ന്യൂഡല്‍ഹി: നെറ്റ്ഫ്‌ലിക്‌സ് മിസ്റ്ററി ഡ്രാമ ലിമിറ്റഡ് സീരീസായ ‘ദി പെര്‍ഫെക്റ്റ് കപ്പി’ളില്‍ ബോളിവുഡ് നടന്‍ ഇഷാന്‍ ഖട്ടാറും. ഹോളിവുഡിലെ സൂപ്പര്‍നായിക നിക്കോളാസ് കിഡ്മാനും ലീവ് ഷ്രെയ്ബര്‍, ഈവ് ഹ്യൂസണ്‍, ഡക്കോട്ട ഫാനിംഗ്, മേഗന്‍ ഫാഹിയുമൊക്കെ അണിനിരിക്കുന്ന സീരീസിലെ താരനിരയിലാണ് ഇഷാന്‍ഖട്ടാറും എത്തുന്നത്. സിനിമയുടെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറില്‍ അവസാന ഭാഗത്തായി ഇഷാനെ ഹൃസ്വമായി കാണിക്കുന്നുണ്ട്. സീരീസിന്റെ ടൈറ്റില്‍കാര്‍ഡിലും ഇഷാന്റെ പേര് അവസാനമായി ചേര്‍ത്തിട്ടുണ്ട്. എലിന്‍ ഹില്‍ഡര്‍ബ്രാന്‍ഡിന്റെ അതേ പേരിലുള്ള 2018 ലെ നോവലിന്റെ അഡാപ്‌റ്റേഷനാണ് സിനിമ. Read More…
Tag: hollywood
2025 സെപ്തംബറില്‍ ഭയപ്പെടുത്താനെത്തും ; കോണ്‍ജറിംഗിന്റെ റിലീസിംഗ് പ്രഖ്യാപിച്ചു
‘കോണ്‍ജറിംഗ്’ സീരീസിനോളം സിനിമാപ്രേമികളെ നട്ടെല്ലില്‍ വിറ കൊള്ളിച്ച ഹൊറര്‍സിനിമകള്‍ ലോകത്ത് അപൂര്‍വ്വമാണ്. ഫ്രാഞ്ചൈസിയുടെ മൂന്ന് സിനിമകളും പ്രേക്ഷകപ്രീതി പിടിച്ചുപറ്റുകയും ചെയ്തു. എന്നാല്‍ സീരീസിന്റെ ആരാധകര്‍ക്ക് അവരുടെ കലണ്ടറുകളില്‍ വട്ടമിടാനുള്ള ഒരു തീയതി കൂടി വരികയാണ്. അത് 2025 സെപ്റ്റംബര്‍ 5 എന്നാണ്. ‘കോണ്‍ജറിംഗ്’ കഥാഗതിയുടെ നാലാമത്തെയും അവസാനത്തെയും ഭാഗം തിയേറ്ററുകളില്‍ എത്തുക അന്നാണ്. പ്രിയപ്പെട്ട അമാനുഷിക ഹൊറര്‍ ഫ്രാഞ്ചൈസിയുടെ യുഗം അവസാനിക്കുകയാണ്. ‘ദി കണ്‍ജറിംഗ്: ദി ഡെവിള്‍ മെയ്ഡ് മീ ഡൂ ഇറ്റ്’, ‘ദി നണ്‍ 2’ Read More…
തന്റെ 18 മില്യണ്‍ ഡോളര്‍ മറ്റുള്ളവര്‍ കൊണ്ടുപോയെന്ന് മുന്‍ഹോളിവുഡ് സ്വപ്‌നറാണി ഷാരന്‍സ്‌റ്റോണ്‍, അസുഖം വരുത്തിയ വിന
ഹോളിവുഡിലെ ഒരുകാലത്തെ സ്വപ്‌നറാണിയായിരുന്നു നടി ഷാരോണ്‍സ്‌റ്റോണ്‍. ഇപ്പോഴും അവരുടെ പഴയ സിനിമകള്‍ ആരാധകരെ ചൂട് പിടിപ്പിക്കാറുണ്ട്. 2001 ല്‍ നടിക്ക് പക്ഷാഘാതം വരികയും പിന്നീട് അതിനെ അതിജീവിച്ച് തിരിച്ചുവരികയും ചെയ്തു. തനിക്ക് തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനു പിന്നാലെയുണ്ടായ വലിയൊരു പക്ഷാഘാതത്തെ അതിജീവിച്ചു വന്നപ്പോള്‍ ദശലക്ഷക്കണക്കിന് ഡോളറാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് നടി വെളിപ്പെടുത്തി. ചൊവ്വാഴ്ച ദി ഹോളിവുഡ് റിപ്പോര്‍ട്ടറിന് നല്‍കിയ പുതിയ അഭിമുഖത്തിലാണ് മുന്‍ ഹോളിവുഡ് സൂപ്പര്‍താരത്തിന്റെ വെളിപ്പെടുത്തല്‍. ആരോഗ്യം വീണ്ടെടുക്കുന്നതിനിടയില്‍ തനിക്ക് 18 മില്യണ്‍ ഡോളറും നഷ്ടപ്പെട്ടതായി നടി Read More…
