Health

ഹൃദയാഘാതം പ്രവചിക്കുന്നതിൽ ആഗോള മാനദണ്ഡങ്ങൾ ഇന്ത്യക്കാരിൽ പരാജയം ! ഞെട്ടിക്കുന്ന പഠനം

ലോകമെമ്പാടും നിലവിൽ ഉപയോഗിച്ചുവരുന്ന ഹൃദ്രോഗസാധ്യത നിർണ്ണയിക്കുന്ന കാൽക്കുലേറ്ററുകൾ ഇന്ത്യക്കാരുടെ കാര്യത്തിൽ പരാജയപ്പെടുന്നതായി പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. ഹൃദയാഘാതം സംഭവിച്ചവരിൽ 80 ശതമാനം പേരെയും ഇത്തരം പരിശോധനകൾ നേരത്തെ ‘അപകടസാധ്യതയുള്ളവർ’ ആയി വർഗ്ഗീകരിച്ചിരുന്നില്ല എന്നാണ് ഗവേഷകർ കണ്ടെത്തിയത്. ഡൽഹിയിലെ ജിബി പന്ത് ഇൻസ്റ്റിറ്റ്യൂട്ട്, ഇഎസ്ഐസി മെഡിക്കൽ കോളേജ്, എയിംസ് എന്നിവിടങ്ങളിലെ വിദഗ്ധർ സംയുക്തമായാണ് ഈ പഠനം നടത്തിയത്. ആദ്യമായി ഹൃദയാഘാതം സംഭവിച്ച 4,975 രോഗികളിലാണ് പഠനം നടത്തിയത്. ലോകപ്രശസ്തമായ അഞ്ച് ഹൃദ്രോഗസാധ്യത നിർണ്ണയ മോഡലുകൾ ഉപയോഗിച്ച് ഇവരുടെ ആരോഗ്യം Read More…

Health

ഹൃദയാഘാതം വന്നാൽ ചികിത്സയ്ക്ക് ഏകദേശം 10 ലക്ഷം! നിങ്ങളുടെ ഇൻഷുറൻസ് ഇതിന് മതിയാകുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹൃദയാഘാതം നിങ്ങളുടെ ശരീരത്തെ മാത്രമല്ല, സാമ്പത്തിക ഭദ്രതയെയും കഠിനമായി ബാധിക്കുന്ന ഒന്നാണ്. നിലവിൽ ഇന്ത്യയിൽ ഒരു ഹൃദയസംബന്ധമായ അത്യാഹിതത്തെ അതിജീവിക്കുക എന്നത് വലിയൊരു സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്. ഹെൽത്ത് ഇൻഷുറൻസ് ഉണ്ടല്ലോ എന്ന് കരുതി പലരും ആശ്വസിക്കുമെങ്കിലും, വർദ്ധിച്ചുവരുന്ന ചികിത്സാ ചിലവുകൾക്കിടയിൽ നിലവിലുള്ള പോളിസി തുക തികയാതെ വരുന്നതാണ് പലപ്പോഴും കാണാറുള്ളത്. ഇന്ത്യയിൽ ഒരു സാധാരണക്കാരനെ സംബന്ധിച്ച് ഹൃദയാഘാത ചികിത്സ ഒട്ടും കുറഞ്ഞ ചിലവിലുള്ളതല്ല. ആശുപത്രി, നഗരം, രോഗത്തിന്റെ തീവ്രത എന്നിവ അനുസരിച്ച് ഇതിന്റെ ചിലവ് മാറിക്കൊണ്ടിരിക്കും. Read More…

Health

തനിച്ചിരിക്കുമ്പോള്‍ ഹൃദയാഘാതം ഉണ്ടായാല്‍ എന്തുചെയ്യും? അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍…

കെനിയന്‍ പ്രതിപക്ഷ നേതാവ് റൈല ഒഡിംഗ 80-ാം വയസ്സില്‍ ഇന്ത്യയില്‍ വെച്ച് ഹൃദയാഘാതം മൂലം അന്തരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ചികിത്സയ്ക്കായി ഇന്ത്യയില്‍ എത്തയ അദ്ദേഹം പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ലോകത്തുടനീളം ഹൃദയാഘാതം ഞെട്ടിക്കുന്ന സംഭവമായി മാറിയിട്ടുണ്ട്. ദിനംപ്രതി അനേകം മരണങ്ങളും സംഭവിക്കുന്നുണ്ട്. ഹൃദയാഘാതം ഉണ്ടാകുമ്പോൾ ആദ്യ ഒരു മണിക്കൂറിനുള്ളിൽ ചികിൽസ തേടിയാൽ രക്ഷപ്പെടാനുള്ള സാധ്യത 60 മുതൽ 70 ശതമാനം വരെ ആണെന്നാണ് വിദഗ്ദര്‍ പറയുന്നത്. പക്ഷേ ആ ഘട്ടത്തില്‍ ഒറ്റയ്ക്കാണെങ്കിലോ? പ്രാരംഭ ലക്ഷണങ്ങൾ തിരിച്ചറിയാൻ സാധിക്കാത്തകും Read More…