പുതിയ ബന്ധത്തിലെ ആദ്യകുഞ്ഞിനെ പ്രതീക്ഷിച്ചു കാത്തിരിക്കുമ്പോള്‍ തന്നെ ഹോളിവുഡ് നടി മേഗന്‍ഫോക്‌സും പുതിയ പങ്കാളി മെഷീന്‍ഗണ്‍ കെല്ലിയും വേര്‍പിരിഞ്ഞു. ആറു മാസം ഗര്‍ഭിണിയായ മേഗന്‍ മൂന്ന് മാസം കൂടി കഴിയുമ്പോള്‍ കെല്ലിയുമായുള്ള ബന്ധത്തിലെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനിരിക്കെയാണ് മേഗന്‍ കെല്ലിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത്. ഗര്‍ഭിണിയായ മേഗന്‍ ഉളളപ്പോള്‍ തന്നെ കെല്ലി മറ്റ് സ്ത്രീകള്‍ക്ക് സന്ദേശമയയ്ക്കുന്നുണ്ടെന്ന് സംശയത്തെ തുടര്‍ന്ന് ഈ പെരുമാറ്റത്തില്‍ തനിക്ക് മടുത്തുവെന്നും നടി കൂട്ടിച്ചേര്‍ത്തു. ട്രാന്‍സ്ഫോര്‍മേഴ്സ് നടി, 38, കൊളറാഡോയിലെ വെയ്ലില്‍ ഒരുമിച്ച് ചെലവഴിച്ച താങ്ക്‌സ്ഗിവിംഗ് Read More…
Tag: hollywood
താരസുന്ദരി സിഡ്നി സ്വീനിക്ക് ധനുഷ് നായകനാകുന്നു ; ഹോളിവുഡിലേക്ക് ഇന്ത്യന്‍ താരം വീണ്ടും
തമിഴില്‍ സൗന്ദര്യയുമായി വേര്‍പിരിഞ്ഞതും നയന്‍താരയുമായുള്ള പ്രശ്‌നങ്ങളുമൊക്കെയായി ധനുഷിന്റെ പേരില്‍ വാര്‍ത്തകള്‍ക്ക് ഒരു പഞ്ഞവുമില്ല. എന്നിരുന്നാലും നടന്‍ ധനുഷിന് സിനിമയുടെ കാര്യത്തില്‍ നക്ഷത്രം ഉദിച്ചു തന്നെ നില്‍ക്കുകയാണ്. തമിഴിന് പുറമേ മറ്റുഭാഷകളിലും ബോളിവുഡിലുമെല്ലാം അവസരമുള്ള നടന് ഹോളിവുഡ് പ്രൊജക്ടുകളും കൃത്യമായ ഇടവേളകളിലുണ്ട്. ശേഖര്‍ കമ്മുല സംവിധാനം ചെയ്യുന്ന കുബേര എന്ന ചിത്രത്തിലൂടെ വരാന്‍ പോകുന്ന താരം ഹോളിവുഡ് സെന്‍സേഷന്‍ സിഡ്നി സ്വീനിക്കൊപ്പം ഒരു പുതിയ സിനിമയില്‍ താരം പ്രത്യക്ഷപ്പെടുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഹാഷ്ടാഗ് സിനിമയുടെ റിപ്പോര്‍ട്ട് അനുസരിച്ച് Read More…
മദ്യപാനരംഗത്തിനായി മദ്യപിച്ചു, ഛര്‍ദ്ദി വരുത്താന്‍ ചെളി തിന്നു; അഭിനയം റീയലിസ്റ്റിക്കാക്കാന്‍ പാറ്റിന്‍സണ്‍ ചെയ്തിരുന്നത്
ഹോളിവുഡിലെ അതുല്യ കലാകാരന്മാരില്‍ ഒരാളാണ് റോബര്‍ട്ട് പാറ്റിന്‍സണെന്നത് അദ്ദേഹത്തിന്റെ ആരാധകര്‍ രണ്ടാമതൊന്ന് ആലോചിക്കാതെ ആരും തലകുലുക്കിസമ്മതിക്കും. സിനിമയിലെ വെല്ലുവിളി നിറഞ്ഞ ആഖ്യാനങ്ങളുടെ കാര്യത്തിലാണെങ്കില്‍ തന്റെ റോളുകളോടുള്ള പ്രതിബദ്ധതയില്‍ അദ്ദേഹം ചെയ്തിരുന്ന കാര്യങ്ങള്‍ അവിശ്വസനീയമാണ്. റോബര്‍ട്ട് എഗ്ഗേഴ്‌സ് (ദി വിച്ച്) സംവിധാനം ചെയ്ത അദ്ദേഹത്തിന്റെ ദി ലൈറ്റ്ഹൗസ് എന്ന സിനിമ ഇതിന് തെളിവാണ്. