ഒരാള്‍ പെട്ടെന്ന് കുഴഞ്ഞു വീഴുമ്പോള്‍ അത് ഹൃദയാഘാതമാണെന്ന് പലരും കരുതാറുണ്ട്. എന്നാല്‍ എല്ലാ കുഴഞ്ഞുവീഴലുകളും ഹൃദയാഘാതമല്ല. സഡന്‍ കാര്‍ഡിയാക് അറസ്റ്റ് (SCA) അഥവാ ഹൃദയസ്തംഭനം ഇതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. ഇവ തമ്മിലുള്ള വ്യത്യാസം അറിഞ്ഞിരിക്കുന്നത് കൃത്യസമയത്ത് ശരിയായ ചികിത്സ നല്‍കാന്‍ സഹായിക്കും. ബെംഗളൂരുവിലെ പ്രശസ്ത കാര്‍ഡിയാക് സര്‍ജന്‍ ഡോ. ചിരണ്‍ ബാബു, പെട്ടെന്നുണ്ടാകുന്ന ഹൃദയസ്തംഭനവും (Sudden Cardiac Arrest) ഹൃദയാഘാതവും (Heart Attack) തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും, അത്തരം സാഹചര്യങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ എന്തുചെയ്യണമെന്നും വിശദീകരിക്കുന്നു… ഹൃദയപേശികളിലേക്കുള്ള Read More…
Tag: heart attack
ഈ ലക്ഷണങ്ങൾ കണ്ടാൽ ഗൂഗിളിൽ തിരഞ്ഞ് സമയം കളയരുത്; ഉടൻ വൈദ്യസഹായം തേടുക!
ആരോഗ്യപരമായ അടിയന്തര സാഹചര്യങ്ങളിൽ ഇന്റർനെറ്റിൽ സെർച്ച് ചെയ്ത് സമയം കളയുന്നത് അപകടകരമാണ്. താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ ഡോക്ടറെ കാണുകയോ ആംബുലൻസ് സഹായം തേടുകയോ ചെയ്യേണ്ടതാണ്. 1. ഹൃദയാഘാതം (Heart Attack) 2. പക്ഷാഘാതം (Stroke) 3. തലച്ചോറിലെ ആഘാതം (Brain Aneurysm/Hemorrhage) 4. കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ 5. മറ്റ് അടിയന്തര സാഹചര്യങ്ങൾ ഓർക്കുക: ഓൺലൈൻ വിവരങ്ങൾ ഒരിക്കലും ഒരു ഡോക്ടറുടെ പരിശോധനയ്ക്കോ രോഗനിർണ്ണയത്തിനോ പകരമാവില്ല. അടിയന്തര സാഹചര്യങ്ങളിൽ ഗൂഗിളിൽ തിരയുന്നത് വിലപ്പെട്ട Read More…
ഭര്‍ത്താവ് മരിച്ചത് ഹൃദയാഘാതംമൂലമെന്ന് ഭാര്യ; കഥ പൊളിഞ്ഞു, ക്രൂരകൊലപാതകം, കൊന്നത് കാമുകനും കൂട്ടാളികളും
ശുചിമുറിയില്‍വച്ച് ഹൃദയാഘാതമുണ്ടായതിനെത്തുടര്‍ന്ന് കുഴഞ്ഞു വീണുവെന്ന് പറഞ്ഞ് ഭര്‍ത്താവിനെ ആശുപത്രിയിലെത്തിച്ച യുവതിയെ ദിവസങ്ങള്‍ക്ക് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്വദേശിയായ യുവതിയാണ് പിടിയിലായത്. സ്വകാര്യ സര്‍വകലാശാലയിലെ ജീവനക്കാരനായിരുന്നു യുവതിയുടെ ഭര്‍ത്താവ്. 22കാരനായ കെട്ടിടനിര്‍മാണത്തൊഴിലാളിയുമായി തനിക്കുണ്ടായ പ്രണയബന്ധം ഭര്‍ത്താവ് കണ്ടെത്തുകയും ഇതേച്ചൊല്ലി കലഹിക്കുകയും ചെയ്തതോടെയാണ് അയാളെ വകവരുത്താന്‍ തീരുമാനിച്ചതെന്ന് ഇവര്‍ മൊഴി നല്‍കി. ബോധുപ്പാളിലെ വീട്ടില്‍ വച്ചായിരുന്നു യുവതി ഭര്‍ത്താവിനെ വകവരുത്തിയത്. ഭര്‍ത്താവിന്‍റെ ശല്യം ഒഴിവാക്കാന്‍ യുവതിയും കാമുകനും പദ്ധതിയിട്ടു. ഇതനുസരിച്ച് ഡിസംബര്‍ 11ന് ജോലി കഴിഞ്ഞ് വീട്ടിലെത്തിയ Read More…
ക്ലാസ് മുറിയിൽ വെച്ച് ഹൃദയാഘാതം; പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
