസ്തവം. സമയക്കുറവ്, മടുപ്പ്, വിയര്‍പ്പ്, മടി എന്നിവയൊക്കെ കൊണ്ട് തന്നെ പലരും മേക്കപ്പ് റിമൂവ് ചെയ്യാന്‍ തയ്യാറാകാറില്ല. ഇങ്ങനെ വരുമ്പോള്‍ നിങ്ങളുടെ ചര്‍മ്മത്തെ തന്നെയാണ് ഇത് ബാധിയ്ക്കുന്നത്. ചര്‍മം തിളങ്ങാനും, മൃദുവാകാനുമൊക്കെ പല പൊടിക്കൈകളും പ്രയോഗിക്കുന്നവര്‍ മേക്കപ്പ് റിമൂവിങ്ങില്‍ ഉഴപ്പുന്നത് പലപ്പോഴും ചര്‍മത്തിന്റെ ഭംഗി Read More…
കാബേജ് കഴിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായും ഇത് അറിഞ്ഞിരിക്കണം
തണുപ്പ് കൂടുന്നത് കൊണ്ട് ആരോഗ്യകരവും പോഷകസമൃദ്ധവുമായിരിക്കണം ശൈത്യകാലത്തെ ഭക്ഷണരീതികള്‍. കാബേജ് സാധാരണ എല്ലാ വീടുകളിലും ഉപയോഗിക്കാറുണ്ട്. തോരന്‍ വച്ച് കഴിക്കാന്‍ മാത്രമല്ല സാലഡിനും സൂപ്പിനുമൊക്കെ ഈ പച്ചക്കറി ഉപയോഗിക്കാറുണ്ട്. ഉയര്‍ന്ന അളവില്‍ കീടനാശിനി അടിക്കുന്ന പച്ചക്കറി കൂടിയാണ് നമ്മുടെ കാബേജ്.രോഗം പരത്തുന്ന വസ്തുക്കളും അണുക്കളും ഇതില്‍ അടങ്ങിയട്ടുണ്ട്.അതിനാല്‍ കാബേജിന്റെ ഓരോ പാളിയും വൃത്തിയാകേണ്ടിയിരിക്കുന്നു. അത്തരത്തില്‍ വൃത്തിയാക്കാന്‍ സഹായിക്കുന്ന ചില വിദ്യകള്‍ ഇതാ… കാബേജിന്റെ പുറത്തെ ഇലകള്‍ നീക്കം ചെയ്യുകയെന്നതാണ് ആദ്യം ചെയ്യേണ്ടത്. ഇവ പൊതുവേ കേടായതും അഴുക്ക് Read More…









