റാഞ്ചി: റാംഗഢിൽ നടക്കുന്ന ഹോം ഗാർഡ് റിക്രൂട്ട്‌മെന്റിന്റെ കായികക്ഷമതാ പരീക്ഷണത്തിനിടയിൽ, സോസോ ഗ്രാമത്തിൽ നിന്നുള്ള കവിത കുമാരി എന്ന വിധവയായ യുവതി തന്റെ നിശ്ചയദാർഢ്യം കൊണ്ട് മറ്റു ഉദ്യോഗാർത്ഥികൾക്ക് വലിയൊരു പ്രചോദനമായി മാറിയിരിക്കുകയാണ്. കത്തുന്ന വെയിലത്ത്, സാരിയുടുത്ത് നഗ്നപാദയായി 1,600 മീറ്റർ ഓടിയാണ് കവിത ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. ആവശ്യത്തിന് സൗകര്യങ്ങളൊന്നുമില്ലാതിരുന്നിട്ടും, അനുവദിച്ച 10 മിനിറ്റിന് പകരം വെറും ആറ് മിനിറ്റ് കൊണ്ടാണ് അവർ ഓട്ടം പൂർത്തിയാക്കിയത്. സോഷ്യൽ മീഡിയയിൽ ഇവർ ഓടുന്ന വീഡിയോ വൈറലായതോടെ, പ്രാദേശിക Read More…
Tag: Home Guard
ചാരിത്ര്യത്തിലും കുട്ടികളുടെ പിതൃത്വത്തിലും സംശയം; മാപ്പ് ചോദിക്കാൻ കാലിൽ വീണു, പൊലീസുകാരിയെ കുത്തിക്കൊന്ന് ഭർത്താവ്
ബംഗളൂരു: കുടുംബവഴക്കിനെത്തുടർന്ന് മാറിത്താമസിക്കുകയായിരുന്ന വനിതാ ഹോംഗാർഡിനെ ഭർത്താവ് കുത്തിക്കൊന്നു. ബംഗളൂരു മഹാദേവപുര പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന മഞ്ജുള (32) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്തു. 15 വർഷം മുൻപ് വിവാഹിതരായ മഞ്ജുളയ്ക്കും പ്രദീപിനും രണ്ട് കുട്ടികളുണ്ട്. പ്രദീപിന്റെ ഓൺലൈൻ വാതുവെപ്പ് ശീലമാണ് കുടുംബത്തിൽ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. ഭാര്യയെ എപ്പോഴും സംശയിച്ചിരുന്ന ഇയാൾ മഞ്ജുളയുടെ സ്വഭാവത്തെയും കുട്ടികളുടെ പിതൃത്വത്തെയും ചോദ്യം ചെയ്തിരുന്നു. ഭർത്താവിന്റെ പീഡനം സഹിക്കവയ്യാതെ Read More…
കുഴഞ്ഞുവീണ യുവതിയെ ഓടുന്ന ആംബുലൻസിൽ കൂട്ടബലാത്സംഗത്തിനിരയാക്കി
ഹോം ഗാര്‍ഡ് റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീണ യുവതിയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ കൂട്ടബലാത്സംഗത്തിനിരയാക്കി. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം. ഹോം ഗാര്‍ഡ് റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുത്ത ഇരുപത്തിയാറുകാരി ശാരീരിക പരിശോധനയ്‌ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്‌ച ബോധ് ഗയയിലെ ബീഹാര്‍ മിലിട്ടറി പോലീസ് ഗ്രൗണ്ടിലായിരുന്നു ഹോം ഗാര്‍ഡ് റിക്രൂട്ട്‌മെന്റ് റാലി. കുഴഞ്ഞുവീണ യുവതിയെ അവിടെയുണ്ടായിരുന്ന ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് ഉടന്‍ മാറ്റാന്‍ സംഘാടകര്‍ സൗകര്യമൊരുക്കി. എന്നാല്‍, താന്‍ അബോധാവസ്‌ഥയിലായിരുന്ന സമയത്ത് ആംബുലന്‍സിനുള്ളില്‍ ഒന്നിലധികംപേര്‍ ചേര്‍ന്നു ബലാത്സംഗത്തിന് ഇരയാക്കിയെന്ന് യുവതിയുടെ Read More…



