Healthy Food

ദോശ കഴിച്ചാല്‍ മുടി വളരുമോ? ഈ ദോശ-ചട്ണി കോംബോ നിങ്ങളുടെ മുടി കാടുപോലെ വളര്‍ത്തും !

മുടിയുടെ ആരോഗ്യം നിർണ്ണയിക്കുന്നതിൽ നമ്മുടെ ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അകാല നര, മുടിയുടെ വേരുകൾ ദുർബലമാകുക, അമിതമായ മുടി കൊഴിച്ചിൽ എന്നിവ അനുഭവപ്പെടുകയാണെങ്കിൽ, നിങ്ങളുടെ ഭക്ഷണത്തിൽ ബയോട്ടിൻ, മഗ്നീഷ്യം, ചെമ്പ്, സിങ്ക് എന്നിവയുടെ കുറവ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ അവശ്യ പോഷകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് നിങ്ങളുടെ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും. അടുത്തിടെയുള്ള ഇൻസ്റ്റാഗ്രാം വീഡിയോയിൽ, പോഷകാഹാര വിദഗ്ധ രചന മോഹൻ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള ലളിതവും രുചികരവുമായ ഇന്ത്യൻ പാചകക്കുറിപ്പ് Read More…

Healthy Food

ശരീരം പവ്വര്‍ഫുള്‍ ആക്കണോ? ബീറ്റ്‌റൂട്ട് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

ആരോഗ്യത്തില്‍ കരുതലുളളവര്‍ ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. അതിനു ഭക്ഷണത്തില്‍ ചില പച്ചക്കറികള്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. അവയില്‍ പ്രധാനപ്പെട്ടവയാണ് കാരറ്റ്, ബീറ്റ്‌റൂട്ട്, ചീര, മുരിങ്ങ തുടങ്ങിയവയെല്ലാം. കാരണം അത്രയേറെ ഗുണങ്ങളാണ് ഇവയിലെല്ലാം അടങ്ങിയിട്ടുള്ളത്.

Lifestyle

മുഖക്കുരുവാണോ പ്രശ്‌നം… ഇതാ വീട്ടിലെ ചില പൊടിക്കൈകള്‍

മുഖക്കുരു എന്നത് എല്ലാവര്‍ക്കും സങ്കടമുണ്ടാക്കുന്ന ഒന്നാണ്. പ്രേമത്തിലെ മലരിലൂടെ മുഖക്കുരു ഒരു ഫാഷനായെങ്കിലും ഇതിനെ എങ്ങനെ കുറയ്ക്കാം എന്ന ആലോചിച്ചു നടക്കുന്നവരാണ് ഭൂരിഭാഗം പേരും. നമ്മുടെ വീട്ടില്‍ തന്നെ ഇതിനുള്ള ചില പൊടിക്കൈകള്‍ ഉണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം….

Lifestyle

മുടി സ്‌ട്രെയ്റ്റ് ചെയ്യണോ? പാര്‍ലറില്‍ പോയി പണം കളയേണ്ടാ… ഇങ്ങ്‌പോര് ഇവിടെയുണ്ട് മാര്‍ഗം!

എന്തൊക്കെയാല്ലെ പറയുന്നത്…. ആയിരക്കണക്കിനു രൂപ ചിലവില്‍ ചെയ്തു കിട്ടുന്ന കാര്യം കാര്യമായ ഒരു ചെലവും ഇല്ലാതെ ചെയ്തു തരാമെന്ന്… സംഭവം കൊള്ളമെന്നു തോന്നുന്നുണ്ടൊ.. എങ്കില്‍ തുടര്‍ന്നു കേട്ടോളു… മുടി സ്‌ട്രെയ്റ്റ് ചെയ്യാന്‍ പാര്‍ലറില്‍ പോയി പണവും സമയവും ചിലവഴിക്കേണ്ട പകരം നമ്മുടെ അടുക്കളിയില്‍ സുലഭമായി ലഭിക്കുന്ന പശുവിന്‍ പാലോ തേങ്ങാപ്പാലോ ഉപയോഗിച്ചാല്‍ മതി. ചെയ്യേണ്ടത് ഇത്രമാത്രം. പശുവിന്‍ പാലിനേക്കാള്‍ കൂടുതല്‍ ഫലപ്രദം തേങ്ങാപ്പാല്‍ ആണെന്ന് അനുഭവസ്ഥര്‍ പറയുന്നു. ചുരുണ്ട മുടിക്കാരും മുടി സ്‌ട്രൈയ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നവരും ചെയ്യേണ്ടത് Read More…