അടുത്തകാലത്തായി, യുവതലമുറക്കിടയിൽ ഹൃദയാഘാത കേസുകൾ വർദ്ധിച്ച് വരുന്നത് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ജിമ്മിൽ വെച്ചോ, കുടുംബ പരിപാടികൾക്കിടയിലോ, നൃത്തം ചെയ്യുന്നതിനിടയിലോ ആളുകൾ ഹൃദയാഘാതം അനുഭവിക്കുന്ന വാര്‍ത്തകള്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ആന്ധ്രാപ്രദേശിലെ കോനസീമ ജില്ലയില്‍ രാമചന്ദ്രപുരത്ത് ക്ലാസ് മുറിയില്‍വച്ച് ഒരു പെൺകുട്ടിക്ക് ഹൃദയാഘാതം സംഭവിച്ച ദാരുണസംഭവമാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നല്ലമില്ലി സിരി എന്ന വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ പ്രഭാഷണം കേട്ടുകൊണ്ടിരിക്കുമ്പോൾ ഹൃദയാഘാതമുണ്ടായി മരണപ്പെടുകയായിരുന്നു. ക്ലാസ് മുറിയിലെ സിസിടിവി ക്യാമറയിൽ ഈ ഞെട്ടിക്കുന്ന സംഭവം പതിഞ്ഞു. സംഭവം നടന്നത് Read More…
14കാരനായ മകൻ തന്റെ മടിയിലേക്ക് കുഴഞ്ഞുവീണ് മരിച്ചത് കണ്ട പിതാവ് ഹൃദയം പൊട്ടി മരിച്ചു
ജമ്മു: രോഗിയായ മകനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുംവഴി തന്റെ മടിയിലേക്ക് കുഴഞ്ഞുവീണ് മരിച്ചത് കണ്ട പിതാവ് ഹൃദയം പൊട്ടി മരിച്ചു. ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. ബനിഹാളിലെ തേഥാർ ഏരിയയിലെ 45കാരനായ ഷാബിർ അഹ്മദ് ഗാനിയയും മകൻ 14കാരനായ സാഹിൽ അഹ്മദുമാണ് മരിച്ചത്. രോഗിയായ സാഹിലിനെയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്നു പിതാവ് ഷാബിർ അഹ്മദ്. വഴിമധ്യേ സാഹിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഷാബിറിന്റെ മടിയിലേക്കാണ് 14കാരനായ മകൻ കുഴഞ്ഞുവീണത്. മകൻ മരിച്ചെന്ന് മനസ്സിലായതോടെ ദുഃഖം താങ്ങാനാകാത്ത നിമിഷത്തിൽ Read More…
ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനായി കര്‍വ്വാ ചൗത്; വ്രതാഘോഷത്തിനിടെ ഭാര്യയ്ക്ക് ദാരുണാന്ത്യം
പഞ്ചാബിലെ ബര്‍ണാലയില്‍ ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനായുള്ള കര്‍വ്വാ ചൗത്ത് വ്രതാഘോഷത്തിനിടെ ഹൃദയസ്തംഭനം സംഭവിച്ച് ഭാര്യയ്ക്ക് ദാരുണാന്ത്യം. വ്രതദിവസത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നൃത്തംവച്ച് ആഘോഷിക്കുന്നതിനിടെ കുഴഞ്ഞുവീണ ആശാ റാണി(59)യ്ക്കാണ് മരണം സംഭവിച്ചത്. ഹിന്ദു,സിഖ് മതവിശ്വാസികളായ സ്ത്രീകള്‍ ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനും ആരോഗ്യത്തിനുമായി അനുഷ്ടിക്കുന്ന വ്രതമാണ് കര്‍വ്വാ ചൗത്ത്. സന്ധ്യവരെ ആഹാരം കഴിക്കില്ല, ഭര്‍ത്താവ് നല്‍കുന്ന വെള്ളം കുടിച്ചാണ് വ്രതം അവസാനിപ്പിക്കുക. വ്രതമെടുത്ത് വെള്ളിയാഴ്ച്ച വൈകിട്ട് ആശാ റാണിയും ഭര്‍ത്താവ് ടര്‍സേം ലാലും കൊച്ചുമകളും കൂടി സുഹൃത്തിന്റെ വീട്ടിലെ കര്‍വ്വാ ചൗത്ത് ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. Read More…
നടനും അവതാരകനുമായ രാജേഷ് കേശവിന് ഹൃദയാഘാതം; ഗുരുതരാവസ്ഥയില്‍?
