Hollywood

വിവാഹം കഴിച്ചത് പീറ്റര്‍ വൈറ്റിനെ; മിഷേല്‍ മോനാഗന്‍ മധുവിധു ആഘോഷിച്ചത് ടോം ക്രൂയിസിനൊപ്പം

പീറ്റര്‍ വൈറ്റിനെ വിവാഹം കഴിച്ച താന്‍ പക്ഷേ മധുവിധു ആഘോഷിച്ചത് ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂയിസിന്റെ കൂടെയായിരുന്നെന്ന് നടി മിഷേല്‍ മോനാഗന്‍. 2005-ല്‍ വൈറ്റുമായുള്ള വിവാഹത്തിന് തൊട്ടുപിന്നാലെ മിഷന്‍ ഇംപോസിബിള്‍: ത്രീയില്‍ അഭിനയിക്കാനെത്തിയ തനിക്ക് ടോം ക്രൂയിസുമായി ഒരു ഇന്റിമസി രംഗത്തിലായിരുന്നു അഭിനയിക്കേണ്ടി വന്നതെന്ന് നടി പറഞ്ഞു. 61 കാരനായ ക്രൂയിസുമായി അടുപ്പമുള്ള രംഗം എങ്ങനെ ചിത്രീകരിക്കേണ്ടി വന്നു എന്നതിനെക്കുറിച്ചുള്ള ഒരു ഉല്ലാസകരമായ കഥ, 47 കാരിയായ താരം അടുത്തിടെ വിവരിച്ചു. ഒരു അഭിമുഖത്തിനിടെ മോനാഗനോട് അവളുടെ Read More…

Featured Movie News

ലിയോയ്ക്ക് പിന്നാലെ വിജയ് യുടെ പുതിയ സിനിമയ്ക്കും ഹോളിവുഡ് ബന്ധമെന്ന് സൂചന

വന്‍ വിജയം നേടിയ ലിയോയ്ക്ക് പിന്നാലെ വിജയ് വെങ്കട്പ്രഭുവിന്റെ പേരിടാത്ത ചിത്രത്തിലാണ് അഭിനയിച്ചു വരുന്നത്. ലിയോയെ പോലെ തന്നെ ആരാധകരുടെ ആകാംഷ ഇൗ സിനിമയ്ക്കുമുണ്ട്. ലിയോയെ പോലെ തന്നെ പുതിയ സിനിമയ്ക്കും ഹോളിവുഡ് സിനിമയുമായി ബന്ധമുണ്ടെന്നാണ് കേള്‍ക്കുന്നത് വന്‍ വിജയം നേടി ലോകഷ് കനകരാജ് യൂണിവേഴ്‌സലിന്റെ ഭാഗമയിട്ടാണ് ലിയോ പുറത്തു വന്നതെങ്കിലും സിനിമയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേട്ട ഏറ്റവും വലിയ ആരോപണം അത് ഹോളിവുഡ് മൂവിയായ ഹിസ്റ്ററി ഓഫ് വയലന്‍സ് എന്ന സിനിമയുടെ ആശയം കടം കൊള്ളുന്നു എന്നുള്ളതായിരുന്നു. Read More…