Healthy Food

ഉള്ളി നമ്മളെ കരയിപ്പിക്കും, എന്നാല്‍ ഉള്ളി കഴിച്ചാല്‍ വിഷാദരോഗത്തെ അകറ്റാം

പാചകത്തിനും ഔഷധത്തിനും ഒരു പോലെ ഉപയോഗിക്കുന്ന ഒന്നാണ് ഉള്ളി. ഭക്ഷണത്തില്‍ ദിവസവും ഉള്ളി ഉള്‍പ്പെടുത്തുന്നത് ഡോക്ടര്‍മാരെ അകറ്റാനുള്ള ഒറു മാര്‍ഗം കൂടിയാണ്. നമ്മളെ കരയിപ്പിക്കുന്ന ആളെന്ന പേരിലാണ് ഉള്ളി അറിയപ്പെടുന്നതെങ്കിലും ഉള്ളിക്ക് നിരവധി ഔഷധ ഗുണങ്ങള്‍ ഉണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്.

Lifestyle

പച്ചക്കറികളിലെ വിഷാംശം കുറയ്ക്കാന്‍ ടിപ്സുകള്‍, വെജിറ്റബിള്‍ ക്ലീനറുകള്‍ എങ്ങ​നെ തയ്യാറാക്കാം?

ഉയര്‍ന്ന അളവില്‍ കീടനാശിനി തളിച്ച പച്ചക്കറികളും പഴങ്ങളുമാണ് വിപണിയില്‍ എത്തുന്നത്. ജീവനില്‍ പേടിയുള്ളവര്‍ ജൈവ കൃഷിയിലേക്ക് തിരിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഫ്രഷാണെന്ന് പറഞ്ഞ് വാങ്ങിക്കൊണ്ടുവരുന്ന പച്ചക്കറികള്‍ വിഷമയമാണെന്ന് തിരിച്ചറിയണം. വീട്ടമ്മമാര്‍ക്കായി പച്ചക്കറികളിലെ വിഷാംശം കുറയ്ക്കാനുള്ള ടിപ്സുകള്‍… വെജിറ്റബിള്‍ ക്ലീനറുകള്‍ തയ്യാറാക്കാം വെജിറ്റബിള്‍ ക്ലീനറുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. എന്നാല്‍ ഇവ വീട്ടിലുണ്ടാക്കാവുന്നതേയുള്ളു. ഇതാ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വെജിറ്റബിള്‍ ക്ലീനറുകള്‍. ഒട്ടുമിക്ക പച്ചക്കറികളും വിനാഗിരി ചേര്‍ത്ത വെള്ളത്തില്‍ കഴുകിയെടുക്കുമ്പോള്‍ വിഷാംശം പോകും. ഉപ്പും മഞ്ഞളും ചേര്‍ത്ത വെള്ളത്തില്‍ കഴുകുന്നതിലൂടെയും പച്ചക്കറികളിലെ Read More…

Health

ശീലങ്ങളില്‍ ചെറിയ മാറ്റം വരുത്താം ; നെഞ്ചെരിച്ചില്‍ വരുതിയിലാക്കാം

നെഞ്ചെരിച്ചില്‍ പലപ്പോഴും നമുക്ക് വരാറുണ്ട്. അപ്പോള്‍ തന്നെ വീട്ടില്‍ എന്തെങ്കിലും പൊടിക്കൈകള്‍ ചെയ്ത് ഇത് ഒഴിവാക്കാന്‍ ശ്രമിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. ഇതിനെ ആരും അത്ര കാര്യമാക്കാറില്ല. പകുതി ദഹിച്ച ഭക്ഷണങ്ങളും ദഹനരസങ്ങളും ആമാശയത്തില്‍നിന്ന് അന്നനാളത്തിലേക്ക് തിരികെ തെറ്റായ ദിശയില്‍ കടക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുക. വയറിന്റെ മുകള്‍ഭാഗത്തു നിന്നും നെഞ്ചിന്റെ മധ്യത്തിലൂടെ പടര്‍ന്ന് തൊണ്ടയിലേക്കോ കഴുത്തിലേക്കോ ചിലപ്പോള്‍ പുറത്തേക്കോ വ്യാപിക്കുന്ന എരിച്ചിലായാണ് നെഞ്ചെരിച്ചില്‍ അനുഭവപ്പെടുക. നമ്മുടെ ശീലങ്ങളില്‍ ചെറിയ മാറ്റം വരുത്തുന്നതിലൂടെയും വീട്ടില്‍ തന്നെ പരീക്ഷിച്ച് നോക്കാവുന്ന ചില Read More…

