ലോക സിനിമയില്‍ കാഴ്ചയുടെ വിസ്മയം തീര്‍ത്തതാണ് അവതാര്‍ സിനിമകളുടെ വന്‍ വിജയങ്ങള്‍ക്ക് ആധാരം. 2009 ലെയും 2022 ലെയും ബോക്‌സോഫീസുകള്‍ തകര്‍ത്ത ചിത്രം ഏറ്റവും വലിയ പണംവാരി ചിത്രങ്ങളില്‍ ഒന്നാമതും മൂന്നാമതും തുടരുകയാണ്. ഒരു വര്‍ഷം മുമ്പ് പ്രേക്ഷകരെ തേടിയെത്തിയ ബോക്സ് ഓഫീസില്‍ 2.3 ബില്യണ്‍ ഡോളര്‍ നേടിയ ‘അവതാര്‍: ദി വേ ഓഫ് വാട്ടറും’ വന്‍ വിജയം നേടിയതോടെ ഫ്രാഞ്ചൈസിയുടെ പുതിയ സിനിമയുടെ തിരക്കിലാണ് സിനിമയുടെ സംവിധായകന്‍ ജെയിംസ് കാമറൂണ്‍. എക്കാലത്തെയും ഉയര്‍ന്ന വരുമാനം നേടിയ Read More…
Tag: Hollywood film
അമേരിക്കന്‍ നടി ഒളിവിയ വൈല്‍ഡ് വൈല്‍ഡ് വീണ്ടും സംവിധായികയാകുന്നു
സിനിമാ നിര്‍മ്മാണ രംഗത്തെ വമ്പന്മാരായ യൂണിവേഴ്‌സലിന് വേണ്ടി സുന്ദരിയായ അമേരിക്കന്‍ നടി ഒളിവിയ വൈല്‍ഡ് സിനിമാ സംവിധാനം ചെയ്യുന്നു. ‘നോട്ടി’ എന്ന പേരില്‍ വരുന്ന സിനിമയാണ് ഒളിവിയ സംവിധാനം ചെയ്യുന്നത്. ബാര്‍ബിയുടെ വിജയത്തിന് ശേഷം ലക്കിചാപ്പ് ബാനറിലൂടെ മാര്‍ഗോട്ട് റോബി, ടോം അക്കര്‍ലി, ജോസി മക്നമര എന്നിവര്‍ നിര്‍മ്മിക്കും. ജിമ്മി വാര്‍ഡനാണ് സിനിമയുടെ സ്‌ക്രിപ്റ്റ്. സിനിമയിലെ അഭിനേതാക്കളെ സംബന്ധിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മുമ്പ് ബുക്‌സ്മാര്‍ട്ട് എന്ന സിനിമയുമായി സംവിധാനത്തിലേക്ക് അരങ്ങേറിയ നടി ഈയിടെ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും Read More…
സേവിംഗ് പ്രൈവറ്റ് റയാന് സില്‍വര്‍ജൂബിലി ; വിഖ്യാത യുദ്ധചിത്രം റീ റിലീസ് ചെയ്യാന്‍ അണിയറക്കാര്‍
വന്‍ ഹിറ്റാകുകയും ഏറെ പ്രശംസ നേടുകയും ചെയ്ത യുദ്ധചിത്രം സേവിംഗ് പ്രൈവറ്റ് റയാന്‍ അമേരിക്കയിലെ തിയേറ്ററുകളിലേക്ക് തിരിച്ചെത്തുന്നു. സിനിമയുടെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായിട്ടാണ് റീ റിലീസെന്നാണ് വിവരം. വിഖ്യാത സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് സംവിധാനം ചെയ്ത സിനിമ ഹോളിവുഡിലെ അഭിനയപ്രതിഭ ടോം ഹാങ്ക്‌സുമായുള്ള അദ്ദേഹത്തിന്റെ മറ്റൊരു കൂട്ടുകെട്ടായിരുന്നു. സ്റ്റീഫന്‍ ഇ. ആംബ്രോസിന്റെ പുസ്തകങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, സ്വകാര്യ ജെയിംസ് ഫ്രാന്‍സിസ് റയാനെ (ഡാമണ്‍) കണ്ടെത്തി സുരക്ഷിതമായി വീട്ടിലെത്തിക്കാനുള്ള ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു കൂട്ടം സൈനികരുടെ കഥയാണ് Read More…
വമ്പന്‍ ചിത്രവുമായി ജോണ്‍ വൂ തിരിച്ചുവരുന്നു ; പ്രതികാരചിത്രം ‘സൈലന്റ് നൈറ്റ്’ ഡിസംബര്‍ 1 ന്
ഹോങ്കോങ്ങ് ശൈലിയിലുള്ള ആയോധന കലകളെ അടിസ്ഥാനമാക്കിയുള്ള സിനിമകളിലൂടെയാണ് ജോണ്‍ വൂവിന് ഹോളിവുഡ് ആരാധകര്‍ക്കിടയില്‍ പ്രശസ്തി. പക്ഷേ ഫെയ്‌സ്/ഓഫ്, മിഷന്‍: ഇംപോസിബിള്‍ 2, വിന്‍ഡ്‌ടോക്കേഴ്‌സ് തുടങ്ങിയ സിനിമകള്‍ കണ്ടിട്ടുള്ളവര്‍ സംവിധായകനെ പെട്ടെന്ന് മറക്കാനിടയില്ല. ഹോളിവുഡിലേക്കുള്ള ജോണ്‍ വൂവിന്റെ തിരിച്ചുവരവ് ചിത്രമായ ‘സൈലന്റ് നൈറ്റ്’ ഡിസംബര്‍ 1 ന് റിലീസ് ചെയ്യുമെന്ന് ലയണ്‍സ്ഗേറ്റ് പ്രഖ്യാപിച്ചു. റോബര്‍ട്ട് ആര്‍ച്ചര്‍ ലിന്‍ രചിച്ച ഈ ചിത്രത്തില്‍ ജോയല്‍ കിന്നമാന്‍, സ്‌കോട്ട് മെസ്‌കുഡി, ഹാരോള്‍ഡ് ടോറസ്, കാറ്റലീന സാന്‍ഡിനോ മൊറേനോ എന്നിവര്‍ അഭിനയിക്കുന്നു. മകന്‍ Read More…