Featured Hollywood

ഇവാ ലോംഗോറിയ രാഷ്ട്രീയത്തിലേക്കില്ല; പക്ഷേ പറയാനുള്ള കാര്യം പറയുക തന്നെ ചെയ്യും

എന്തിനെക്കുറിച്ചും അഭിപ്രായമുള്ള ഹോളിവുഡ് താരം ഇവാ ലോംഗോറിയയ്ക്ക് തന്റെ കാഴ്ചപ്പാട് അവതരിപ്പിക്കുന്നതില്‍ ആരാധകരെ നഷ്ടമാകുമെന്ന പേടിയോ ആശങ്കയോ ഇല്ല. ആരാധകരെക്കാള്‍ തനിക്ക് പ്രധാനം രാഷ്ട്രീയവും ജനാധിപത്യത്തിലെ മറ്റു കാര്യങ്ങളുമാണെന്ന് നടി പറയുന്നു. ”ബോക്‌സ് ഓഫീസിനേക്കാളും കാഴ്ചക്കാരെക്കാളും വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. സ്ത്രീകളുടെ അവകാശങ്ങള്‍, മനുഷ്യാവകാശങ്ങള്‍, ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍, വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ എന്നിവയുടെ തകര്‍ച്ച, പുസ്തകങ്ങളുടെ നിരോധനം തുടങ്ങിയവയെല്ലാം വളരെ അപകടകരമായ കാര്യങ്ങളാണ്. അവയെക്കുറിച്ച് സംസാരിക്കുകയും നോക്കുകയും വോട്ടുചെയ്യുകയും വാദിക്കുകയും വേണം. അതിനാല്‍ ഇത് വിട്ടുവീഴ്ചയില്ലാത്തതാണ്.” Read More…

Hollywood

‘ഹിഡിംഗ് സദ്ദാം ഹുസൈന്‍’ ഇറാഖി നേതാവിന്റെ ഒളിവുജീവിതവുമായി ഡോക്യുമെന്ററി ; സിനിമയാക്കാന്‍ അണിയറക്കാര്‍

അട്ടിമറിക്കപ്പെട്ട ഇറാഖി നേതാവ് സദ്ദാം ഹുസൈന്റെ ഒളിവ് കാലഘട്ടം സിനിമയാകുന്നു. 2003ല്‍ അമേരിക്കന്‍ സൈന്യം പിടിക്കുന്നത് വരെ അദ്ദേഹം ഒളിവില്‍ കഴിഞ്ഞ എട്ട് മാസത്തെ ജീവിതവും അദ്ദേഹത്തെ സഹായിച്ച ഇറാഖി കര്‍ഷകന്‍ അലാ നമിക്കുമായുള്ള ബന്ധത്തെക്കുറിച്ച് പറയുന്ന സിനിമ ‘ഹൈഡിംഗ് സദ്ദാം ഹുസൈന്‍’ ഡോക്യുമെന്ററി വിവിധ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചു വരികയാണ്. ഓസ്‌കാര്‍ ജേതാവ് ദി കിംഗ്‌സ് സ്പീച്ച് എഴുതിയ ബ്രിട്ടീഷ്-അമേരിക്കന്‍ നാടകകൃത്ത് ഡേവിഡ് സീഡ്ലര്‍, നോര്‍വീജിയന്‍-കുര്‍ദിഷ് ചലച്ചിത്ര നിര്‍മ്മാതാവ് ഹല്‍കാവ്ത് മുസ്തഫ എന്നിവരില്‍ നിന്നുമാണ് ഈ പ്രോജക്റ്റ് Read More…

Hollywood

വിവാഹമെപ്പോഴാണ്? ക്രിസ്മാര്‍ട്ടിനോടും ഡെക്കോട്ട ജോണ്‍സണോടും ആരാധകര്‍ കട്ട സപ്പോര്‍ട്ടില്‍ ക്രിസിന്റെ മുന്‍ഭാര്യ

വിവാഹമെപ്പോഴാണെന്നാണ് പാട്ടുകാരന്‍ ക്രിസ് മാര്‍ട്ടിനോടും ഹോളിവുഡ് നടി ഡെക്കോട്ട ജോണ്‍സണോടും ആരാധകരുടെ ചോദ്യം. വിഷാദരോഗത്തിനെതിരായ പോരാട്ടത്തെക്കുറിച്ചും കാമുകന്‍ ക്രിസ് മാര്‍ട്ടിന്‍ തന്നെ അതില്‍ നിന്ന് രക്ഷിച്ചതിനെക്കുറിച്ചും മുമ്പ് ഡക്കോട്ട ജോണ്‍സണ്‍ പറഞ്ഞിട്ടുണ്ട്. 2017 ഒക്ടോബര്‍ മുതല്‍ ഡേറ്റിംഗിലാണെങ്കിലും വളരെ സ്വകാര്യമായി വെച്ചിരിക്കുകയാണ് ഇരുവരും. ക്രിസ് മാര്‍ട്ടിന്റെ മുന്‍ ഭാര്യ ഗ്വിനെത്ത് പാല്‍ട്രോ ഇവരുടെ ബന്ധത്തില്‍ ഒരു നിര്‍ണ്ണായ പങ്കു വഹിക്കുന്നുണ്ട്. അവരുടെ പ്രണയത്തില്‍ വിശ്വസിക്കാനും ഒന്നിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തത് അയണ്‍ മാന്‍ നടിയാണ്. വിവാഹം സാധ്യമായാല്‍ Read More…