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ത്രില്ലറില്‍ രണ്ട് ലൈറ്റ് ഹൗസ് കീപ്പര്‍മാരുടെ മനഃശാസ്ത്രപരമായ അവസ്ഥകളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നതാണ് സിനിമ. ദി ലൈറ്റ്ഹൗസ് സിനിമയുടെ സെറ്റില്‍ നിന്നുള്ള Read More…
ഹോളിവുഡ് വിട്ടത് മികച്ച തീരുമാനം ; ഫാമില്‍ ജീവിക്കാനും മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാനും ഇഷ്ടപ്പെടുന്ന ഹോളിവുഡ് നടി
ശാന്തമായ കാര്‍ഷിക ജീവിതത്തിനായി മമ്മ മിയ നടി അമാന്‍ഡ സെയ്ഫ്രഡ് ഹോളിവുഡ് വിട്ടത് വാര്‍ത്തയല്ല, പക്ഷേ ഇപ്പോള്‍ നഗരത്തിന്റെയും കാര്‍ഷിക ജീവിതത്തിന്റെയും ആനുകൂല്യങ്ങള്‍ തുറന്നുപറയുകയാണ് നടി. നഗരതിരക്കിലേക്ക് തിരിച്ചുവരാന്‍ ഗ്രാമത്തിലെ ശാന്തമായ ജീവിതം കൂടുതല്‍ ഊര്‍ജ്ജവും ഉന്‌മേഷവും നല്‍കുന്നതാണെന്ന് നടി പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഹോളിവുഡില്‍ നിന്ന് മാറി ന്യൂയോര്‍ക്കിലെ അപ്‌സ്റ്റേറ്റില്‍ ഒരു വീട് ഉണ്ടാക്കാന്‍ അമന്‍ഡ തീരുമാനിച്ചത്. തന്റെ ഭര്‍ത്താവും രണ്ട് കുട്ടികളുമൊത്ത് ഒരു സ്വീറ്റ് ഫാമിലി ഹോം നിര്‍മ്മിക്കുകയും ചെയ്തു. സ്വകാര്യതയ്ക്കും സമാധാനത്തിനും പ്രകൃതിക്കും Read More…
2024-ലെ ഏറ്റവും സെക്സിയായ മനുഷ്യന്‍… ജോണ്‍ ക്രാസിന്‍സ്‌കി!
2024 ല്‍ ജീവിച്ചിരിക്കുന്ന ഏറ്റവും സെക്‌സിയസ്റ്റായ മനുഷ്യന്‍ ഹോളിവുഡ് നടന്‍ ജോണ്‍ ക്രാസിന്‍സ്‌കി. പീപ്പിള്‍ മാഗസിന്റെ ‘2024 ലെ സെക്സിയസ്റ്റ് മാന്‍ എലൈവ്’ ആയിട്ടാണ് ജോണ്‍ ക്രാസിന്‍സ്‌ക്കി തെരഞ്ഞെടുക്കപ്പെട്ടത്. ദി ഓഫീസ്, ജാക്ക് റയാന്‍ എന്നീ ചിത്രങ്ങള്‍ക്ക് പേരുകേട്ട നടന്‍ ബഹുമതിയില്‍ ആശ്ചര്യം പ്രകടിപ്പിച്ചിരിക്കുകയാണ്. കവര്‍ ഹോം വാള്‍പേപ്പറായി ഉപയോഗിക്കുമെന്നാണ് ഭാര്യ എമിലി ബ്ലണ്ടിന്റെ തമാശ. ‘ദി ലേറ്റ് ഷോ വിത്ത് സ്റ്റീഫന്‍ കോള്‍ബര്‍ട്ട്’ എന്ന പരിപാടിയില്‍ പങ്കെടുത്ത സമയത്താണ് ഈ ബഹുമതി പ്രഖ്യാപിച്ചത്. ദി ഓഫീസിലെ Read More…
ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്നതാരം ; പക്ഷേ അഞ്ചുവര്‍ഷമായി ഒരു ഹിറ്റ് പോലുമില്ല…!