നടനും അവതാരകനുമായ രാജേഷ് കേശവിന് ഹൃദയാഘാതമുണ്ടായതായി റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രിയില്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന പരിപാടിക്കൊടുവില്‍ രാജേഷ് തളര്‍ന്നുവീണുവെന്നും ഹൃദയാഘാതം ഉണ്ടായെന്നുമാണ് സിനിഫൈലെന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലെ കുറിപ്പില്‍ പറയുന്നത്. താരത്തെ ആന്‍ജിയോപ്ലാസ്റ്റിക് വിധേയനാക്കിയെന്നും നിലവില്‍ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് കഴിയുന്നതെന്നും കുറിപ്പ് വിശദീകരിക്കുന്നു. കുറിപ്പിന്‍റെ പൂര്‍ണരൂപം ഇങ്ങനെ: ‘നമ്മുടെ പ്രിയ കൂട്ടുകാരൻ രാജേഷ് കേശവിന് ഇപ്പോൾ വേണ്ടത് നിങ്ങളുടെ പ്രാർത്ഥനയാണ്. ഞായറാഴ്ച്ച രാത്രി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയുടെ അവസാനമാണ് അവൻ തളർന്നു വീണത്. ഏകദേശം Read More…
ശരീരം പ്രകടിപ്പിക്കുന്ന ഈ ലക്ഷണങ്ങൾ ഹൃദയാഘാതത്തിന്റെ സൂചനയാകാം; ഇക്കാര്യങ്ങള്‍ അവഗണിക്കരുത്!
തിരക്കു പിടിച്ച ജീവിതം മൂലം പലപ്പോഴും സ്വയം ശ്രദ്ധിയ്ക്കാന്‍ സമയം കിട്ടാതെ പോകുന്ന ആളുകളാണ് കൂടുതലും. പല രോഗങ്ങളും നമ്മളെ പിടികൂടി കഴിഞ്ഞായിരിയ്ക്കും നമ്മള്‍ അവയെ തിരിച്ചറിയുന്നത്. അപ്പോഴേയ്ക്കും ഏറെ വൈകിയിരിയ്ക്കും. ഹൃദയത്തിനുണ്ടാകുന്ന ഏതു പ്രശ്‌നവും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. ഹൃദയാഘാത സാധ്യത കുറയ്ക്കാനുള്ള ഒരു മാര്‍ഗം നേരത്തെയുള്ള രോഗനിര്‍ണയമാണ്. നെഞ്ചിനുണ്ടാകുന്ന അസ്വസ്ഥത, ശ്വാസമെടുക്കാന്‍ പ്രയാസം, ക്ഷീണം, കൈകള്‍, കഴുത്ത്, താടിയെല്ല്, പുറം എന്നിവിടങ്ങളില്‍ വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവ അവഗണിക്കരുത്. ചിലപ്പോള്‍ ചെറിയ തോതിലേ ഇവ Read More…
സഹപാഠിക്ക് ഹൃദയാഘാതം ; പരീക്ഷ ഉപേക്ഷിച്ച് വിദ്യാര്‍ത്ഥി ആശുപത്രിയില്‍ എത്തിച്ചു രക്ഷി ച്ചു
എല്ലാവരുടേയും പ്രിയപ്പെട്ട സ്വപ്‌നങ്ങളിലാണ് ജോലിയും നല്ല ജീവിതവുമൊക്കെ കിടക്കുന്നത്. എന്നാല്‍ ജീവിതത്തില്‍ നല്ല സുഹൃത്തുക്കളുടെ സ്ഥാനമാകട്ടെ ചിലര്‍ക്ക് എല്ലാറ്റിനും മേലെയാണ് താനും. ചൈനയില്‍ ഒരു വിദ്യാര്‍ത്ഥി ജോലിക്ക് വേണ്ടയുള്ള പരീക്ഷ പോലും ഉപേക്ഷിച്ച് കൂട്ടുകാരന്റെ ജീവന്‍ രക്ഷിക്കാന്‍ പോയത് ഇന്റര്‍നെറ്റില്‍ വലിയ കയ്യടി നേടുകയാണ്. കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയില്‍ നിന്നുള്ള 18 വയസ്സുള്ള വിദ്യാര്‍ത്ഥിയായ ജിയാങ് ഷാപെങ് ഹീറോയായി മാറിയിരിക്കുന്നത്. തന്റെ സഹപാഠിയുടെ ജീവന്‍ രക്ഷിക്കാനുള്ള നിര്‍ണായക നിമിഷത്തില്‍ പരീക്ഷയെഴുതാതെ അതില്‍ തോല്‍ക്കാന്‍ തയ്യാറായ കുട്ടിയുടെ Read More…