Hollywood

ഷോയ്ക്കിടയില്‍ മരണമടഞ്ഞ ആരാധികയുടെ കുടുംബത്തിന് വേണ്ടി സമയം ചെലവഴിച്ച് ടെയ്‌ലര്‍ സ്വിഫ്റ്റ്

തന്റെ ഷോയ്ക്കിടയില്‍ മരണമടഞ്ഞ ആരാധികയുടെ കുടുംബത്തിന് വേണ്ടി തന്റെ വിലപ്പെട്ട സമയം ചെലവഴിച്ച് നടിയും പാട്ടുകാരിയുമായ ടെയ്‌ലര്‍ സ്വിഫ്റ്റ്. ഇറാസ് ടൂറിന്റെ ഭാഗമായി ബ്രസീലിലുള്ള താരം സാവോപോളോയില്‍ സ്റ്റേജില്‍ കയറുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ്, ടെയ്ലര്‍ സ്വിഫ്റ്റ് അന ക്ലാര ബെനവിഡിസിന്റെ കുടുംബത്തിന് വേണ്ടി സമയം മാറ്റി വെയ്ക്കുകയായിരുന്നു. അന ക്ലാരയുടെ കുടുംബത്തെ സ്റ്റേജിന് പിന്നില്‍ കാണുകയും അവരോടൊപ്പം ഫോട്ടോകള്‍ എടുക്കുകയും ചെയ്തു. നവംബര്‍ 17 ന് റിയോ ഡി ജനീറോയില്‍ നടന്ന ഇറാസ് ടൂര്‍ ഷോയ്ക്കിടെ അമിതമായ Read More…

Hollywood

ദി ഗ്രിഞ്ചില്‍ അഭിനയിക്കാന്‍ ജിംകാരിയില്ല; അഭിനയം നിര്‍ത്തിയെന്നത് വാസ്തവം തന്നെയാണെന്ന് നടന്‍

ലോകത്തെ ഏറ്റവും പ്രിയപ്പെട്ട ഹോളിവുഡ് നടന്മാരില്‍ ഒരാളെ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ചിലരെങ്കിലും ജിം കാരിയെ തെരഞ്ഞെടുത്തേക്കാം. മാസ്‌ക്ക് ഉള്‍പ്പെടെ അദ്ദേഹം ചെയ്ത കോമഡി സിനിമകള്‍ ഇന്നും ആള്‍ക്കാര്‍ക്കിടയില്‍ പ്രിയങ്കരമായി നില്‍ക്കുന്നതാണ് കാരണം. എന്നാല്‍ അദ്ദേഹം സിനിമയില്‍ നിന്നും വിരമിക്കുകയാണോ എന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ചോദ്യം. അദ്ദേഹത്തിന്റെ കോമഡി ക്ലാസ്സിക്കുകളില്‍ പെടുന്ന ദി ഗ്രിഞ്ചിലെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നടന്‍ വീണ്ടും വന്നേക്കുമെന്ന് സൂചനകള്‍ തള്ളിയതോടെയാണ് ഈ ഊഹാപോഹം പ്രചരിക്കുന്നത്. എന്നാല്‍ ഇതില്‍ യാതൊരു സത്യവുമില്ല,’ ആളുകള്‍ അറിയിച്ചതനുസരിച്ച് 2000-ലെ Read More…

