സിനിമാവേദിയില്‍ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ നിരവധി വിവരങ്ങള്‍ അടങ്ങുന്ന ഹേമകമ്മറ്റി റിപ്പോര്‍ട്ട് മലയാളം സിനിമാ ഇന്‍ഡ്‌സ്ട്രീയില്‍ മറ്റൊരു വന്‍ വിവാദചര്‍ച്ചയ്ക്ക് വഴിമരുന്നിടുകയും മറ്റൊരു മീടൂ വെളിപ്പെടുത്തലായി മാറുകയും ചെയ്യുമ്പോള്‍ ഒരുകാലത്ത് മലയാളം സിനിമാവേദിയില്‍ നിറഞ്ഞുനിന്നിരുന്ന മറുനാടന്‍ നടി മധുബാല താന്‍ നേരിട്ട അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ 90 കളില്‍ നിറഞ്ഞുനിന്ന മറുനാടന്‍ നടിയാണ് മധുബാല. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഉള്‍പ്പെടെ നായികയായ മധുബാല കേരളത്തില്‍ പുതിയതായി ഉയര്‍ന്നുവരുന്ന മീടൂ വിവാദത്തില്‍ പ്രതികരണവുമായി Read More…