Featured Spotlight

‘ഇസ്ലാം മതം സ്വീകരിച്ചാല്‍ എസ്‌.സി/എസ്‌.ടി നിയമ വ്യവസ്‌ഥകള്‍ ബാധകമല്ല’: ഹൈക്കോടതി

മുംബൈ: ഒരാൾ ഇസ്ലാം മതം സ്വീകരിച്ചാൽ അവർക്ക് പട്ടികജാതി/പട്ടികവർഗ (പീഡനം തടയൽ) നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകില്ലെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷിച്ചു. ഒരു ദമ്പതികൾക്കെതിരെ അവരുടെ ബന്ധുവായ സ്ത്രീ നൽകിയ പരാതി പരിഗണിക്കവെയാണ് കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. പരാതിക്കാരിയായ സ്ത്രീ വിവാഹസമയത്ത് ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ടെന്നും അന്നുമുതൽ ആ വിശ്വാസമാണ് പിന്തുടരുന്നതെന്നും വ്യക്തമാക്കിയതായി ജസ്റ്റിസ് വൃഷാലി വി. ജോഷിയുടെ ബെഞ്ച് ചൂണ്ടിക്കാട്ടി. മതംമാറ്റത്തിന് ശേഷം ഇവർ പേര് മാറ്റിയതായും കോടതി അറിയിച്ചു. ഹിന്ദു മഹർ സമുദായത്തിൽപ്പെട്ട പരാതിക്കാരി Read More…

Crime

പ്രതിശ്രുത വരന്‍ ബലാത്സംഗം ചെയ്‌ത കേസ്‌; ഒത്തുതീർപ്പാക്കാനാവില്ലെന്ന് കോടതി, മെഡിക്കൽ വിദ്യാർത്ഥിയുടെ ഹര്‍ജി തള്ളി

കൊച്ചി: പ്രതിശ്രുത വരൻ തന്ന ബലാത്സംഗം ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസ്, ഇരുവരും തമ്മിൽ ഒത്തുതീർപ്പിലെത്തി എന്ന കാരണത്താൽ റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി . ബലാത്സംഗം എന്നത് കേവലം ഇരു വ്യക്തികൾ തമ്മിലുള്ള സ്വകാര്യ തർക്കമല്ലെന്നും മറിച്ച് പൊതുസമൂഹത്തിന് നേരെ നടക്കുന്ന കുറ്റകൃത്യമാണെന്നും വിലയിരുത്തിക്കൊണ്ടാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. പ്രണയത്തിലായിരുന്ന രണ്ട് മെഡിക്കൽ വിദ്യാർത്ഥികളുടെ വിവാഹനിശ്ചയത്തിന് ശേഷം, വരൻ തന്റെ വീട്ടിൽ വെച്ച് ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ പരാതിയിലാണ് കളമശ്ശേരി പോലീസ് Read More…

Spotlight

സ്വന്തം കുഞ്ഞിന്‌ ജന്മം നല്‍കണം, മസ്‌തിഷ്‌കമരണം സംഭവിച്ച യുവാവിന്റെ ബീജം ശേഖരിച്ച്‌ സൂക്ഷിക്കാന്‍ ഭാര്യക്ക്‌ ഹൈക്കോടതിയുടെ അനുമതി

കൊച്ചി: സ്വന്തം കുഞ്ഞിന്‌ ജന്മം നല്‍കണമെന്ന യുവതിയുടെ ആഗ്രഹം സഫലമാക്കാന്‍ മസ്‌തിഷ്‌കമരണം സംഭവിച്ച യുവാവിന്റെ ബീജം ശേഖരിച്ച്‌ സൂക്ഷിക്കാന്‍ ഭാര്യക്ക്‌ ഹൈക്കോടതിയുടെ അനുമതി. ചിക്കന്‍പോക്‌സിനെ തുടര്‍ന്നുണ്ടായ സെറിബ്രല്‍ വീനസ്‌ ത്രോംബോസിസ്‌ ബാധിച്ച്‌ മസ്‌തിഷ്‌കമരണം സംഭവിച്ച ഭര്‍ത്താവില്‍ നിന്ന്‌ കുഞ്ഞു വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ച്‌ ഭാര്യ നല്‍കിയ ഹരജിയിലാണ്‌ ജസ്‌റ്റിസ്‌ എം.ബി. സ്‌നേഹലതയുടെ ഇടക്കാല ഉത്തരവ്‌. ഹരജി വീണ്ടും ഏപ്രില്‍ എഴിന്‌ പരിഗണിക്കും. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു യുവാവിന്റെ ശ്വാസം നിലനിര്‍ത്തുന്നത്‌. ഈ സാഹചര്യത്തില്‍ അസിസ്‌റ്റഡ്‌ റീപ്ര?ഡക്‌റ്റീവ്‌ ടെക്‌നോളജി (എ.ആര്‍.ടി) Read More…