Hollywood

ഹോട്ട് സുന്ദരി പാരീസ് ഹില്‍ട്ടണ്‍ വീണ്ടും അമ്മയായി; പൊന്നോമനയുടെ വരവ് അറിയിച്ച് താരം

മോഡലും ടെലിവിഷന്‍ താരവുമായ ഹോട്ട് സുന്ദരി പാരീസ് ഹില്‍ട്ടണ്‍ വീണ്ടും അമ്മയായി. തന്റെയും ഭര്‍ത്താവ് കാര്‍ട്ടര്‍ റീമിന്റെയും കുടുംബത്തിലേക്ക് വന്ന പുതിയ അതിഥിയ്‌ക്കൊപ്പമായിരുന്നു ഹില്‍ട്ടണ്‍ ഇത്തവണ താങ്ക്‌സ്ഗിവിംഗ് ആഘോഷിച്ചത്. ‘എന്റെ പെണ്‍കുഞ്ഞിന് നന്ദി.’ 42 കാരിയായ പാരീസ് ഹില്‍ട്ടണ്‍ നവംബര്‍ 23 വ്യാഴാഴ്ച വിവിധ ഇമോജികള്‍ക്കൊപ്പം ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റിട്ടു. നവജാതശിശുവിനെ ഇതുവരെ കാണിച്ചിട്ടില്ലെങ്കിലും, മകളുടെ പേര് ലണ്ടന്‍ ആണെന്ന് ഹില്‍ട്ടണ്‍ വെളിപ്പെടുത്തി. മുന്‍വശത്ത് ലണ്ടന്‍ എംബ്രോയിഡറി ചെയ്ത പിങ്ക് ടു പീസ് വസ്ത്രത്തിന്റെ ഫോട്ടോ ഹില്‍ട്ടണ്‍ Read More…

Featured Hollywood

പ്ലാസ്റ്റിക് സര്‍ജറി നടത്തില്ല, സൗന്ദര്യത്തെക്കുറിച്ച് ആകുലതയുമില്ല; ഡ്രോ ബാരിമോര്‍

തന്റെ പ്രായത്തിലുള്ള മറ്റു നടിമാര്‍ സൗന്ദര്യത്തെക്കുറിച്ച് ആകുലപ്പെടുമ്പോള്‍ ഹോളിവുഡിലെ ചാര്‍ളീസ് ഏഞ്ചല്‍സ് സുന്ദരി ഡ്രോ ബാരിമോര്‍ കുലുങ്ങുന്നേയില്ല. ഇരുണ്ടമുടിയുള്ള സുന്ദരി ബാരിമോര്‍ നാല്‍പ്പത്തെട്ടാം വയസ്സിലും സ്വതസിദ്ധമായ സൗന്ദര്യത്തില്‍ തിളങ്ങാന്‍ ഇഷ്ടപ്പെടുകയാണ്. ടോക് ഷോയില്‍ തിളങ്ങി നില്‍ക്കുന്ന നടി പ്ലാസ്റ്റിക് സര്‍ജറി, സൗന്ദര്യം, പ്രായമാകല്‍ എന്നിവയെക്കുറിച്ച് അടുത്തിടെ തുറന്നുപറഞ്ഞു. ”ഞാന്‍ ഒന്നും ചെയ്തിട്ടില്ല. കഴിയുന്നിടത്തോളം കാലം ഞാന്‍ അങ്ങിനെ തന്നെ നിലനിര്‍ത്താന്‍ പോകുന്നു. രണ്ടുമക്കളുടെ അമ്മ കൂടിയായ താന്‍ കത്തിക്കടിയില്‍ പോകില്ലെങ്കിലും, അങ്ങനെ ചെയ്യുന്നവരെ താന്‍ വിധിക്കില്ലെന്നും അവര്‍ Read More…