വിവാഹം എന്നത് ഏതൊരു വ്യക്തിയുടെ ജീവിതത്തിലെയും പ്രധാനപ്പെട്ട നിമിഷമാണ്. എന്നാല്‍ ആ നിമിഷം ഒരു ദുരന്തമായി പരിണമിച്ചാലോ? നൈനിറ്റാളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത് അത്തരത്തിലുള്ള ഒരു സംഭവമാണ്. വിവാഹത്തിനോടനുബന്ധിച്ച് നടത്തിയ ആഘോഷങ്ങള്‍ക്കിടെ ഹൃദയസ്തംഭനം മൂലം നവവധു മരിച്ചു.ഡല്‍ഹി സ്വദേശിയായ ശ്രേയ ജയിനിനാണ് ഈ ദാരുണാന്ത്യം. നൈനിറ്റാളിലെ ഒരു റിസോര്‍ട്ടില്‍ വിവാഹത്തിനോടനുബന്ധിച്ച് ആഘോഷങ്ങള്‍ നടത്താന്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ തീരുമാനിച്ചിരുന്നു. മെഹന്തി ആഘോഷത്തിനിടെ നൃത്തം ചെയ്തുകൊണ്ടിരുന്ന ശ്രെയ വേദിയില്‍ ബോധംകെട്ട് വീഴുകയായിരുന്നു. ഉടന്‍തന്നെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി സാധിച്ചില്ല. Read More…
Tag: heart attack
ഹൃദ്രോഗം, പ്രമേഹം, സ്ട്രോക്ക്; റോഡരികിലാണോ താമസം, ട്രാഫിക് ശബ്ദം നിങ്ങളെ വലിയ രോഗിയാക്കാം !
ഹൃദയസംബന്ധമായ രോഗങ്ങളുടെ അപകടസാധ്യത വര്‍ധിപ്പിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള പല പഠനങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇപ്പോള്‍ ഗൗരവകരമായ പുതിയൊരു പഠനമാണ് ശ്രദ്ധേയമാകുന്നത്. ട്രാഫിക് ശബ്ദത്തിന്റെ തോതിലുണ്ടാകുന്ന വര്‍ധന ഹൃദയാഘാതത്തിന്റെയും പ്രമേഹത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യത വര്‍ധിപ്പിക്കുമെന്നാണ് ഏറ്റവും പുതിയ പഠനത്തില്‍ വ്യക്തമാക്കുന്നത്. ജര്‍മ്മനിയിലെ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്റര്‍ മെയിന്‍സിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഹൃദയസംബന്ധമായ രോഗങ്ങളുടെ അപകടസാധ്യത വര്‍ധിപ്പിക്കുന്ന ഘടകമായി ശബ്ദമലിനീകരണത്തെയും പരിഗണിക്കണമെന്നും സര്‍ക്കുലേഷന്‍ റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റോഡിലെ ട്രാഫിക്കിന്റെ ശബ്ദത്തിലുണ്ടാകുന്ന ഓരോ Read More…
പ്രസിദ്ധ തമിഴ്‌നടന്‍ ദാനിയേല്‍ ബാലാജി അന്തരിച്ചു ; അന്ത്യം ഹൃദയാഘാതത്തെ തുടര്‍ന്ന്
ചെന്നൈ: പ്രസിദ്ധ തമിഴ്‌നടന്‍ ദാനിയേല്‍ ബാലാജി അന്തരിച്ചു, ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ചയായിരുന്നു മരണം. 48 വയസ്സായിരുന്ന അദ്ദേഹത്തെ നെഞ്ചുവേദനയെ തുടര്‍ന്ന് കൊട്ടിവാകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തമിഴ് ടെലിവിഷന്‍ സ്‌ക്രീനിലൂടെ വെള്ളിത്തിരയിലെത്തിയ താരം ചിത്തി എന്ന സീരിയലിലെ മികച്ച പ്രകടനത്തോടെയാണ് ശ്രദ്ധേയനായ താരമായി മാറിയത്. അതിന് ശേഷം സിനിമയില്‍ എത്തിയ താരം 40 ലധികം സിനിമകളിലാണ് വേഷമിട്ടത്. ഗൗതം മേനോന്റെ കാക്ക…കാക്ക, വേട്ടയാട് വിളയാട് എന്നീ സിനിമകളിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. വെട്രിമാരന്റെ വട ചെന്നൈയിലെയും Read More…
ഒരു ഹൃദയാഘാതം പ്രണയത്തെ തിരികെ കൊണ്ടുവന്നു; അഞ്ചുവര്‍ഷം നിയമപോരാട്ടം നടത്തി പിരിഞ്ഞ ദമ്പതികള്‍ ഒന്നിച്ചു
ഒരൊറ്റ ഹൃദയാഘാതം മതിയായിരുന്നു അവരുടെ തകര്‍ന്നുകിടന്ന പ്രണയത്തെ തിരികെ കൊണ്ടുവരാന്‍. അഞ്ചു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ വിവാഹ മോചിതരായ ദമ്പതികള്‍ നാലു വര്‍ഷത്തിന് ശേഷം വീണ്ടും തങ്ങളുടെ പ്രണയം കണ്ടെത്തുകയും വിവാഹം കഴിക്കുകയും ചെയ്തു. 2018ല്‍ വിവാഹമോചനം നേടിയ ഗാസിയാബാദിലെ കൗശാമ്പിയില്‍ നിന്നുള്ള വിനയ് ജയ്‌സ്വാള്‍ പൂജാ ചൗധരി ദമ്പതികളാണ് വീണ്ടും ഒരു ജീവിതം ആരംഭിച്ചിരിക്കുന്നത്. ഇരുവരും നവംബര്‍ 23 ന് ഗസിയാബാദ് കാവി നഗറിലെ ആര്യസമാജ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ വിവാഹിതരായി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് Read More…