Crime

മാറിടത്തിൽ സ്പർശിച്ചതും പൈജാമയുടെ ചരട് അഴിക്കാൻ ശ്രമിച്ചതും ബലാത്സംഗമല്ലെന്ന ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചതും പൈജാമയുടെ ചരട് അഴിക്കാൻ ശ്രമിച്ചതും ബലാത്സംഗശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി പൂർണ്ണമായും റദ്ദാക്കി. ഹൈക്കോടതിയുടെ കണ്ടെത്തൽ നിയമത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതാണെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. വസ്ത്രത്തിന്റെ ചരട് അഴിക്കാൻ ശ്രമിക്കുന്നത് കേവലം ശാരീരിക ഉപദ്രവമല്ലെന്നും, മറിച്ച് ബലാത്സംഗം ചെയ്യാനുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെയുള്ള പ്രവൃത്തിയാണെന്നും കോടതി വ്യക്തമാക്കി. കുറ്റകൃത്യത്തെ ‘സ്ത്രീത്വത്തെ അപമാനിക്കൽ’ എന്ന ലഘുവായ വകുപ്പിലേക്ക് മാറ്റിയ ഹൈക്കോടതി നടപടി അങ്ങേയറ്റം അനുചിതമാണെന്ന് സുപ്രീംകോടതി Read More…

Featured Spotlight

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ക്ക് പിഴ ഈടാക്കിയോയെന്നു ഹൈക്കോടതി, നടപടിയെടുക്കാന്‍ പേടിയാണെങ്കില്‍ പണി അവസാനിപ്പിച്ച് പോകണം

കൊച്ചി: സംസ്ഥാനത്ത് അനധികൃത ഫ്‌ളെക്‌സ് ബോര്‍ഡുകളും കൊടിതോരണങ്ങളും വ്യാപകമായെന്ന രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. എല്ലാ പാര്‍ട്ടികളും ഇത് ചെയ്യുന്നുണ്ടെന്നും എല്ലായിടത്തും പ്ലാസ്റ്റിക് ബോര്‍ഡുകളും കൊടികളും നിറഞ്ഞിരിക്കുകയാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് വ്യാപകമായി അനധികൃത ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെയും കോടതി വിമര്‍ശിച്ചു. തിരുവനന്തപുരത്ത് അനധികൃത ബോര്‍ഡുകള്‍ വച്ചതിന്റെ പിഴ ഈടാക്കിയോ എന്നു ചോദിച്ച കോടതി, എഫ്.ഐ.ആര്‍. ഹാജരാക്കാനും നിര്‍ദേശിച്ചു. കൊച്ചിയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വന്നതിന്റെ ഭാഗമായി ബോര്‍ഡുകള്‍ വച്ചതിനെയും Read More…

Crime

രാഹുൽ അവിവാഹിതൻ; ഉഭയസമ്മതത്തോടെ ഒന്നിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാലും എന്താണ് തെറ്റ്- ഹൈക്കോടതി

കൊച്ചി: ബലാത്സംഗ പരാതി നല്‍കിയ ആദ്യയുവതിയുമായുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ബന്ധം പരസ്പര സമ്മതത്തോടെയെന്ന് ഹൈക്കോടതി. രാഹുല്‍ അവിവാഹിതന്‍ ആയതിനാല്‍ യുവതിയുമായുള്ള ബന്ധം ധാര്‍മികമായും നിയമപരമായും തെറ്റല്ല. അവിവാഹിതനായ പുരുഷന്‍ ഒന്നിലധികം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ എന്താണ് തെറ്റ് എന്നും കോടതി ചോദിച്ചു.  മൂൻകൂർ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി ഉത്തരവിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം. രാഹുൽ മാങ്കൂട്ടത്തിൽ അവിവാഹിതനാണെന്നും ഉഭയസമ്മത പ്രകാരം അയാൾക്ക്‌ എത്ര ബന്ധങ്ങളും ഉണ്ടാകാം, അതിൽ എന്താണ് തെറ്റെന്നും കോടതി Read More…

Featured Spotlight

ജഡ്‌ജി സാക്ഷികളെ ചോദ്യം ചെയ്‌തു ശിക്ഷ വിധിച്ചു; കൊലക്കേസില്‍ 14 വര്‍ഷം ജയിലില്‍ കിടന്നയാളെ വെറുതേവിട്ട്‌ ഹൈക്കോടതി

കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട്‌ 14 വര്‍ഷം ജയിലില്‍ കിടന്നയാളെ വെറുതേവിട്ട്‌ ഹൈക്കോടതി. വിചാരണക്കോടതി ജഡ്‌ജിക്ക്‌ പബ്ലിക്‌ പ്രോസിക്യൂട്ടറുടെ അധികാരം ഏറ്റെടുക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി. വിചാരണക്കോടതി ജഡ്‌ജി ചീഫ്‌ എക്‌സാമിനേഷന്‍ നടത്തിയതിനാല്‍ കുറ്റാരോപിതന്‌ ന്യായമായ വിചാരണ ലഭിച്ചില്ലെന്നും അതിനാല്‍ കുറ്റാരോപിതനെ വെറുതെവിടുകയാണെന്നും ജസ്‌റ്റിസുമാരായ വി. രാജാ വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ച്‌ പറഞ്ഞു. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കിയാണു ഹൈക്കോടതി ഉത്തരവ്‌. കുന്നേല്‍പീടിക എന്ന സ്‌ഥലത്തെ റോയല്‍ കിങ്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ സ്‌പോര്‍ട്ട്‌സ്‌ ക്ലബ്ബില്‍ ഓണാഘോഷത്തിനിടയില്‍ ചീട്ടുകളിക്കിടെ Read More…

Lifestyle

പശുവിനെ വളര്‍ത്തുന്നുണ്ട്, രണ്ടുലക്ഷം ശമ്പളമുള്ള മകന് 5,000 അമ്മയ്ക്ക് ചെലവിനു കൊടുക്കാനില്ല, ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: വിവാഹിതനെന്നും സ്വന്തം കുടുംബത്തെ നോക്കണമെന്ന കാരണംപറഞ്ഞും പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാനുള്ള ബാധ്യതയില്‍ നിന്നു മക്കള്‍ക്കു മാറിനില്‍ക്കാനാവില്ലെന്നു ഹൈക്കോടതി. ഭര്‍ത്താവ്‌ ചെലവിനു നല്‍കുന്നില്ലെങ്കില്‍ മക്കളില്‍നിന്നു ജീവനാംശം ലഭിക്കാന്‍ അമ്മയ്‌ക്ക്‌ അര്‍ഹതയുണ്ടെന്നും സ്വയം സംരക്ഷിക്കാനോ ഭര്‍ത്താവ്‌ ആവശ്യമായ പിന്തുണ നല്‍കുന്നില്ലെങ്കിലോ അമ്മയ്‌ക്ക്‌ അതു നല്‍കാന്‍ മകനു നിയമപരമായ ബാധ്യതയുണ്ടെന്നും കോടതി വ്യക്‌തമാക്കി. അമ്മയ്‌ക്കു മാസം 5000 രൂപ ജീവനാംശം നല്‍കാനുള്ള തിരൂര്‍ കുടുംബ കോടതി ഉത്തരവിനെതിരേ മകന്‍ സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി തള്ളിക്കൊണ്ടാണു ജസ്‌റ്റിസ്‌ കൗസര്‍ എടപ്പഗത്തിന്റെ വിധി.ഗള്‍ഫില്‍ Read More…

Lifestyle

‘പുറത്തു പോകുമ്പോൾ വാതിൽ പൂട്ടും, സംസാരിക്കാൻ പാടില്ല’; ഭര്‍ത്താവിന് സംശയരോഗം: യുവതിക്ക് വിവാഹമോചനം അനുവദിച്ച് കോടതി

കൊച്ചി: സംശയരോഗിയായ ഭര്‍ത്താവിനൊപ്പം ജീവിക്കാനാകില്ലെന്ന വാദം പരിഗണിച്ച് യുവതിക്കു ഹൈക്കോടതി വിവാഹമോചനം അനുവദിച്ചു. വിവാഹമോചനം നിരസിച്ച കോട്ടയം കുടുംബകോടതി വിധി റദ്ദാക്കിയാണു ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, എം.ബി. സ്‌നേഹലത എന്നിവരുടെ ബെഞ്ചിന്റെ ഉത്തരവ്. 2013ല്‍ വിവാഹിതരായ ദമ്പതികളില്‍ ഭാര്യയാണ് വിവാഹമോചനത്തിനു കുടുംബ കോടതിയെ സമീപിച്ചത്. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ തന്നെ ജോലി രാജിവയ്പിച്ച് ഭര്‍ത്താവ് ഗള്‍ഫിലേക്കു കൊണ്ടുപോയെന്നു ഭാര്യ പറയുന്നു. ഭര്‍ത്താവ് ഗള്‍ഫിലാണ് ജോലി ചെയ്യുന്നത്. അവിടെ ചെന്നപ്പോള്‍ മുതല്‍ സംശയദൃഷ്ടിയോടെയാണ് ഭര്‍ത്താവ് പെരുമാറിയത്. പുറത്തുപോകുമ്പോള്‍ Read More…