Healthy Food

അടുക്കളയിലെ പ്രിയങ്കരന്‍… എന്തെല്ലാം ഔഷധ ഗുണങ്ങളാണ് ഒരു ഏലത്തരിയില്‍ !

ഹൃദ്യമായ ഒരനുഭൂതിയായി മലയാളിയുടെ മനസില്‍ എപ്പോഴുമുണ്ട് ഏലയ്ക്കാ. എണ്ണമറ്റ നമ്മുടെ രുചിവിഭവങ്ങളില്‍ ഏലയ്ക്ക പൊടിച്ച് ചേര്‍ക്കാറുണ്ട്. പായസം, പപ്പടം, ഉപ്പുമാവ്, കാപ്പി എന്ന് വേണ്ട ഏലയ്ക്ക ചേര്‍ത്ത് പ്രത്യേക രുചി വരുത്തി ഭക്ഷണം സ്വാദിഷ്ടമാക്കുന്ന അടുക്കള വിദ്യ ഒരു പക്ഷേ മലയാളിക്ക് സ്വന്തമായിരിക്കും. അടുക്കളയിലെ പ്രിയങ്കരന്‍ മധുരമുള്ള ലഡു കഴിക്കുമ്പോഴും, കേസരിയിലായാലും, എരിവുള്ള മിക്‌സ്ചര്‍ പോലുള്ള ബേക്കറി പലഹാരങ്ങളായാലും ഏലയ്ക്കയുടെ സാന്നിധ്യം നമുക്കറിയാം. ഏറെ വിദേശനാണ്യം നേടിത്തരുന്ന സുഗന്ധ വ്യജ്ഞനം കൂടിയാണ് അടുക്കളയിലെ ഈ പ്രിയങ്കരന്‍. ഏലയ്ക്ക Read More…

Lifestyle

സമൃദ്ധമായി മുടി വളരാന്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ …

ഉലുവ, മുടിയുടെ ഗുണങ്ങള്‍ക്കായി മിക്ക രാജ്യങ്ങളിലും തലമുറകളായി ഉപയോഗിച്ച് വരുന്നു. ഉലുവ അരച്ച് ഷാംപൂവിന് പകരമായി ഉപയോഗിക്കാം.ആവണക്കെണ്ണ, ആഗോളതലത്തില്‍ അംഗീകരിച്ചിട്ടുള്ള ഗൃഹൗഷധിയാണ്. ഈജിപ്തില്‍ ഇത് ഹെയര്‍ ടോണിക്ക് ആയാണ് അറിയപ്പെടുന്നത്. ആവണക്കെണ്ണയും ബദാം എണ്ണയും ചേര്‍ത്ത് തലയില്‍ തേയ്ക്കുന്നത് മുടി വളരാന്‍ നല്ലതാണ്. സുന്നാമുക്കിയില, മൈലാഞ്ചിയില, കരിംജീരകം എന്നിവ തലമുടിയുടെ കാര്യത്തില്‍ അറബികള്‍ക്ക് ഇഷ്ടപ്പെട്ട ഗൃഹൗഷധികളായിരുന്നു. മുടി വളരാന്‍ മാത്രമല്ല, കഷണ്ടിക്ക് പ്രതിവിധിയായും അറബികള്‍ ഇതാണ് ആശ്രയിച്ചിരുന്നത്. കരിംജീരകം, സുന്നാമുക്കിയില, മൈലാഞ്ചിയില എന്നിവ തുല്യമെടുത്ത് ഉണക്കിപ്പൊടിച്ച് ഒലീവ് Read More…