Lifestyle

‘അച്ചടക്കം ഉറപ്പാക്കാൻ രണ്ടടി കൊടുക്കാം’; അധ്യാപകൻ ചൂരലെടുക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി, നിരീക്ഷണം രക്ഷിതാവ്​ നൽകിയ പരാതിയില്‍

കൊച്ചി: സ്കൂൾ അച്ചടക്കത്തിന്റേയും കുട്ടികളെ​ തിരുത്തലിന്റേയും ഭാഗമായി അധ്യാപകൻ ചൂരൽ പ്രയോഗിക്കുന്നത്​ കുറ്റകരമല്ലെന്ന്​ ഹൈക്കോടതി. അച്ചടക്കം ഉറപ്പാക്കാനും കുട്ടികളുടെ തെറ്റ്​ തിരുത്താനുമുള്ള അധികാരം അധ്യാപകർക്കുണ്ട്​. കുട്ടികളെ സ്കൂളിൽ ​ചേർത്ത്​ അധ്യാപകരുടെ ശിക്ഷണത്തിലേക്ക്​ വിടുമ്പോൾ ഈ അധികാരങ്ങളും അവർക്ക്​ രക്ഷിതാക്കൾ കൈമാറുന്നുണ്ട്​. പരസ്പരം അടികൂടിയ അഞ്ചാംക്ലാസ്​ വിദ്യാർഥികളെ ചൂരൽകൊണ്ട്​ തല്ലിയതിനെത്തുടർന്ന്​ ​അധ്യാപകനെതിരെ വടക്കാ​ഞ്ചേരി പൊലീസ്​ രജിസ്റ്റർ ചെയ്ത കേസ്​ റദ്ദാക്കിയാണ്​ ജസ്റ്റിസ്​ സി. പ്രതീപ്​ കുമാറിന്റെ ഈ നിരീക്ഷണം. മൂന്ന്​ വിദ്യാർഥികൾ തമ്മിൽ തുപ്പിയും വടി ഉപയോഗിച്ച്​ തല്ലിയും Read More…