Oddly News

രാവിലെ ബാത്ത്റൂം തുറന്ന വീട്ടമ്മ ഞെട്ടി; ഉള്ളില്‍ പുള്ളിപ്പുലി! തലനാരിഴയ്ക്ക് രക്ഷപ്പെട്ട് കുടുംബം- വീഡിയോ

ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിൽ വീടിന്റെ ബാത്ത്‌റൂമിനുള്ളിൽ പുള്ളിപ്പുലിയെ കണ്ടെത്തിയ വീട്ടമ്മ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. അസാധാരണമായ ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. വിവരമറിഞ്ഞ് ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. വീട്ടുകാർക്കോ പുലിക്കോ യാതൊരുവിധ പരിക്കുകളും ഏൽപ്പിക്കാതെ തന്നെ മയക്കുവെടി വെച്ച് പുലിയെ അവർ സുരക്ഷിതമായി പുറത്തെടുത്തു. കസൗലിയിലെ ഗാർഖൽ മേഖലയിലുള്ള ജീത് റാം എന്നയാളുടെ വീട്ടിലാണ് ഈ സംഭവം നടന്നത്. ബാത്ത്‌റൂമിന്റെ വാതിൽ തുറന്നുകിടന്നതിനെ തുടർന്നാണ് Read More…

Oddly News Spotlight

നിയന്ത്രണം വിട്ട സ്കോർപിയോയിലേക്ക് കമ്പികൾ തുളച്ചുകയറി വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

ഹിമാചല്‍ പ്രദേശിലെ അടല്‍ ടണലിന്റെ വടക്കേ കവാടത്തിനു സമീപമുണ്ടായ വാഹനാപകടത്തില്‍ 34 വയസുകാരനായ വിനോദസഞ്ചാരിക്കു ദാരുണാന്ത്യം. മൂന്ന്‌ പേര്‍ക്കു പരുക്കേറ്റു. നിർമ്മാണ സ്ഥലത്തെ ഇരുമ്പ് കമ്പികൾ വാഹനത്തിനുള്ളിലേക്ക് പൂർണ്ണമായി തുളച്ചുകയറിയ നിലയിലുള്ള അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നിർമ്മാണത്തിലിരിക്കുന്ന ഒരു പാലത്തിന്റെ തൂണിലേക്ക് കാർ ഇടിച്ചുകയറുകയും, അവിടെയുണ്ടായിരുന്ന നിരവധി ഇരുമ്പ് കമ്പികൾ വാഹനത്തിന് നടുവിലൂടെ തുളച്ചുകയറി കാർ പൂർണ്ണമായും തകർന്ന നിലയിലുമാണ് ദൃശ്യങ്ങളിലുള്ളത്. രാജസ്ഥാനിലെ സിക്കാർ സ്വദേശിയായ കൈലാഷ് (34) ആണ് അപകടത്തിൽ മരിച്ചത്. Read More…

Oddly News

നായ്ക്കുട്ടിയെ എടുത്ത് 20 അടി ഉയരമുള്ള മരത്തിൽ കയറി സ്വന്തം കുഞ്ഞായി ലാളിക്കുന്ന കുരങ്ങൻ- ഹൃദയം തൊടുന്ന വീഡിയോ

ഹിമാചൽ പ്രദേശിലെ മാണ്ഡി ജില്ലയിൽ നിന്നുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഒരു കുരങ്ങൻ നായ്ക്കുട്ടിയെ മരത്തിന് മുകളിലേക്ക് എടുത്തുകൊണ്ടുപോയി സ്വന്തം കുഞ്ഞിനെപ്പോലെ സ്നേഹത്തോടെ പരിചരിക്കുന്നതാണ് ഈ ദൃശ്യങ്ങളിലുള്ളത്. മാണ്ഡിയിലെ റിവാൽസർ എന്ന സ്ഥലത്താണ് ഈ സംഭവം നടന്നത്. നാട്ടുകാർ പറയുന്നതനുസരിച്ച്, റോഡരികിൽ കിടന്നിരുന്ന ഒരു തെരുവ് നായ്ക്കുട്ടിയെ കുരങ്ങൻ കൈകളിൽ കോരിയെടുത്ത് ഏതാണ്ട് ഇരുപത് അടി ഉയരമുള്ള മരത്തിന് മുകളിലേക്ക് കയറുകയായിരുന്നു. അപ്രതീക്ഷിതമായ ഈ കാഴ്ച കണ്ട് പരിഭ്രാന്തിയിലായ നാട്ടുകാർ, കുരങ്ങൻ നായ്ക്കുട്ടിയെ താഴേക്ക് Read More…

