Featured Lifestyle

ഹൃദയത്തില്‍ നോവായി ദുര്‍ഗ; മാറ്റിവെച്ച ഹൃദയവും തുണച്ചില്ല; നേപ്പാൾ സ്വദേശിനി ദുർഗ കാമി യാത്രയായി

കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക്​ വിധേയയായി ചികിത്സയിൽ കഴിഞ്ഞിരുന്ന നേപ്പാൾ സ്വദേശിനി ദുർഗ കാമി (21) ഒ​ടുവിൽ മരണത്തിന്​ കീഴടങ്ങി. ശ്വാസകോശം നിലച്ചതും തുടന്നുണ്ടായ ഹൃദയാഘാതവും മൂലം വ്യാഴാഴ്ച രാത്രി 10.05നായിരുന്നു മരണം. തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ്. ഷിബുവിന്റെ (46 ) ഹൃദയമാണ്​ കഴിഞ്ഞ മാസം 22ന്​​ ദുർഗക്ക്​ മാറ്റിവെച്ചത്​. രാജ്യത്ത്​ ആദ്യമായി​ ഒരു ജില്ലാ ആശുപത്രിയിൽ നടന്ന ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയായിരുന്നു ഇത്​. Read More…

Featured Good News

അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക്​ ആയുസ്സേകി ഷിബു; ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, രാജ്യത്ത്​ ആദ്യം

കൊച്ചി: അനാഥയായ നേപ്പാള്‍ സ്വദേശിനിയില്‍ മലയാളിയുടെ ഹൃദയം തുടിച്ച് തുടങ്ങിയപ്പോള്‍ പിറന്നത് പുതുചരിത്രം. നേപ്പാള്‍ സ്വദേശിനിയായ ദുര്‍ഗ കാമിക്ക് പുതുജീവന്‍ സമ്മാനിച്ച എറണാകുളം ജനറല്‍ ആശുപത്രി രാജ്യത്ത് ആദ്യമായി ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ജില്ലാതല ആശുപത്രിയെന്ന നേട്ടം സ്വന്തമാക്കി. ശസ്ത്രക്രിയ ആരംഭിച്ചതിനു പിന്നാലെ കണ്ണീരും സന്തോഷവും അടക്കി ദുര്‍ഗയുടെ സഹോദരന്‍ തിലക് കാമി കേരളത്തിന് നന്ദി പറഞ്ഞു. രാജ്യത്ത് ആദ്യമായി ഹൃദയം തുറക്കാതെ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ജില്ലാതല ആശുപത്രി എന്നീ Read More…