Featured Lifestyle

ഉറക്കം കുറവാണോ? സൂക്ഷിക്കുക! ഹൃദ്രോഗവും കാൻസറും പടിവാതിൽക്കൽ; ഡോക്ടറുടെ മുന്നറിയിപ്പ്!

ആറുമണിക്കൂറില്‍ താഴെയുള്ള ഉറക്കം ഹൃദ്രോഗങ്ങള്‍ക്കും ചിലതരം ക്യാന്‍സറുകള്‍ക്കും കാരണമാകുമെന്ന് 25 വര്‍ഷത്തെ പരിചയസമ്പത്തുള്ള കാര്‍ഡിയോതൊറാസിക് സര്‍ജന്‍ ഡോ. ജെറമി ലണ്ടന്‍ മുന്നറിയിപ്പ് നല്‍കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ 6 മണിക്കൂറില്‍ താഴെയോ 9 മണിക്കൂറില്‍ കൂടുതലോ ഉറങ്ങുന്നത് അപകടകരമാണ്. 6 മുതല്‍ 8 മണിക്കൂര്‍ വരെ ലഭിക്കുന്ന ഗുണമേന്മയുള്ള ഉറക്കമാണ് ആരോഗ്യത്തിന് ഏറ്റവും അനുയോജ്യം. ഉറക്കത്തിന്റെ കാര്യത്തില്‍ ‘കൂടുതല്‍ ഉറങ്ങുന്നത് നല്ലതാണ്’ എന്ന ധാരണ തെറ്റാണെന്ന് ഡോ. ലണ്ടന്‍ പറയുന്നു. ആരോഗ്യവും ഉറക്കവും തമ്മിലുള്ള ബന്ധത്തെ അദ്ദേഹം ഒരു Read More…

Featured Health

ആരോഗ്യവാനായ ആളിലും ഹൃദ്രോഗ സാധ്യത കൂടുതല്‍ : 40-കളില്‍ തന്നെ ജാഗ്രത വേണമെന്ന് പഠനം

വ്യായാമം ചെയ്യുന്നവരിലും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്ന ദക്ഷിണേഷ്യക്കാരിലും (ഇന്ത്യക്കാര്‍ ഉള്‍പ്പെടെ) 40-കളില്‍ തന്നെ പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ‘ജേണല്‍ ഓഫ് ദി അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍’ പ്രസിദ്ധീകരിച്ച പുതിയ പഠനം വ്യക്തമാക്കുന്നു. അമേരിക്കയില്‍ താമസിക്കുന്ന ദക്ഷിണേഷ്യന്‍ കുടിയേറ്റക്കാരെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. വെളുത്ത വര്‍ഗക്കാര്‍, ചൈനക്കാര്‍, ഹിസ്പാനിക് വംശജര്‍ എന്നിവരുമായി താരതമ്യം ചെയ്യുമ്പോള്‍ ദക്ഷിണേഷ്യക്കാര്‍ക്ക് മെച്ചപ്പെട്ട ഭക്ഷണക്രമവും കുറഞ്ഞ മദ്യപാനശീലവും ഉണ്ടായിരുന്നിട്ടും ഈ രോഗസാധ്യതകള്‍ ഉയര്‍ന്ന നിലയിലാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. 45 വയസ്സുള്ള Read More…

Health

വെറുംവയറ്റിൽ കറുവാപ്പട്ട വെള്ളം കുടിക്കുന്നത് ഹൃദ്രോഗം നിയന്ത്രിക്കാൻ സഹായിക്കുമോ?

ശ്രീലങ്കയിലെ സിലോൺ ദ്വീപിൽ നിന്നാണ് കറുവാപ്പട്ടയുടെ (Cinnamomum verum) ഉത്ഭവം. ദക്ഷിണേഷ്യയിലെ ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഈ മരം അതിന്റെ സുഗന്ധം കൊണ്ടും ഔഷധഗുണങ്ങൾ കൊണ്ടും നൂറ്റാണ്ടുകളായി പ്രശസ്തമാണ്. സിലോൺ കറുവാപ്പട്ട, കാസിയ (Cassia) എന്നിങ്ങനെ വിവിധ തരത്തിലുള്ള കറുവാപ്പട്ടകൾ ഇന്ന് വിപണിയിലുണ്ട്. ഇതിൽ കാസിയ ഇനത്തിൽ ‘കൂമാറിൻ’ (Coumarin) എന്ന ഘടകം കൂടുതലായതിനാൽ അമിതമായി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. തിളച്ച വെള്ളത്തിൽ കറുവാപ്പട്ട ഇട്ട് കുറച്ച് മിനിറ്റുകൾ വെച്ചാൽ അതിന്റെ ഗുണങ്ങളും സുഗന്ധവും വെള്ളത്തിലേക്ക് ഇറങ്ങുന്നു. Read More…