ഹോളിവുഡ് സൂപ്പര്‍നായകി മാര്‍ഗോട്ട് റോബി അമ്മയാകുന്നു ; ആദ്യ കുഞ്ഞിനെ കാത്ത് താരവും ഭര്‍ത്താവും
ഹോളിവുഡിലെ സൂപ്പര്‍നായികമാരില്‍ പെടുന്ന ബാര്‍ബിഗേള്‍ മാര്‍ഗോട്ട് റോബി അമ്മയാകുന്നു. ഭര്‍ത്താവ് ടോം അക്കാര്‍ലിക്കൊപ്പം ആദ്യ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് താരം. വീര്‍ത്ത വയറുമായി താരം അടുത്തിടെ ഭര്‍ത്താവിനൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ബാര്‍ബി എന്ന പണംവാരി ചിത്രത്തോടെ താരം വന്‍ വിലയുള്ള താരത്തിലേക്കാണ് ഉയര്‍ന്നിരിക്കുന്നത്. ഭര്‍ത്താവിനൊപ്പം ലേക്ക് കോമോയില്‍ ഒരു ബോട്ടില്‍ ഇരുവരും കയറുന്നതിന്റെ ചിത്രം ഡെയ്‌ലിമെയില്‍ പുറത്തുവിട്ടു. 2014 ല്‍ ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചതിന് ശേഷം ഇരുവരും ഡേറ്റിംഗിലായിരുന്നു. അതേസമയം മാര്‍ഗോട്ടോ ടോമോ ഇതുവരെ സന്തോഷ Read More…
ഹോളിവുഡില്‍ വംശീയ വിദ്വേഷമുണ്ട് ; ലാറ്റിനോകളെ അവര്‍ പ്രോത്സാഹിപ്പിക്കില്ലെന്ന് സല്‍മാ ഹായേക്ക്
ഹോളിവുഡിലെ പ്രശസ്തയായ വ്യക്തിത്വമായ സല്‍മ ഹയക്ക് മെക്സിക്കന്‍ വംശജയായ അഭിനേത്രിയാണ്. ഇന്ന്, അവര്‍ വ്യവസായത്തിലെ ഏറ്റവും സ്വാധീനമുള്ള നടിമാരില്‍ ഒരാളാണ്. എന്നാല്‍ മെക്‌സിക്കന്‍ വേരുകള്‍ കാരണം തനിക്ക് തുടക്കത്തില്‍ ഹോളിവുഡില്‍ വംശീയ വിവേചനത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്നടിച്ചിട്ടുള്ള നടിമാരില്‍ ഒരാളാണ് ഈ മെക്‌സിക്കന്‍ സുന്ദരി. എക്‌സിക്യൂട്ടീവുകള്‍ തന്നെ മെക്‌സിക്കന്‍ സ്ത്രീകളുടെ സ്റ്റീരിയോടൈപ്പിക് റോളുകള്‍ മാത്രമേ കിട്ടുകയുള്ളെന്നും മറ്റൊന്നും കിട്ടില്ലെന്നും അവളോട് പലപ്പോഴും പറഞ്ഞിട്ടുണ്ടെന്നും നടി പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഡ്രൂ ബാരിമോറുമായുള്ള ഒരു അഭിമുഖത്തിലാണ് സല്‍മ ഇക്കാര്യം തുറന്നു Read More…
നിങ്ങൾക്കറിയാമോ? കമൽഹാസൻ സിൽവസ്റ്റർ സ്റ്റാലോണിന്റെ മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു!