Featured Oddly News

അക്കരെനിന്നൊരു മാരന്‍ ! ഹിമാചലി സുന്ദരിയെ ഹിന്ദു ആചാരപ്രകാരം മിന്നുകെട്ടി ദക്ഷിണാഫ്രിക്കൻ യുവാവ്

ഹിമാചൽ പ്രദേശിലെ ഹമീർപൂർ ജില്ലയിലുള്ള ഒരു കൊച്ചു ഗ്രാമം കഴിഞ്ഞ ദിവസം അത്യപൂർവ്വമായ ഒരു അന്താരാഷ്ട്ര വിവാഹത്തിന് സാക്ഷ്യം വഹിച്ചു. കക്കട് ഗ്രാമവാസിയായ രുക്മണിയും ദക്ഷിണാഫ്രിക്കക്കാരനായ ജെഫ്‌തെ എൻഡാലയും തമ്മിലുള്ള വിവാഹം നാട്ടുകാർക്കിടയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ചണ്ഡിഗഡ് സർവകലാശാലയിൽ എം.ബി.എ പഠനകാലത്ത് തുടങ്ങിയ സൗഹൃദമാണ് ഇപ്പോൾ വിവാഹത്തിലെത്തിയത്. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ളവരാണെങ്കിലും ഇരു കുടുംബങ്ങളും ഈ ബന്ധത്തെ പൂർണ്ണമനസ്സോടെ പിന്തുണയ്ക്കുകയായിരുന്നു. ഹിന്ദു വിശ്വാസിയായ രുക്മണിയും ക്രിസ്ത്യൻ പശ്ചാത്തലത്തിൽ നിന്നുള്ള എൻഡാലയും പരസ്പര വിശ്വാസത്തിനും ആദരവിനും പ്രാധാന്യം Read More…

Crime

ക്രൂരതയുടെ അങ്ങേഅറ്റം! പേരയ്ക്ക പറിച്ചതിന് നാല് വയസ്സുകാരിയെ ചങ്ങലയ്ക്കിട്ട് തല്ലിച്ചതച്ചു

ഹിമാചൽ പ്രദേശിലെ ഊന ജില്ലയിൽ നിന്ന് അതിക്രൂരമായ ഒരു ബാലപീഡന വാർത്ത പുറത്തുവന്നിരിക്കുന്നു. വീടിനു പുറത്തെ മരത്തിൽ നിന്ന് പേരയ്ക്ക പറിച്ചതിന് നാല് വയസ്സുകാരിയെ മുൻ സൈനികൻ ചങ്ങലയിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു. “അങ്കിൾ എന്നെ രക്ഷിക്കൂ” എന്ന് കരഞ്ഞുവിളിക്കുന്ന കുട്ടിയെ ഒരാൾ രക്ഷിക്കാൻ ശ്രമിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഈ സംഭവം പുറംലോകം അറിഞ്ഞത്. കുട്ടി പേരയ്ക്ക മോഷ്ടിച്ചുവെന്ന് പറഞ്ഞാണ് പ്രതി തന്റെ പ്രവൃത്തിയെ ന്യായീകരിച്ചത്. ഈ വഴി കടന്നുപോയ രോഹിത് ജയ്‌സ്വാൾ എന്ന പ്രാദേശികവാസിയാണ് Read More…

Featured Travel

ഇന്ത്യയുടെ അവസാന ഗ്രാമം! റോഡുകൾ അവസാനിക്കുന്നിടത്ത് ഹിമാലയം തുടങ്ങുന്നു

ഇന്ത്യയിലെ അവസാനത്തെ ഗ്രാമത്തെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത് എവിടെയാണെന്നും എങ്ങനെയിരിക്കുമെന്നും അറിയാൻ ആഗ്രഹമുണ്ടോ? ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ‘ചിത്കുൽ’ എന്ന മനോഹരമായ ഗ്രാമമാണ് ഇന്ത്യയിലെ അവസാനത്തെ ജനവാസ കേന്ദ്രം. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,450 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ഇൻഡോ-ടിബറ്റൻ അതിർത്തിക്ക് തൊട്ടടുത്താണ്. ബസ്പ നദിയുടെ തീരത്തുള്ള ഈ ഗ്രാമം മഞ്ഞുപുതച്ച മലനിരകളാലും പൈൻ വനങ്ങളാലും ചുറ്റപ്പെട്ട അതിമനോഹരമായ ഒരു കാഴ്ചയാണ്. പഴയ ഹിന്ദുസ്ഥാൻ-ടിബറ്റ് വ്യാപാര പാതയിലെ Read More…