Featured Health

ഹൃദ്രോഗ സാധ്യത പ്രവചിക്കുന്നതിൽ BMIയേക്കാൾ കൃത്യം ‘അരവണ്ണവും ഉയരവും തമ്മിലുള്ള അനുപാതം’ – പുതിയ ലാൻസെറ്റ് പഠനം

ന്യൂ ഡൽഹി: പൊണ്ണത്തടി ഹൃദ്രോഗത്തിനുള്ള ഒരു പ്രധാന അപകട ഘടകമാണെങ്കിലും, ഒരാളുടെ അരവണ്ണവും (waist measurement) ഉയരവും തമ്മിലുള്ള അനുപാതം (Waist-to-Height Ratio – WHtR) ഈ അപകടസാധ്യത പ്രവചിക്കുന്നതിൽ ബോഡി മാസ് ഇൻഡക്സിനേക്കാൾ (Body Mass Index – BMI) വിശ്വസനീയമാണെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ‘ദി ലാൻസെറ്റ് റീജിയണൽ ഹെൽത്ത്-അമേരിക്കാസ്’ (The Lancet Regional Health-Americas) എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ കണ്ടെത്തൽ, ഹൃദയ സംബന്ധമായ അപകടസാധ്യത വിലയിരുത്തുന്ന രീതിയെ മാറ്റിമറിച്ചേക്കാം, പ്രത്യേകിച്ച് പൊണ്ണത്തടിയുടെ Read More…

Health

ഹൃദയത്തിന്റെ ആരോഗ്യം താറുമാറാക്കുന്ന 10 ജീവിതശൈലി ഘടകങ്ങൾ; സൂക്ഷിക്കുക!

പ്രായഭേദമന്യേയാണ് ഇന്ന് ഹൃദയാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. തിരക്കു പിടിച്ച ജീവിതം മൂലം പലപ്പോഴും സ്വയം ശ്രദ്ധിയ്ക്കാന്‍ സമയം കിട്ടാതെ പോകുന്ന ആളുകളാണ് കൂടുതലും. പല രോഗങ്ങളും നമ്മളെ പിടികൂടി കഴിഞ്ഞായിരിയ്ക്കും നമ്മള്‍ അവയെ തിരിച്ചറിയുന്നത്. ജനിതകമായി വരുന്ന ഹൃദ്രോഗങ്ങളുടെ കാര്യത്തില്‍ നാം പലപ്പോഴും നിസ്സഹായരാണെങ്കിലും  ജീവിതശൈലിയിലെ പ്രശ്നങ്ങള്‍ കൊണ്ടുണ്ടാകുന്ന ഹൃദ്രോഗത്തെ ഒന്ന് ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ തടയാന്‍ കഴിയും. ഹൃദയത്തിന് പ്രശ്‌നം വരുന്ന ഈ ജീവിതശൈലികളെ കുറിച്ച് മനസിലാക്കാം….. അലസമായ ജീവിതശൈലി – കാര്യമായ വ്യായാമം Read More…

Health

മോണയിൽ നിന്ന് രക്തസ്രാവവും വായ്‌നാറ്റവും… ഹൃദ്രോഗത്തെ സൂചിപ്പിക്കുന്ന അടയാളങ്ങൾ നിങ്ങളുടെ വായിൽ ഉണ്ട്

പല്ലുകളും മോണകളും സംരക്ഷിക്കുന്നത് തിളക്കമുള്ള പുഞ്ചിരിക്ക് മാത്രമല്ല, നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ കാര്യമായ സ്വാധീനം ചെലുത്താൻ ഇതിന് കഴിയും. ആരോഗ്യകരമായ വായ എങ്ങനെ നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കുന്നതിനുള്ള ആദ്യ പടിയാകുമെന്ന് ഓറൽ ആൻഡ് മാക്‌സിലോഫേഷ്യൽ സർജനും സ്‌മൈൽ കൺസെപ്റ്റ്‌സ് മൾട്ടി സ്‌പെഷ്യാലിറ്റി ക്ലിനിക്കിന്റെ സഹസ്ഥാപകനുമായ ഡോ. നിതേഷ് മോട്‌വാനി HT ലൈഫ്‌സ്‌റ്റൈലുമായി പങ്കുവെക്കുന്നു. “വായ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ കണ്ണാടിയാണ് എന്ന് ഞങ്ങൾ ഡെന്റൽ സർജൻമാർ എപ്പോഴും പറയാറുണ്ട്. വായയുടെ ആരോഗ്യം, അത് നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യവുമായി Read More…