അഭിനയത്തിന് ജീവിതം സമര്‍പ്പിച്ച ബഹുമുഖ പ്രതിഭയും അര്‍പ്പണബോധവുമുള്ള നിരവധി അഭിനേതാക്കളാല്‍ നിറഞ്ഞതാണ് സിനിമ വ്യവസായം. ടോം ക്രൂസ് മുതല്‍ ഡ്വെയ്ന്‍ ജോണ്‍സണ്‍ വരെ, ഷാരൂഖ് ഖാന്‍ മുതല്‍ അമിതാഭ് ബച്ചന്‍ വരെ, ഈ താരങ്ങളുടെ പേരുകള്‍ അവരുടെ ശ്രദ്ധേയമായ വര്‍ക്ക് പ്രൊഫൈലിന്റെ പേരില്‍ ചരിത്രത്തിന്റെ താളുകളില്‍ പതിഞ്ഞിട്ടുണ്ട്. എന്നിരുന്നാലും ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്റെ കാര്യം വരുമ്പോള്‍, ഈ പേരുകളൊന്നും പട്ടികയില്‍ മുന്നിലില്ല. 2023 ലെ കണക്കനുസരിച്ച്, അര പതിറ്റാണ്ടായി ബോക്സ് ഓഫീസ് വിജയം Read More…
പോപ്പ് ചക്രവര്‍ത്തിയുടെ സിനിമ 2025 ഒക്‌ടോബറില്‍ ; മൈക്കല്‍ ജാക്‌സന്റെ ബയോപിക് റിലീസ്
സംഗീതചക്രവര്‍ത്തി ‘മൈക്കല്‍ ജാക്‌സന്റെ ജീവിതകഥ പറയുന്ന സിനിമ ‘മൈക്കേല്‍’ അടുത്തവര്‍ഷം ഒക്‌ടോബറില്‍ റിലീസ് ചെയ്യുമെന്ന് ലയണ്‍സ്‌ഗേറ്റ്. അന്റോയിന്‍ ഫുക്വാ സംവിധാനം ചെയ്ത ഈ ചിത്രം 2025 ഏപ്രില്‍ 18-ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അത് മാറ്റിവച്ചു. പ്രോജക്ടിന്റെ അധിക ജോലികള്‍ വേണ്ടി വരുന്നതിനാലാണ് ആറുമാസം കൂടി നീട്ടിയത്. ടൈറ്റില്‍ റോളില്‍ അഭിനയിക്കുന്നത് മൈക്കല്‍ ജാക്‌സന്റെ അനന്തരവന്‍ ജാഫര്‍ ജാക്സണാണ്. നിയ ലോംഗ്, ലോറ ഹാരിയര്‍, മൈല്‍സ് ടെല്ലര്‍, കോള്‍മാന്‍ ഡൊമിംഗോ എന്നിവരും ജാക്സന്റെ കഥയെ Read More…
നടീനടന്മാര്‍ക്ക് പ്രതിഫലം വെറും 500 ഡോളര്‍, ലോകത്ത് ഏറ്റവും ലാഭം നേടിയ സിനിമ, 194.2 ദശലക്ഷം ഡോളര്‍
ഒരു സിനിമയുടെ വിജയത്തെ അളക്കാന്‍ എടുക്കുന്ന അളവ് കോല്‍ ബോക്‌സോഫീസാണ്. ഒരു സിനിമ അതിന്റെ ബജറ്റിന് ആനുപാതികമായി എത്രമാത്രം നേടി. ഈ അളവുകോല്‍ പ്രകാരം, ടൈറ്റാനിക്, അവതാര്‍, അവഞ്ചേഴ്സ് എന്‍ഡ്ഗെയിം തുടങ്ങിയ സിനിമകളൊക്കെയാണ് സൂപ്പര്‍ഹിറ്റുകളുടെ പട്ടികയില്‍ വരുന്നത്. എന്നാല്‍ ലോകത്ത് ഏറ്റവും ലാഭം നേടിയ സിനിമ ഇതൊന്നുമല്ല. ഈ സിനിമകളൊക്കെ വന്‍ ലാഭം നേടിയവയാണെങ്കിലും 2007-ലെ ഒരു സ്ലീപ്പര്‍ ഹിറ്റാണ് എക്കാലത്തെയും വിജയ ചിത്രമായി കണക്കാക്കുന്നത്. 2007ല്‍, ഹോം ക്യാമറയും പുതിയ അഭിനേതാക്കളേയും ഉപയോഗിച്ച് ഒരു ലോ-ബജറ്റ് Read More…
ഒരു വരി സംഭാഷണത്തിന് 10 ലക്ഷം ഡോളര്‍ ; ലോകസിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ നടന്‍
സിനിമ ഒരു ദൃശ്യമാധ്യമമാണ്. പലപ്പോഴും അഭിനയത്തിന്റെ അനുബന്ധമായി കഥ വെളിവാകുന്നതിന്റെ ഭാഗമായിട്ടാണ് സംഭാഷണം കടന്നുവരുന്നത്. എന്നാല്‍ സിനിമയില്‍ സംസാരിച്ച വാക്കുകളുടെ എണ്ണം വെച്ച് പ്രതിഫലം വാങ്ങിയ നടനുണ്ട്. ഹോളിവുഡ് സൂപ്പര്‍താരമായ കീനു റീവ്‌സ്. മാട്രിക്‌സ് പരമ്പരകളുടെ സിനിമയില്‍ 638 വാക്കുകള്‍ മാത്രം സംസാരിക്കുന്ന വേഷം ചെയ്തതിലൂടെ ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ താരമായിട്ടാണ് കീനു റീവ്‌സ് മാറിയത്. വാചോവ്സ്‌കിസിന്റെ രണ്ട് ഭാഗങ്ങളുള്ള ദി മാട്രിക്സില്‍ (റീലോഡഡ് ആന്റ് റെവല്യൂഷന്‍സ്) കീനു റീവ്സ് തന്റെ നിയോ എന്ന Read More…