ഹോളിവുഡ് ടെക്‌നിക്കുകള്‍ ഇന്ത്യയില്‍ പരിചയപ്പെടുത്തിയ കാര്യത്തില്‍ കമല്‍ഹാസനോളം പോന്ന ഒരു നടന്‍ ഇന്ത്യയിലില്ല. അനേകം ബ്‌ളോക്ബസ്റ്ററുകള്‍ നല്‍കിയിട്ടുള്ള ഇതിഹാസനടന്‍ ചലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലൂടെ സഞ്ചരിച്ചിട്ടുള്ളയാളാണ്. താരം മേക്കപ്പ് ആര്‍ട്ടിസ്റ്റായി ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ സില്‍വസ്റ്റര്‍ സ്റ്റാലന്റെ റാംബോ 3 യ്ക്ക് പിന്നിലുണ്ടായിരുന്നെന്ന് എത്രപേര്‍ക്കറിയാം. ബോളിവുഡ് റാങ്കര്‍ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഹോളിവുഡിലെ കൃത്രിമമേക്കപ്പിന്റെ നൂതന സാങ്കേതികവശങ്ങളെക്കുറിച്ച് പഠിക്കാനായി പോയിട്ടുള്ളയാളാണ് കമല്‍. അക്കാദമി അവാര്‍ഡ് ജേതാവായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് മൈക്കല്‍ വെസ്‌മോറിനൊപ്പം Read More…
സെന്‍ട്രല്‍ പാര്‍ക്കില്‍ കാമുകന്‍ ടോബി കോഹനെ ചുംബിക്കുന്ന ചിത്രം; പ്രണയത്തില്‍ സന്തുഷ്ടയായി സൂരി ക്രൂസ്
ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ടോം ക്രൂസിന്റെയും നടി കാറ്റി ഹോംസിന്റെയും മകള്‍ സൂരിയാണ് ഇപ്പോള്‍ താരം. ഔദ്യോഗികമായി 18 വയസ്സ് തികഞ്ഞ താരപുത്രി എപ്പോള്‍ സിനിമയുടെ ലൈംലൈറ്റിലേക്ക് എത്തുമെന്ന ആകാംഷയിലാണ് ഹോളിവുഡ് മാധ്യമങ്ങള്‍. തന്റെ പ്രശസ്തരായ മാതാപിതാക്കളെപ്പോലെ സൂരിയും സിനിമയില്‍ എത്തിയേക്കാമെങ്കിലും ഇപ്പോള്‍ പഠനത്തിന്റെ തിരക്കിലാണ് കൗമാരതാരം. പിന്നാലെ സഞ്ചരിക്കുന്ന പാപ്പരാസികള്‍ അടുത്തിടെ, അവളുടെ ജീവിതത്തെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ പരസ്യമാക്കി താരത്തിന്റെ സ്വകാര്യതയിലേക്ക് കടന്നുകയറിയിരിക്കുകയാണ്. അടുത്തിടെ കാമുകന്‍ ടോബി കോഹനുമായി സൂരി ക്രൂസ് പുറത്തുവരുന്നതും വേനല്‍ക്കാലം ആസ്വദിക്കുന്നതും പരസ്യമായി Read More…
ചൈനീസ് സര്‍ക്കാരിന്റെ സദാചാര കടുംപിടുത്തം ; ലൈംഗിക രംഗങ്ങള്‍ ഹോളിവുഡ് സിനിമകളില്‍ വെട്ടിക്കുറയ്ക്കുന്നു
ചൈനയിലെ സദാചാരക്കാരെ പേടിച്ച് സിനിമകളിലെ ലൈംഗികരംഗങ്ങള്‍ ഹോളിവുഡ് വെട്ടിക്കുറയ്ക്കുയോ എടുത്തു കളയുകയോ ചെയ്യുന്നതായി റിപ്പോര്‍ട്ട്. ചൈനയെ വ്രണപ്പെടുത്താതിരിക്കാന്‍ പ്രൂഡിഷ് സ്റ്റുഡിയോകള്‍ സിനിമയില്‍ നിന്ന് ലൈംഗിക രംഗങ്ങള്‍ വെട്ടിക്കുറച്ചതിന് ശേഷമാണ് പ്രദര്‍ശനത്തിന് വിടുന്നതെന്നും കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ 250 സിനിമകളില്‍ പകുതിയും ലൈംഗിക രംഗങ്ങള്‍ ഒഴിവാക്കപ്പെട്ടവയായിരുന്നു. 2000 മുതല്‍ ഈ എണ്ണം 70 ശതമാനം കുറഞ്ഞു. ചൈനീസ് ടിക്കറ്റ് വില്‍പ്പന യുഎസിലേതിനെക്കാള്‍ കൂടുതലാണ് എന്നത് ലോകത്തിലെ ഒന്നാം നമ്പര്‍ ബോക്സ്ഓഫീസ് മാര്‍ക്കറ്റാക്കി ചൈനയെ മാറ്റുന്നു. Read More…
പ്രേതം സുഹൃത്തിന്റെ ടോയിലറ്റില്‍ മൂത്രമൊഴിച്ചു, ഫോണിലെ മെസേജുകള്‍ മായ്ചു; വില്‍സ്മിത്തിന്റെ പ്രേതാനുഭവങ്ങള്‍
ഹോളിവുഡില്‍ തന്റേതായ ഇടം വെട്ടിപ്പിടിച്ചിട്ടുളള നടനാണ് വില്‍സ്മിത്ത്.1995 മുതല്‍ ഇതിനകം നാല് ബാഡ്‌ബോയ്‌സ് സിനിമകളില്‍ സഹകരിച്ചതിനാല്‍ സഹതാരം മാര്‍ട്ടിന്‍ ലോറന്‍സുമായി സ്മിത്തിന് വലിയൊരു ഹൃദയബന്ധവുമുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി, സ്മിത്ത് തന്റെ പുതിയ ചിത്രമായ ‘ബാഡ് ബോയ്‌സ്: റൈഡ് ഓര്‍ ഡൈ’ പ്രൊമോട്ട് ചെയ്യുന്നു, വിവിധ റെഡ് കാര്‍പെറ്റ് പരിപാടികളും ചില ടോക്ക് ഷോകളും ഇതിനായി അദ്ദേഹം നടത്തുന്നു. ‘ദി ടുനൈറ്റ് ഷോ സ്റ്റാറിംഗ് ജിമ്മി ഫാലണ്‍’ എന്ന പരിപാടിയില്‍ സ്മിത്ത് തന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ Read More…