Health

ഹൃദ്രോഗം: സ്ത്രീകളിൽ പ്രകടമാകുന്ന ഈ അഞ്ച് ലക്ഷണങ്ങളെ അറിയുക

ആരോഗ്യകാര്യങ്ങളില്‍ അധികം ശ്രദ്ധ കൊടുക്കാത്തവരാണ് പൊതുവെ സ്ത്രീകള്‍. മറ്റുള്ളവരുടെ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്ന ഇവര്‍ സ്വന്തം കാര്യങ്ങള്‍ക്ക് പൊതുവെ ശ്രദ്ധ കൊടുക്കാതിരിയ്ക്കുന്നത് പലപ്പോഴും രോഗങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്നതിന്് കാരണവും ആകാറുണ്ട്. സ്ത്രീകളുടെ ശരീരത്തിന് വേണ്ട വിറ്റാമിനുകളുടേയോ പ്രോട്ടീനുകളുടെയോ കാര്യത്തില്‍ അവര്‍ അത്ര ശ്രദ്ധ പുലര്‍ത്താറില്ല. സ്ത്രീകളെ ബാധിയ്ക്കുന്ന ഒരു പ്രധാന രോഗമാണ് ഹൃദ്രോഗം. എന്നാല്‍ സ്ത്രീകളില്‍ പലപ്പോഴും ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയപ്പെടാതെ പോകുന്നു. ഇതേക്കുറിച്ച് അറിയാം….. ശരീരത്തിന്റെ മുകള്‍ ഭാഗത്ത് വേദന – പുരുഷന്മാരുടേതില്‍ നിന്ന് വ്യത്യസ്തമായി Read More…

Health

ഉറക്കത്തില്‍ ഒരു മണിക്കൂർ കുറവ് വന്നാല്‍ ഹൃദ്രോഗ സാധ്യത 11% വർദ്ധിക്കും ! കാർഡിയോളജിസ്റ്റിന്റെ വെളിപ്പെടുത്തല്‍

ഉറക്കം എങ്ങനെയാണ് സ്വാഭാവികമായി രക്തസമ്മർദ്ദവും ഹൃദയമിടിപ്പും കുറയ്ക്കുന്നതെന്നും അതുവഴി ഹൃദയത്തിന് വിശ്രമിക്കാനും കേടുപാടുകൾ തീർക്കാനും അവസരം നൽകുന്നതെന്നും വൈറ്റ് ലോട്ടസ് ഇന്റർനാഷണൽ ഹോസ്പിറ്റലിന്റെ മെഡിക്കൽ ഡയറക്ടറും ഹാർട്ട്‌നെറ്റ് ഇന്ത്യയുടെ ക്ലിനിക്കൽ ഉപദേശകനുമായ ഡോ. വിജയ് ഡി’സിൽവ HT ലൈഫ്‌സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു. ദിവസവും ഏഴ് മണിക്കൂറിൽ താഴെ ഉറങ്ങുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ (NIH) റിപ്പോർട്ട് ചെയ്യുന്നത് ഏഴ് മണിക്കൂറിൽ ഒരു മണിക്കൂർ കുറവ് Read More…

Health

അലാറം കേട്ടുണരുന്നവരോ? ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം

ആവശ്യമുള്ള സമയത്ത് ഉറക്കമുണരാന്‍ സാധാരണയായി മിക്കവരും ആശ്രയിക്കുന്നത് അലാറമിനെയാണ്. എന്നാല്‍ അലാറത്തിന്റെ ശബ്ദം കേട്ട് പെട്ടെന്നുണരുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം. അലാറം കേട്ട് ഉണരുന്നത് ആ സമയത്ത് രക്തസമ്മർദ്ദത്തിൽ ഗണ്യമായ വർദ്ധനവിന് കാരണമാകുമെന്ന് പഠനങ്ങൾ ചുണ്ടിക്കാണിക്കുന്നു. സ്വാഭാവികമായി ഉണരുന്നവരെ അപേക്ഷിച്ച് രക്തസമ്മർദ്ദത്തിന്റെ അളവ് 74% വർദ്ധിക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. ഏഴു മണിക്കൂറിൽ താഴെ ഉറക്കം ലഭിക്കുന്ന വ്യക്തികളിൽ രക്തസമ്മർദ്ദത്തിലെ ഈ വർദ്ധനവ് കൂടുതൽ പ്രകടമാണ്. ഇവ പക്ഷാഘാതം, ഹൃദയാഘാതം എന്നിവയുൾപ്പെടെ ഉയർന്ന അപകടസാധ്യതകളുമായി ബന്ധപ്പെട്ടിരിക്കുന്നു . രണ്ട് Read More…